Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂർ ജില്ലയിൽ ജോലി നേടാം; സർക്കാർ സ്ഥാപനങ്ങളിൽ കരാർ ജോലിയും, ഇപ്പോൾ അപേക്ഷിക്കൂ

പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അപ്ലൈഡ് സയൻസ് വിഭാഗത്തിൽ ഫിസിക്‌സ് ഗസ്റ്റ് അധ്യാപകരെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. യു.ജി.സി. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റ്,ബയോഡേറ്റ, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവ സഹിതം സെപ്റ്റംബർ 27ന് രാവിലെ 10.30ന് സിവിൽ എൻജിനീയറിങ് വകുപ്പിലെ ഫിസിക്‌സ് മേധാവിയുടെ ഓഫീസിൽ ഹാജരാകണം.കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് www.rit.ac.in .ഫോൺ 0481- 2506153, 0481-2507763

തെങ്ങുകയറ്റ തൊഴിലാളികളെ നിയമിക്കുന്നു

കേരസമൃദ്ധിയുടെ ഭാഗമായി ചാവക്കാട്, അയ്യന്തോള്‍, നാട്ടിക വിത്ത് വികസന യൂണിറ്റുകളിലേക്ക് തെങ്ങുകളിലെ പരാഗണ ജോലികള്‍ ചെയ്യുന്നതിനും വിത്തുതേങ്ങകള്‍ വിളവെടുപ്പ് നടത്തുന്നതിനുമായി പരിചയസമ്പന്നരായ തെങ്ങുകയറ്റ തൊഴിലാളികളെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ 18 നും 60 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. മുന്‍പ് ജോലിയില്‍ നിന്നും നീക്കം ചെയ്തവരേയും ശിക്ഷാ നടപടികള്‍ക്ക് വിധേയരായവരുടെയും അപേക്ഷകള്‍ പരിഗണിക്കില്ല.

job

അപേക്ഷയോടൊപ്പം ജനന തീയതി തെളിയിക്കുന്ന സാക്ഷ്യപത്രം, തെങ്ങ് കയറാനുള്ള ശാരീരിക ക്ഷമത തെളിയിക്കുന്നതിനുള്ള സര്‍ക്കാര്‍ ഡോക്ടറുടെ സാക്ഷ്യപത്രം എന്നിവ സഹിതം ഒക്ടോബര്‍ 15 ന് വൈകീട്ട് 5 നകം അതാത് വിത്ത് വികസന യൂണിറ്റുകളില്‍ സമര്‍പ്പിക്കണം. ഒക്ടോബര്‍ 22 ന് ചാവക്കാട് വിത്ത് വികസന യൂണിറ്റിലും 23 ന് നാട്ടിക കൃഷിഭവനിലും 24 ന് അയ്യന്തോള്‍ കൃഷിഭവനിലും രാവിലെ 10.30 ന് കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി വിത്ത് വികസന യൂണിറ്റുകളിലോ തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലോ ബന്ധപ്പെടുക. ഫോണ്‍: 0487 2333297.

ആയുഷ് മിഷനില്‍ നിയമനം

നാഷണല്‍ ആയുഷ് മിഷന്‍ ഭാരതീയ ചികിത്സാ വകുപ്പ് - ഹോമിയോപ്പതി വകുപ്പുകള്‍ക്ക് കീഴിലുള്ള ആശുപത്രികളില്‍ വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. തെറാപ്പിസ്റ്റ് (മെയില്‍, ഫീമെയില്‍) തസ്തികയ്ക്ക് കേരള ഗവ. അംഗീകൃത ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സാണ് യോഗ്യത. പ്രായപരിധി 2024 സെപ്തംബര്‍ 25 ന് 40 വയസ്സ്. മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ തസ്തികയ്ക്ക് പ്ലസ് ടു, ഗവ. അംഗീകൃത ഡി.സി.എയുമാണ് യോഗ്യത. പ്രായപരിധി 2024 സെപ്തംബര്‍ 25 ന് 40 വയസ്സ്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://nam.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

സപ്ലൈകോയിൽ ഫാർമസിസ്റ്റ് ഒഴിവ്

സപ്ലൈകോയുടെ കോട്ടയം മേഖലാ മെഡിസിൻ ഡിപ്പോയിലും കോട്ടയം സപ്ലൈകോ മെഡിക്കൽ സ്റ്റോറിലും നിലവിലുള്ള ഒഴിവിലേക്ക് ബി. ഫാം/ഡി.ഫാം യോഗ്യതയും രണ്ടു വർഷം പ്രവർത്തിപരിചയവുമുള്ള ഫാർമസിസ്റ്റുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. താല്പര്യമുള്ളവർ തിരുനക്കരയിലുള്ള സപ്ലൈകോ മേഖലാ മെഡിസിൻ ഡിപ്പോയിൽ ഒക്ടോബർ മൂന്നിന് രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുമണിവരെയുള്ള സമയത്ത്് ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുമായി എത്തണം.

ലാബ് ടെക്‌നീഷ്യൻ ഒഴിവ്

ഏറ്റുമാനൂർ മെഡിക്കൽ കോളജ് ഹെൽത്ത് സെന്ററിൽ എൻ.സി.ഡി. പ്രോജ്ക്ട് മുഖേന ലാബ് ടെക്‌നീഷ്യന്റെ താൽക്കാലിക ഒഴിവിലേക്ക് ഏറ്റുമാനൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 30ന് രാവിലെ 11.00 മണിക്ക് ഏറ്റുമാനൂർ കെ.എം.സി.എച്ച്.സി. കോൺഫറൻസ് ഹാളിൽ വച്ച് അഭിമുഖം നടക്കും. ഡി.എം.എൽ.ടി/ബി.എസ്.സി.എം.എൽ.ടി, പാരാമെഡിക്കൽ കൗൺസിൽ അംഗീകാരം(ഡി.എം.ഇ./തത്തുല്യം)എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അന്നേദിവസം രാവിലെ 11.00 മണിക്ക് ഹാജരാകണം. ഫോൺ: 0481-2535573

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+