Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രേഡ്‌സ്മാൻ, ലാബ് ടെക്നീഷ്യന്‍ , ഡെമോണ്‍സ്‌ട്രേറ്റര്‍ : തൊഴിൽ അവസരങ്ങൾ അറിയാം

നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഇലക്ട്രിക്കൽ, കാർപ്പെന്ററി, ടൂ & ത്രീവീലർ മെയിന്റനൻസ് ട്രേഡുകളിൽ ട്രേഡ്‌സ്മാൻ തസ്തികകളിൽ താത്ക്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ) ഒഴിവുണ്ട്. ടിഎച്ച്എസ്എൽസി അല്ലെങ്കിൽ എസ്എസ്എൽസിയും ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ഐറ്റിഐ / വിഎച്ച്എസ്ഇ / കെറ്റിജിഇ സർട്ടിഫിക്കറ്റുമാണ് യോഗ്യത.

യോഗ്യത സർട്ടിഫിക്കറ്റുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ അസൽ അഭിമുഖത്തിന് ഹാജരാക്കണം. ട്രേഡ്‌സ്മാൻ (ടൂ & ത്രീവീലർ മെയിന്റനൻസ്) നവംബർ 22ന് 10 മണിക്കും ട്രേഡ്‌സ്മാൻ (ഇലക്ട്രിക്കൽ) നവംബർ 23ന് 10 മണിക്കും ട്രേഡ്‌സ്മാൻ (കാർപ്പെൻഡറി) നവംബർ 23ന് 2 മണിക്കും ഇന്റർവ്യൂ നടക്കും. വിശദവിവരങ്ങൾക്ക:് 0472 2812686.

job

ലാബ് ടെക്നീഷ്യന്‍
ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ ആര്‍.എസ്.ബി.വൈ മുഖേന താത്ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. പാരാമെഡിക്കല്‍ രജിസ്ട്രേഷനുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 26ന് രാവിലെ 11ന് ജനറല്‍ ആശുപത്രി ഓഫീസില്‍ എത്തണം. ഫോണ്‍: 0477-2253324.

ഡെമോണ്‍സ്‌ട്രേറ്റര്‍ നിയമനം
കണ്ണൂര്‍ ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബേക്കറി ആന്‍ഡ് കണ്‍ഫെക്ഷനറി വിഭാഗത്തില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ഡെമോണ്‍സ്‌ട്രേറ്ററെ നിയമിക്കുന്നു. അംഗീകൃത മൂന്നു വര്‍ഷ ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമ/ഡിഗ്രിയും രണ്ട് വര്‍ഷത്തെ അനുബന്ധ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം നവംബര്‍ 22 രാവിലെ 10ന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നേരിട്ട് ഹാജരാവണം. വിലാസം: പ്രിന്‍സിപ്പല്‍, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഒണ്ടേന്‍ റോഡ്, കണ്ണൂര്‍. ഇ-മെയില്‍ [email protected] ഫോണ്‍: 0497 2706904, 9995025076.

സ്വയം തൊഴില്‍ ആരംഭിക്കാന്‍ അവസരമൊരുക്കി വിവിധ ധനസഹായ പദ്ധതികള്‍

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടപ്പിലാക്കുന്ന വിവിധ സ്വയം തൊഴില്‍ പദ്ധതികളിലേക്ക് എംപ്ലോയ്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം. കെസ്‌റു, മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ്ബ്, ശരണ്യ, കൈവല്യ എന്നീ സ്വയം തൊഴില്‍ പദ്ധതികളിലേക്കാണ് ഇപ്പോള്‍ അപേക്ഷിക്കാന്‍ അവസരം. അപേക്ഷ ഫോം www.employment.kerala.gov.in ലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും ലഭ്യമാണ്. പദ്ധതികളുടെ വിശദവിവരങ്ങള്‍:

കെസ്‌റു സ്വയം തൊഴില്‍ പദ്ധതി:
കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപ വരെയുള്ള 21 നും 50 നും മേധ്യ പ്രായമുള്ളവര്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കാന്‍ ബാങ്ക് മുഖേന ഒരു ലക്ഷം രൂപ വരെ വായ്പയും 20000 രൂപവരെ സബ്‌സിഡിയും നല്‍കുന്ന പദ്ധതിയാണിത്.

മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ്ബ് സ്വയം തൊഴില്‍ പദ്ധതി
കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപ വരെയുള്ള 21 നും 45 നും മധ്യേ പ്രായമുള്ള ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് സംയുക്ത സംരംഭം ആരംഭിക്കുന്നതിനായി അവസരമൊരുക്കുന്ന പദ്ധതിയാണിത്. ബാങ്ക് മുഖേന 10 ലക്ഷം രൂപ വരെ വായ്പയും രണ്ട് ലക്ഷം രൂപവരെ സബ്‌സിഡിയും ലഭിക്കും.

ശരണ്യ സ്വയം തൊഴില്‍ പദ്ധതി

വിധവകള്‍, നിയമാനുസൃതമായി വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, ഭര്‍ത്താവിനെ കാണാതായവര്‍, പട്ടികവര്‍ഗ്ഗത്തിലെ അവിവാഹിതരായ അമ്മമാര്‍, 30 വയസ്സ് കഴിഞ്ഞ അവിവാഹിതരായവര്‍, ശയ്യാവലംബരും നിത്യരോഗികളുമായ ഭര്‍ത്താവുള്ളവര്‍ എന്നീ വിഭാഗത്തില്‍പെട്ടവര്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപ വരെയുള്ള 18 നും 55 നും മേധ്യ പ്രായമുള്ള സ്ത്രീകള്‍ക്കാണ് അവസരം. സ്വയം തൊഴില്‍ ആരംഭിക്കാനായി 50000 രൂപ പലിശ രഹിത വായ്പയും 25000 രൂപ സബ്‌സിഡിയും ലഭിക്കും.

കൈവല്യ സ്വയം തൊഴില്‍ പദ്ധതി

കടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപ വരെയുള്ള 21 നും 55 നും മദ്ധ്യേ പ്രായമുള്ള ഭിന്നശേഷിക്കാര്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കാന്‍ അവസരമൊരുക്കുന്ന പദ്ധതിയാണിത്. 50000 രൂപ പലിശ രഹിത വായ്പയും 25000 രൂപ സബ്‌സിഡിയും ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഹോസ്ദുര്‍ഗ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് -04672209068, കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്-04994255582.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+