തിരുവനന്തപുരം നിരവധി കരാർ ഒഴിവുകൾ;25000 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ
തിരുവനന്തപുരം ആസ്ഥാനമായ നാഷണൽ സെൻ്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (NCESS), വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലെ ഈ സ്വയംഭരണ സ്ഥാപനം, ഒരു വർഷത്തെ കരാർ നിയമനത്തിന് ഹിന്ദി ട്രാൻസ്ലേറ്റർ, പ്രോജക്ട് അസോസിയേറ്റ്, ടെക്നിക്കൽ അസിസ്റ്റൻ്റ്, ഫീൽഡ് അസിസ്റ്റൻ്റ് (ഇലക്ട്രിക്കൽ), സയൻ്റിഫിക് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ്, പ്ലംബർ, മൾട്ടി-ടാസ്കിംഗ് സ്റ്റാഫ് എന്നീ എട്ട് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ഏപ്രിൽ 10 വൈകുന്നേരം 5 മണിയാണ്. പോസ്റ്റ് കോഡ് 01, 02 തസ്തികകളിലേക്ക് അഭിമുഖം വഴിയും മറ്റുള്ളവയിലേക്ക് എഴുത്തുപരീക്ഷ/സ്കിൽ ടെസ്റ്റ് വഴിയുമാണ് തിരഞ്ഞെടുപ്പ്. SC/ST/OBC വിഭാഗക്കാർക്ക് സർക്കാർ നിയമപ്രകാരം പ്രായപരിധിയിൽ ഇളവുകളുണ്ടാകും.

01. ഹിന്ദി ട്രാൻസ്ലേറ്റർ (ഒഴിവ്: 1): ഹിന്ദിയിൽ ബിരുദാനന്തര ബിരുദം, ഹിന്ദിയിൽ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചുമുള്ള വിവർത്തനത്തിൽ അംഗീകൃത ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്‌സ് എന്നിവയാണ് അവശ്യ യോഗ്യതകൾ. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ഔദ്യോഗിക ഭാഷാ നയത്തിൻ്റെ വിവർത്തനത്തിലും നടപ്പാക്കലിലുമുള്ള 2 വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
02. പ്രോജക്ട് അസോസിയേറ്റ് II (ഒഴിവുകൾ: 5): CA/CMA (ഇന്റർ)/M.Com/MBA (ഫിനാൻസ്) യോഗ്യതയുള്ളവർക്ക് സാമ്പത്തിക/അക്കൗണ്ട്സ് വിഭാഗത്തിൽ 2 വർഷത്തെ പ്രവർത്തിപരിചയം. അല്ലെങ്കിൽ ബിരുദാനന്തര ബിരുദം/MBA-യോടൊപ്പം ഭരണപരമായ കാര്യങ്ങളിൽ 2 വർഷത്തെ പ്രവർത്തിപരിചയം (സർക്കാർ പരിചയത്തിന് മുൻഗണന). പബ്ലിക് റിലേഷൻസിൽ ബിരുദാനന്തര ഡിപ്ലോമ അഭികാമ്യം.
03. പ്രോജക്ട് അസോസിയേറ്റ് I (ഒഴിവുകൾ: 2): കൊമേഴ്‌സിൽ ബിരുദാനന്തര ബിരുദവും സാമ്പത്തിക/അക്കൗണ്ട്സ് വിഭാഗത്തിൽ 1 വർഷത്തെ പ്രവർത്തിപരിചയവും. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും ഭരണപരമായ കാര്യങ്ങളിൽ 1 വർഷത്തെ പ്രവർത്തിപരിചയവും (സർക്കാർ പരിചയത്തിന് മുൻഗണന). കമ്പ്യൂട്ടറിൽ ഡിഗ്രി/ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്‌സും അടിസ്ഥാന പരിജ്ഞാനവും അഭികാമ്യം.
04. ടെക്നിക്കൽ അസിസ്റ്റൻ്റ് (ഒഴിവുകൾ: 3): ബി.എസ്.സി ബിരുദം, അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ബിരുദം/3 വർഷത്തെ ഡിപ്ലോമ എന്നിവയാണ് യോഗ്യതകൾ. Go Lang, Vue.js, PostgreSQL, PHP ഫുൾസ്റ്റാക്ക് വെബ് ആപ്ലിക്കേഷൻ ഡെവലപ്‌മെന്റ്, NIC eOffice ആപ്ലിക്കേഷനിൽ 3 വർഷത്തെ പ്രവർത്തിപരിചയം, ഗവേഷണ സ്ഥാപനങ്ങളിലെ പ്രവർത്തിപരിചയം എന്നിവ അഭികാമ്യം.
