ഗുരുവായൂരില്‍ സെക്യൂരിറ്റി ഗാര്‍ഡാകാം... ദേവസ്വത്തിന്റെ നിയമനം, ശമ്പളം കേട്ടോ?
ഗുരുവായൂര്‍ ദേവസ്വം സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. ആവശ്യമായ യോഗ്യതയും താല്‍പര്യവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നാളെ ( ബുധനാഴ്ച, 21 - 01 - 26 ) നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ആകെ 17 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിയമനം തൃശൂര്‍ ജില്ലയിലായിരിക്കും. താല്‍ക്കാലിക നിയമനമാണിത്.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 21175 രൂപ ശമ്പളം ലഭിക്കും. അപേക്ഷകരുടെ പ്രായപരിധി 40 വയസിനും 60 വയസിനും ഇടയിലായിരിക്കണം. (01.01.2026 ലെ കണക്കനുസരിച്ച് 60 വയസ്സ് കവിയരുത്). അപേക്ഷകര്‍ സൈനിക അല്ലെങ്കില്‍ പാരാ മിലിട്ടറി സേനകളില്‍ ( കരസേന, നാവിക സേന, വ്യോമസേന, ബി എസ് എഫ്, സി ഐ എസ് എഫ്, ഐ ടി ബി പി, സി ആര്‍ പി എഫ്, അസം റൈഫിള്‍സ്, അല്ലെങ്കില്‍ ജി ആര്‍ ഇ എഫ്) നിന്നുള്ള വിമുക്ത സൈനികരായിരിക്കണം.

അപേക്ഷകര്‍ ശാരീരികമായി ആരോഗ്യമുള്ളവരും, നല്ല കാഴ്ചശക്തിയുള്ളവരും, പുരുഷന്മാരും ഹിന്ദുക്കളുമായിരിക്കണം. രേഖ പരിശോധന, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷകര്‍ ബയോ-ഡാറ്റ, സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ ഒറിജിനല്‍, ഫോട്ടോകോപ്പികള്‍ എന്നിവ സഹിതം അന്നേ ദിവസം രാവിലെ 8.30 ന് ദേവസ്വം ഓഫീസില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഹാജരാകണം.
നിശ്ചിത ഫോര്‍മാറ്റില്‍ എഴുതിയ അപേക്ഷയും ഉദ്യോഗാര്‍ത്ഥികള്‍ കൈയില്‍ കരുതിയിരിക്കണം. പരിശോധനയ്ക്കായി ഉദ്യോഗാര്‍ത്ഥികള്‍ ഇനിപ്പറയുന്ന രേഖകള്‍ ( സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ) ഹാജരാക്കണം.
പ്രായം, യോഗ്യത, ജാതി, പരിചയം എന്നിവ തെളിയിക്കുന്ന രേഖ, ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്. സബ്-ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ്. ഒരു ഗവണ്‍മെന്റ് ഡോക്ടര്‍ (അസിസ്റ്റന്റ് സര്‍ജന്‍ റാങ്ക് അല്ലെങ്കില്‍ അതിന് മുകളിലുള്ളത്) അല്ലെങ്കില്‍ ഗുരുവായൂര്‍ ദേവസ്വം മെഡിക്കല്‍ സെന്ററിലെ ഒരു ഡോക്ടര്‍ കഴിഞ്ഞ 6 മാസത്തിനുള്ളില്‍ നല്‍കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്.
ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്‍ ഡോക്ടറുടെ യോഗ്യത, രജിസ്ട്രേഷന്‍ നമ്പര്‍ അല്ലെങ്കില്‍ ഒപ്പിട്ട തീയതി എന്നിവ വ്യക്തമല്ലെങ്കില്‍ അപേക്ഷ നിരസിക്കപ്പെടും.
അഭിമുഖ വേദിയും സമയവും
ഗുരുവായൂര്‍ ദേവസ്വം ഓഫീസ്, ഗുരുവായൂര്‍ - 680101
21 ജനുവരി 2026, രാവിലെ 10.00 മണി












Click it and Unblock the Notifications