Get Updates
Get notified of breaking news, exclusive insights, and must-see stories!

സിംഹത്തിന് ഭക്ഷണം കൊടുക്കണം; കടുവയുടെ ആരോഗ്യം നോക്കണം: തൃശൂർ മൃഗശാലയില്‍ നിരവധി ഒഴിവുകള്‍

തൃശൂർ: പൂത്തൂർ സുവോളജി പാർക്കിലേക്ക് ആനിമൽ കീപ്പർ ട്രെയിനി, സെക്യുരിറ്റി, സാനിറ്റേഷന്‍ തുടങ്ങിയ വിഭാഗങ്ങളിലേക്ക് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. തൃശൂർ മൃഗശാലയിൽ നിലവിലുള്ള എല്ലാ മൃഗങ്ങളെയും പാർപ്പിക്കുന്നതോടൊപ്പം ഇന്ത്യയിലെ മറ്റു മൃഗശാലകളിൽ നിന്നും, വിദേശത്തുനിന്നും മൃഗങ്ങളെ കൊണ്ടുവരുന്നുണ്ട്. സിംഹം, പുലി, കടുവ, വിവിധയിനം മാനുകൾ, കരിംകുരങ്ക്, സിംഹവാലൻ കുരങ്ങു്, മുതല, ചീങ്കണ്ണി, വിവിധയിനം ഉരഗങ്ങൾ, ഉഭയജീവികൾ, രാത്രീഞ്ചര ജീവികൾ, ജിറാഫ്, സീബ്രാ, വിവിധയിനം പക്ഷികൾ, കരടികൾ, വരയാട്, കുറുക്കൻ, കാട്ടുപട്ടി, കഴുതപ്പുലി, ഹിപ്പോ എന്നീ ജീവികളെയാണ് പാർക്കിൽ പരിപാലിക്കേണ്ടത്.

ആനിമൽ കീപ്പർ ട്രെയിനിമാർ

പാർക്കിലെ വിവിധയിനം ജീവികളുടെ ആവാസവ്യവസ്ഥ, ഭക്ഷണരീതി, രോഗങ്ങൾ, പ്രജനന രീതി, മറ്റു സ്വഭാവങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ശാസ്ത്രീയമായ അറിവും പ്രായോഗിക ജ്ഞാനവും നേടുകയാണ് പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി വിവിധ മൃഗശാലകളിൽ പരിശീലനത്തിൽ പങ്കെടുക്കുക, പാർക് അധികാരികൾ നൽകുന്ന നിർദേശങ്ങൾ പാലിച്ചു ഏൽപ്പിക്കുന്ന ജോലികൾ നിർവഹിക്കുക, പൊതുജന സമ്പർക്ക പരിപാടികളിൽ പങ്കെടുക്കുക എന്നിവയായിരിക്കും ജോലിയുടെ പ്രധാന ഉത്തരവാദിത്തം.

zoo-job

എൻക്ലോഷറുകൾ വൃത്തിയായും അരോഗ്യകരമായും സംരക്ഷിക്കുക, രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുക, മൃഗങ്ങൾക്കുള്ള വിവിധയിനം ഭക്ഷണങ്ങൾ തയ്യാറാക്കുക എന്നീ വിവധ മേഖലകളിലും പരിശീലന സമയത്തു അവഗാഹം നേടണം. ഈ വിഷയത്തിൽ വെറ്റിനറി ഓഫീസർ, ക്യൂറേറ്റർ, സൂപ്പർവൈസർ മറ്റു മേലധികാരികൾ എന്നിവരുടെ മേൽനോട്ടത്തിൽ സ്വതന്ത്ര ചുമതലയും വഹിക്കേണ്ടി വരും.

യോഗ്യത: ഏഴാം ക്ലാസ് പാസ്സായിരിക്കണം. ഡിഗ്രി ഉണ്ടാകാൻ പാടില്ല.