05. ഫീൽഡ് അസിസ്റ്റൻ്റ് (ഇലക്ട്രിക്കൽ) (ഒഴിവ്: 1): ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ 3 വർഷത്തെ ഡിപ്ലോമ നിർബന്ധം. സംസ്ഥാന/കേന്ദ്ര സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ 2 വർഷത്തെ ഇലക്ട്രിക്കൽ പ്രവർത്തിപരിചയം, ഇംഗ്ലീഷ്/ഹിന്ദി ആശയവിനിമയ ശേഷി എന്നിവ അഭികാമ്യം. പ്രധാന ചുമതലകൾ: DG സെറ്റ്, ട്രാൻസ്ഫോർമർ പരിപാലനം എന്നിവയാണ്.
06. സയൻ്റിഫിക് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് (ഒഴിവുകൾ: 11): ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അവശ്യ യോഗ്യത. സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിൽ ഭരണപരമായ കാര്യങ്ങളിൽ 2 വർഷത്തെ പ്രവൃത്തിപരിചയവും കമ്പ്യൂട്ടറിൽ ഡിഗ്രി/ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്‌സും അടിസ്ഥാന പരിജ്ഞാനവും അഭികാമ്യം.
07. പ്ലംബർ (ഒഴിവ്: 1): ITI (പ്ലംബിംഗ്) യോഗ്യതയും 2 വർഷത്തെ പ്രവർത്തിപരിചയവും അഭികാമ്യം. പ്രധാന ജോലികൾ: വെള്ളം പമ്പ് ചെയ്യൽ, വാട്ടർ ലൈനുകൾ/ടാപ്പുകൾ പരിപാലനം, ചോർച്ച നന്നാക്കൽ, ശുചീകരണ ജീവനക്കാരെ ഏകോപിപ്പിക്കൽ എന്നിവയാണ്.
08. മൾട്ടി-ടാസ്കിംഗ് സ്റ്റാഫ് (ഒഴിവ്: 1): പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം. ഡയറക്ടറുടെ ഓഫീസിലെ ദൈനംദിന ജോലികൾ, ഫയലുകളും രേഖകളും കൈമാറൽ എന്നിവയാണ് പ്രധാന ചുമതലകൾ.
പ്രായപരിധി (അപേക്ഷാ സമർപ്പണത്തിന്റെ അവസാന തീയതി അടിസ്ഥാനമാക്കി): പോസ്റ്റ് കോഡ് 01 & 02 ന് 35 വയസ്സ്, 03 ന് 35 വയസ്സ്, 04 & 05 ന് 50 വയസ്സ്, 06 & 07 ന് 50 വയസ്സ്, 08 ന് 25 വയസ്സ് എന്നിങ്ങനെയാണ് പരമാവധി പ്രായം.
ശമ്പളം (പ്രതിമാസം): പോസ്റ്റ് കോഡ് 01 & 02 ന് 28,000/- + HRA. പോസ്റ്റ് കോഡ് 03 ന് 25,000/- + HRA. പോസ്റ്റ് കോഡ് 04 & 05 ന് ₹20,000/- + HRA. പോസ്റ്റ് കോഡ് 06 & 07 ന് ₹18,000/- + HRA. പോസ്റ്റ് കോഡ് 08 ന് ₹15,000/- (ഏകീകൃത ശമ്പളം). കൂടുതഷ വിവരങ്ങൾക്ക് https://www.ncess.gov.in/images/Recruitment/notification-for-contract-staff-march-2026.pdf
-
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
മികച്ച വരുമാനം നാട്ടിൽ തന്നെ, ഇനി യുവാക്കൾ ജോലി തേടി നാടുവിടേണ്ട, തൊഴിലുറപ്പാക്കി സംസ്ഥാന സർക്കാർ -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വേനൽക്കാലത്ത് ചൊറിച്ചിലും ചുവന്നപാടുകളും ഒക്കെ പമ്പ കടക്കും; ഈ ഔഷധങ്ങൾ ഒന്ന് പരീക്ഷിക്കൂ..! -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
കുസാറ്റില്‍ എസ്എസ്എല്‍സിക്കാര്‍ക്ക് അവസരം, 22 ഒഴിവുകള്‍; ശമ്പളം എത്രയെന്നോ? -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം












Click it and Unblock the Notifications