Get Updates
Get notified of breaking news, exclusive insights, and must-see stories!

യുട്യൂബ് വീഡിയോ നോക്കി മനസിലാക്കി;ഒരേ സമയം രണ്ട് ജോലി വർക്ക് ഫ്രം ഹോമായി ചെയ്തു,സമ്പാദിച്ചത് 1 കോടി

കൊവിഡ് പിടിമുറുക്കിയതോടെയാണ് മിക്ക കമ്പനികളും പ്രത്യേകിച്ച് ഐടി കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' അനുവദിച്ചത്. കൊവിഡ് പ്രതിസന്ധി അവസാനിച്ചതോടെ കമ്പനികളിൽ പലതും ജീവനക്കാരെ തിരിച്ചുവിളിച്ചു. ചില കമ്പനികളാകട്ടെ ഇപ്പോഴും വർക്ക് ഫ്രം ഹോം തുടരുകയാണ്. കാരണമെന്തെന്നല്ലേ? വീട്ടിലിരിക്കുമ്പോൾ ജീവനക്കാർ കൂടുതൽ പ്രൊഡക്ടീവ് ആകുമെന്നാണ് കണ്ടെത്തൽ.

എന്തായാലും വർക്ക് ഫ്രം ഹോം ഓപ്ഷൻ കമ്പനികൾക്ക് മാത്രമല്ല കൃത്യമായി പ്ലാൻ ചെയ്താൽ കോടികൾ വരെ സമ്പാദിക്കാമെന്നാണ് അമേരിക്കയിലെ അരിസോണ സ്വദേശിയായ യുവാവ് തെളിയിച്ചിരിക്കുന്നത്. വിദ്യാഭ്യാസത്തിനായി ലോൺ എടുത്തതിനെത്തുടർന്ന് ഏകദേശം 98 ലക്ഷം രൂപയോളം തിരിച്ചടയ്ക്കേണ്ടതായി വന്ന സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം ആയി ചെയ്യാവുന്ന ഒന്നിലധികം ജോലികൾ ചെയ്തു കൊണ്ടാണ് യുവാവ് സമ്പാധിച്ചത്, അതും 1.4 കോടി രൂപ.

job2-17

സെക്യൂരിറ്റി റിസ്ക് മേഖലയിൽ ജോലി ചെയ്തിരുന്ന യുവാവിന്റെ വാർഷിക വരുമാനം 70 ലക്ഷമായിരുന്നു. പഠനാവശ്യത്തിനായി 98 ലക്ഷത്തോളം രൂപ വായ്പ എടുത്തിരുന്നു. ഈ തുക അടച്ച് തീർക്കാനായി ഡോർഡാഷ് ഉൾപ്പെടയുള്ള ഫുഡ്‌ ഡെലിവറി സർവീസുകളിൽ യുവാവ് ജോലി ചെയ്തെങ്കിലും പണം കണ്ടെത്താൻ സാധിച്ചില്ല. ഇതിനിടയിൽ ഇയാൾ യുട്യൂബിൽ ഒരു വീഡിയോ കണ്ടു. ഒന്നിലധികം വർക്ക്‌ ഫ്രം ഹോം ജോലികൾ ചെയ്ത് വരുമാനം നേടാൻ സാധിക്കുമെന്നതായിരിന്നു ഇത്. ഇതോടെ ശ്രമിച്ച് നോക്കാമെന്ന് കരുതി ജോലി തേടി.

'ഒന്നിലധികം വർക്ക്‌ ഫ്രം ഹോം ജോലികൾ ചെയ്യാൻ സാധിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. തന്റെ വരുമാനം ഇരട്ടിപ്പിക്കുകയും എത്രയും വേഗം വിദ്യാഭ്യാസ ലോൺ അടച്ചു തീർക്കുകയുമായിരുന്നു ഉദ്ദേശം', യുവാവ് പറഞ്ഞു. രണ്ടാമത്തെ വർക്ക് ഫ്രം ജോലി ഫെബ്രുവരിയിലാണ് ലഭിച്ചത്. ലിങ്ക്ഡ്ഇൻ വഴി ഒരു റിക്രൂട്ടർ തന്നെ ബന്ധപ്പെട്ടു, രണ്ട് ഘട്ടങ്ങളിലായി നടന്ന അഭിമുഖങ്ങൾക്ക് ശേഷമായിരുന്നു അവസരം ലഭിച്ചത്. അങ്ങനെ ജോലിയെടുത്ത് തുടങ്ങിയതോടെ കൈയ്യിൽ പണം കൃത്യമായി എത്തി തുടങ്ങി.

ആഴ്ചയിൽ 30 മുതൽ 60 മണിക്കൂർ വരെ മാത്രമാണ് ജോലി ചെയ്യേണ്ടിയിരുന്നത്. ഈ ജോലികളിലൂടെ തന്റെ വരുമാനം ഇരട്ടിയാക്കാൻ സാധിച്ചുവെന്ന് യുവാവ് പറഞ്ഞു. ലോൺ തുക അടച്ച് തീർക്കാൻ മാത്രമല്ല തന്റെ സുഹൃത്തുക്കളെ സഹായിക്കാനും സാധിച്ചുവെന്നും യുവാവ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+