ശാരീരിക യോഗ്യത: പുരുഷന്മാർക്ക് കുറഞ്ഞത് 163 സെന്റിമീറ്റർ ഉയരവും 81 സെന്റിമീറ്റർ നെഞ്ചളവും പൂർണമായി ശ്വാസമെടുക്കുമ്പോൾ 5 സെന്റിമീറ്റർ വികസനവും ഉണ്ടാകണം. സ്ത്രീകൾക്ക് കുറഞ്ഞത് 150 സെന്റിമീറ്റർ ഉയരം ഉണ്ടാകണം. ആദിവാസിവിഭാഗത്തിൽ പെട്ടവർക്ക് ഉയരത്തിൽ 5 സെന്റിമീറ്ററും നെഞ്ചളവിൽ 2.5 സെന്റിമീറ്ററും ഇളവ് ഉണ്ടായിരിക്കും. എന്നാൽ നെഞ്ചളവ് വികസനം 5 സെന്റിമീറ്റർ തന്നെ ഉണ്ടായിരിക്കണം.

പ്രായം: അപേക്ഷകർ 2025 ജനുവരി 1 നു 28 വയസ്സ് കഴിയാത്തവരായിരിക്കണം. പട്ടിക ജാതി, പട്ടിക വർഗം, മറ്റു പിന്നോക്ക വിഭാഗങ്ങൾ എന്നിവർക്ക് പ്രായത്തിൽ അംഗീകൃത ഇളവ് ലഭിക്കും.

വേതനവും നിയമന കാലാവധിയും: ട്രെയിനിമാരായി കരാർ അടിസ്ഥാനത്തിൽ 2 വർഷത്തേക്കാണ് നിയമനം. ആദ്യവർഷം പ്രതി മാസം 12000/-രൂപയും രണ്ടാം വർഷം പ്രതിമാസം 15000/- രൂപയും ലഭിക്കും.

സെക്യൂരിറ്റി ജീവനക്കാർ

വിദ്യാഭ്യാസ യോഗ്യത: എസ് എസ് എൽ സി അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ പാസായിരിക്കണം.

മറ്റു യോഗ്യതകൾ: ആർമി/നേവി/എയർ ഫോഴ്സ് എന്നീ സേന വിഭാഗങ്ങളിൽ 10 വർഷത്തിൽ കുറയാത്ത മിലിറ്ററി സേവനം /
അല്ലെങ്കിൽ കേരളം വനം വകുപ്പിൽ ബീറ്റ് ഫോറസ്‌ററ് ഓഫീസർ /സെക്ഷൻ ഫോറസ്ററ് ഓഫീസർ തസ്തികയിൽ ഏതിലെങ്കിലുമോ, രണ്ടിലും കൂടിയോ പത്തു വർഷത്തിൽ കുറയാത്ത ജോലി പരിചയം.

പ്രായം: സൈനിക സേവനം കഴിഞ്ഞ അപേക്ഷകർ 2025 ജനുവരി 1 നു 55 വയസ്സ് കഴിയാത്തവരായിരിക്കണം. വനം വകുപ്പിലെ ജോലി പരിചയം ഉള്ളവർ 2025 ജനുവരി 1 നു 60 വയസ്സ് കഴിയാത്തവരായിരിക്കണം. ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതല്ല.

വേതനവും നിയമന കാലാവധിയും: കരാർ അടിസ്ഥാനത്തിൽ 1 വർഷത്തേക്കാണ് നിയമനം. പ്രതിമാസ കരാർ വേതനം 21,175 രൂപയായിരിക്കും

