തിരുവനന്തപുരത്ത് ജോലി ഒഴിവുകൾ; 80400 രൂപ വരെ ശമ്പളം..ഇപ്പോൾ അപേക്ഷിക്കാം
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST) സ്റ്റാഫ് ഫിസിഷ്യൻ, റിസർച്ച് അസോസിയേറ്റ്, ഡാറ്റാ മാനേജർ തസ്തികകളിലേക്ക് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. താത്കാലിക ഒഴിവുകളാണ്
സ്റ്റാഫ് ഫിസിഷ്യൻ (പാർട്ട് ടൈം)
ജനറൽ മെഡിസിനിൽ എം.ഡി. ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 25,000 വേതനം ലഭിക്കും, 2026 ജനുവരി 1-ന് അപേക്ഷകരുടെ പ്രായം 60 വയസ്സിൽ കൂടരുത്. ആറുമാസത്തേക്കുള്ള താൽക്കാലിക നിയമനമാണിത്, തുടരാൻ സാധ്യതയുണ്ട്. പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 3:30 മുതൽ 6:00 വരെയാണ് ജോലി.

അഭിമുഖം ജനുവരി 31-ന് രാവിലെ 10:30-ന് മെഡിക്കൽ കോളേജ് കാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ എ.എം.സി.എച്ച്.എസ്.എസ്. (AMCHSS) കെട്ടിടത്തിൽ നടക്കും. ഉദ്യോഗാർത്ഥികൾ രാവിലെ 9:15-ന് റിപ്പോർട്ട് ചെയ്യണം.
റിസർച്ച് അസോസിയേറ്റ് (ക്വാളിറ്റേറ്റീവ്)
പബ്ലിക് ഹെൽത്തിൽ മാസ്റ്റർ ബിരുദം, ആരോഗ്യ ഗവേഷണത്തിൽ ഒരു വർഷം പ്രവർത്തിപരിചയം, മലയാളത്തിൽ പ്രാവീണ്യം എന്നിവ അവശ്യ യോഗ്യതകളാണ്. പ്രതിമാസം 67,200 രൂപ വേതനം ലഭിക്കും. 2026 ജനുവരി 1-ന് അപേക്ഷകരുടെ പ്രായം 35 വയസ്സിൽ കൂടരുത്.
ഒരു വർഷത്തേക്കാണ് നിയമനം. അഭിമുഖം 2ജനുവരി 29-ന് രാവിലെ 11:00-ന് മെഡിക്കൽ കോളേജ് കാമ്പസിലെ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ AMCHSS മന്ദിരത്തിൽ നടക്കും. ഉദ്യോഗാർത്ഥികൾ രാവിലെ 10:00-ന് റിപ്പോർട്ട് ചെയ്യണം.
ഡാറ്റാ മാനേജർ
ബയോസ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കിൽ ഡാറ്റാ സയൻസ് എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദവും, ഡാറ്റാ മാനേജ്‌മെന്റിലോ ഡാറ്റാ സയൻസിലോ മൂന്ന് വർഷത്തെ പ്രവർത്തിപരിചയവുമാണ് ഈ തസ്തികയ്ക്ക് ആവശ്യമായ യോഗ്യതകൾ.
എസ്.പി.എസ്.എസ്. (SPSS), സ്റ്റാറ്റാ (STATA), ആർ (R), എസ്.എ.എസ്. (SAS) പോലുള്ള സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചുള്ള ഡാറ്റാ വിശകലനം, ക്ലിനിക്കൽ ഡാറ്റാ മാനേജ്‌മെന്റ്, സ്റ്റാറ്റിസ്റ്റിക്കൽ മോഡലിംഗ്, എസ്.ക്യു.എൽ. (SQL) ഡാറ്റാബേസ് മാനേജ്‌മെന്റ് എന്നിവയിലെ പരിചയം, യാത്ര ചെയ്യാനുള്ള സന്നദ്ധത എന്നിവ അധിക യോഗ്യതകളാണ്. പ്രതിമാസം 80,400 രൂപ വേതനം ലഭിക്കും. ജനുവരി 1-ന് പ്രായപരിധി 40 വയസ്സാണ്. അഭിമുഖം ജനുവരി 29-ന് രാവിലെ 10:00-ന് നടക്കും. റിപ്പോർട്ടിംഗ് സമയം രാവിലെ 9:00.
താൽപ്പര്യമുള്ള സ്ഥാനാർത്ഥികൾ ബയോഡാറ്റയും, പ്രായം, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.കൂടുതൽ വിവരങ്ങൾക്ക് https://www.sctimst.ac.in/recruitment/
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവ്
അസിസ്റ്റന്റ് പ്രൊഫസർ
കണ്ണൂർ സർക്കാർ ആയുർവേദ കോളേജിലെ സ്വസ്ഥവൃത്ത വകുപ്പിൽ ഒഴിവുളള അധ്യാപക തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം ഫെബ്രുവരി 2 രാവിലെ 11 ന് പരിയാരത്തുളള കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ അഭിമുഖം നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ ജനന തിയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും, ബയോഡാറ്റയും സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0497-2800167.
മാനേജ്‌മെന്റ് ട്രെയിനി നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ- ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാറടിസ്ഥാനത്തില്‍മാനേജ്‌മെന്റ് ട്രെയിനി നിയമനം നടത്തുന്നു. ബിരുദം,കമ്പ്യൂട്ടര്‍ പരിജ്ഞാനമാണ് യോഗ്യത. 35 വയസിന് താഴെ പ്രായമുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ജനുവരി 31 വൈകിട്ട് അഞ്ചിനകം സബ് കളക്ടര്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍, പ്രിയദര്‍ശിനി ടീ എസ്റ്റേറ്റ്, പിലാക്കാവ് പി ഒ, മാനന്തവാടി വിലാസത്തിലോ, [email protected] ലോ അപേക്ഷ നല്‍കണം. ഫോണ്‍-04935 240222.












Click it and Unblock the Notifications