ടൂറിസം വകുപ്പില്‍ ജോലിക്ക് ആളെ വേണം: റിസപ്ഷനിസ്റ്റ് മുതല്‍ ഹൗസ് കീപ്പിങ് സ്റ്റാഫ് വരെ, ഉടന്‍ അപേക്ഷിക്കൂ
കോഴിക്കോട്: സംസ്ഥാനടൂറിസം വകുപ്പിന്റെ കീഴില്‍ വിവിധ തസ്തികളിലേക്ക് താല്‍ക്കാലിക ജോലിക്ക് അപേക്ഷ ക്ഷണിച്ചു. ഗവ. ഗസ്റ്റ് ഹൗസ് ആലുവ, ഗവ. ഗസ്റ്റ് ഹൗസ് ആലപ്പുഴ, ഗവ. ഗസ്റ്റ് ഹൗസ് കണ്ണൂർ എന്നിവടങ്ങളിലേക്കാണ് കരാർ അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷം കാലയളവിലേക്ക് താൽകാലികാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഫുഡ്& ബിവറേജ് സ്റ്റാഫ്, ഹൗസ് കീപ്പിങ് സ്റ്റാഫ്, കിച്ചൻമേട്ടി, കുക്ക്, റിസപ്ഷനിസ്റ്റ് എന്നീ വിഭാഗങ്ങളിലായി ആകെ 29 ഒഴിവുകളാണ് മൂന്നിടത്തുമായിട്ടുള്ളത്.

വിവിധ തസ്തികകളിലേക്കുള്ള ഉദ്യോഗാർഥികൾക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും ചുവടെ പറയുന്ന പ്രകാരമായിരിക്കും.
ഫുഡ് & ബിവറേജ് സ്റ്റാഫ്
1- പ്രീ-ഡിഗ്രി / 10+2 പാസായിരിക്കണം.
2- കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഒരു വർഷത്തെ ഫുഡ് & ബീവറേഴ്സ് സർവീസ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജിയിൽ നിന്നും ഫുഡ് & ബീവറേഴ്സ് സർവീസിൽ ഒരു വർഷ ഡിപ്ലോമ 111).
3- 2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ള ആയ ഹോട്ടലുകളിൽ വെയ്‌റ്റർ/ ബട്ട്ലർ/ ക്യാപ്റ്റൻ ആയി കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം.
ഹൗസ് കീപ്പിങ്
1- SSLC അല്ലെങ്കിൽ തത്തുല്യ യോഗ്യത
2- കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇന്സ്റ്റിറ്റ്യൂട്ടിൽ നിന്നും ഹോട്ടൽ അക്കൊമൊഡേഷൻ ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജിയിൽ നിന്നും ഹോട്ടൽ അക്കൊമൊഡേഷൻ ഓപ്പറേഷനിൽ ഡിപ്ലോമയോ പി.ജി ഡിപ്ലോമയോ വിജയിച്ചിരിക്കണം.
3- 2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ ഹൗസ് കീപ്പിങ്ങിൽ 6 മാസത്തെ പ്രവൃത്തി പരിചയം
കുക്ക്
1- എസ് എസ് എല്‍ സി അല്ലെങ്കിൽ തത്തുല്യ യോഗ്യത
2- കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജിയിൽ നിന്നോ ഒരു വർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജിയിൽ നിന്ന് കുക്കറി/ ഫുഡ് പ്രൊഡക്ഷനിൽ ഒരു വർഷത്തെ ഡിപ്ലോമ 111) 2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ കുക്ക്/ അസിസ്റ്റന്റ് കുക്ക് ആയി കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം.
കിച്ചൻമേട്ടി
1- എസ് എസ് എല്‍ സി അല്ലെങ്കിൽ തത്തുല്യ യോഗ്യത
2- കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റൂട്ടിൽ നിന്നും ഒരു വർഷത്തെ ഫുഡ് പ്രൊഡക്ഷൻ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്
3- 2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ കുക്ക്/ അസിസ്റ്റന്റ് കുക്ക് ആയി കുറഞ്ഞത് 1 വർഷത്തെ പ്രവൃത്തി പരിചയം.
റിസപ്ഷനിസ്റ്റ്
1- പ്രീ-ഡിഗ്രി - ഡിഗ്രി / 10+2 പാസായിരിക്കണം.
2- കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റൂട്ടിൽ നിന്നും ഫ്രണ്ട് ഓഫീസ് ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് വിജയിച്ചിരിക്കണം
3- 2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ള ആയ ഹോട്ടലുകളിൽ ഫ്രണ്ട് ഓഫീസ് അസിസ്റ്റൻറ്/റിസപ്ഷനിസ്റ്റ് ആയി കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം
വയസ്സ് : മേൽ പറഞ്ഞ തസ്തികയിലേക്ക് 18 - 35 വയസിനും ഇടയിലുള്ള ഉദ്യോഗർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള വയസിളവ് അനുവദനീയമാണ്
മേൽ പറഞ്ഞ തസ്തികകളിലേക്കുള്ള നിയമനം പരമാവധി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ താൽകാലിക നിയമനമായിരിക്കും നടത്തുക. ഉദ്യോഗർത്ഥികളെ തിരഞ്ഞെടുക്കുന്നത് എഴുത്ത് പരീക്ഷ/ സ്കിൽ ടെസ്റ്റ് / ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും. തിരഞ്ഞെടുക്കുന്ന ജീവനക്കാർക്ക് ദിവസവേതനാടിസ്ഥാനത്തിൽ അതാത് സമയത്തെ സർക്കാർ ഉത്തരവിൻ പ്രകാരം ക്ലാസ് IV ജീവനക്കാർക്ക് നൽകുന്ന തുക വേതനമായി ലഭിക്കും. അപേക്ഷകർ അതാത് തസ്തികയിലേക്ക് യോഗ്യതയുണ്ടെന്ന് സ്വയം ഉറപ്പുവരുത്തേണ്ടതാണ്.
അപേക്ഷകൾ https://www.keralatourism.org/recruitments എന്ന വെബ്സൈറ്റിൽ നിന്നും ഡൌണ്‍ലോഡ് ചെയ്ത് 'The Regional Joint Director, Office of the Regional Joint Director, First Floor, Boat Jetty Complex, Ernakualam - 682011' എന്ന മേൽവിലാസത്തിൽ അയക്കേണ്ടതാണ്. വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകളുടെ കോപ്പികൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. നിയമനം സംബന്ധിച്ച് ടൂറിസം വകുപ്പ് ഡയറക്ടറുടെ തീരുമാനം അന്തിമമായിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 12.07.2024 വൈകുന്നേരം 4 മണി ആയിരിക്കും.












Click it and Unblock the Notifications