സാനിറ്റേഷന്‍ ജീവനക്കാർ

പാർക്കിലെ വിവിധ കെട്ടിടങ്ങൾ, അവയിലെ ടോയ്‌ലറ്റുകൾ, മുറ്റവും പരിസരവും. പാർക്കിംഗ് ഏരിയ, റിസപ്ഷൻ കേന്ദ്രം, മൃഗങ്ങളെ പാർപ്പിച്ചിട്ടുള്ള സ്ഥലങ്ങൾ, ഗാർഡനുകൾ, സന്ദർശക പാതകൾ, റോഡുകൾ എന്നിവ ഉൾപ്പെടെയുള്ള
പ്രദേശങ്ങൾ ഓരോ ഏരിയയുടെയും സ്വഭാവനമനുസരിച്ചുള്ള ശുചീകരണ ഉപകരണങ്ങൾ ഉപയോഗിച്ചു വൃത്തിയാക്കലായിരിക്കും പ്രധാന ജോലി. ഇതിന്റെ ഭാഗമായി ശേഖരിക്കുന്ന ചപ്പുചവറുകൾ, മാലിന്യ നിക്ഷേപ സ്ഥലങ്ങളിൽ നിന്നും ശേഖരിക്കുന്ന വസ്തുക്കൾ എന്നിവ ഇതിനായി തയ്യാറാക്കിയിട്ടുള്ള സംസ്കരണ സ്ഥലത്തു എത്തിക്കുക.

കൂടെക്കൂടെ വൃത്തിയാക്കൽ ആവശ്യമായി വരുന്ന ഗ്ലാസ് മേൽക്കൂരകൾ, ജനൽ കതകുകൾ എന്നിവ വൃത്തിയാക്കുക. ഓഫീസ് പരിസരത്തുള്ള ചെടികൾ, ഹോസ്പിറ്റൽ സമുച്ചയം, വിവിധ കിച്ചണുകൾ. ക്വാറന്റൈൻ കേന്ദ്രം എന്നിവ ശുചിയാക്കുക തുടങ്ങി മേലധികാരികൾ ആവശ്യപ്പെടുന്ന
അനുബന്ധ ജോലികളും ചെയ്യേണ്ടി വരും

വിദ്യാഭ്യാസ യോഗ്യത: ഏഴാം ക്ലാസ് പാസ്സായിരിക്കണം. ഡിഗ്രി ഉണ്ടാകാൻ പാടില്ല.

മറ്റ് യോഗ്യതകൾ: കേന്ദ്ര/സംസ്ഥാന സർക്കാർ വകുപ്പുകൾ, കേന്ദ്ര/സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, കേന്ദ്ര/സംസ്ഥാന സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സാനിറ്ററി വർക്കർ. ഫുൾ ടൈം /പാർട്ട് ടൈം സ്വീപ്പർ തസ്തികകളിലെ ജോലി പരിചയം അഭികാമ്യം.

പ്രായം: അപേക്ഷകർ 2025 ജനുവരി 1 നു 45 വയസ്സ് കഴിയാത്തവരായിരിക്കണം ഉയർന്ന പ്രായ പരിധിയിൽ ഇളവ് ലഭിക്കുന്നതല്ല.

വേതനവും നിയമന കാലാവധിയും: കരാർ അടിസ്ഥാനത്തിൽ 1
വർഷത്തേക്കാണ് നിയമനം പ്രതിമാസ കരാർ വേതനം 18390/- രൂപയായിരിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം

ഓരോ തസ്തികക്കുമുള്ള അപേക്ഷ ഫോറം www.forest.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. വെബ്‌സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യുന്ന അപേക്ഷ പൂരിപ്പിച്ചു ഫോട്ടോ, സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ എന്നിവ സഹിതം കവറിലിട്ടു താഴെപ്പറയുന്ന അഡ്ഡ്രസ്സിൽ അയക്കുക. അപേക്ഷകൾ നേരിട്ടും [email protected] എന്ന ഇ-മെയിലിലും സ്വീകരിക്കുന്നതാണ്. സർട്ടിഫിക്കറ്റുകളുടെ അസ്സൽ അഭിമുഖ സമയത്തു ഹാജരാക്കണം.

അപേക്ഷ അയക്കേണ്ട അഡ്രസ്

ഡയറക്ടർ
തൃശ്ശൂർ സുവോളജിക്കൽ പാർക്ക്
പുത്തൂർ പി.ഓ കുരിശുമൂലക്കു സമീപം
തൃശൂർ-680014
കേരളം.
E-mail:[email protected]

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+