യുഎഇക്കാർക്കും വേണം ഇന്ത്യന്‍ എഞ്ചിനീയറിങ്; വന്‍ വർധനവ്, അമ്പരിപ്പിച്ച് റഷ്യയിലേക്കുള്ള കയറ്റുമതിയും
ഇന്ത്യയുടെ എഞ്ചിനീയറിംഗ് കയറ്റുമതിയിൽ വന്‍ കുതിപ്പിന് കാരണമായി സ്വതന്ത്ര വ്യാപാര കരാറുകൾ (എഫ്‌ടിഎ). യു എ ഇ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ ഏർപ്പെട്ട കരാറാണ് എഞ്ചിനീയറിങ് കയറ്റുമതിയില്‍ നിർണ്ണായകമായിരിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷത്തെ ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ ഇരു രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതിയിൽ 9 ശതമാനത്തിന്റെ വർധനവ് ഉണ്ടായെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
മൊത്തത്തിലുള്ള എഞ്ചിനീയറിംഗ് കയറ്റുമതിയിൽ ഇടിവ് നേരിട്ട സമയത്താണ് ഈ കുതിച്ചുചാട്ടം ഉണ്ടായതെന്നതാണ് ശ്രദ്ധേയം. ഈ സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ യുഎഇയിലേക്കുള്ള എഞ്ചിനീയറിംഗ് കയറ്റുമതി പ്രതിവർഷം 9 ശതമാനം വളർച്ച രേഖപ്പെടുത്തി 2.24 ബില്യൺ ഡോളറിലെത്തി. അതേ സമയം, ഓസ്‌ട്രേലിയയിലേക്കുള്ള എഞ്ചിനീയറിംഗ് കയറ്റുമതിയും വർഷം തോറും ഗണ്യമായ 9 ശതമാനം ഉയർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു.

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ 548.62 ദശലക്ഷം ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ ഓസ്ട്രേലിയയുമായുള്ള ഈ വർഷത്തെ വ്യാപാരം 596.14 മില്യൺ ഡോളറാണ്. "യുഎഇയിലേക്കും ഓസ്‌ട്രേലിയയിലേക്കുമുള്ള എഞ്ചിനീയറിംഗ് കയറ്റുമതി മികച്ച രീതിയില്‍ മുന്നോട്ട് പോകുകയാണ്. ഈ ഘട്ടത്തിൽ, തങ്ങളുടെ പരമ്പരാഗത പങ്കാളികളുമായി മാത്രമല്ല, ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും പാരമ്പര്യേതര വിപണികളുമായും കൂടുതൽ സ്വതന്ത്ര വ്യാപാര കർ പരിഗണിക്കാൻ ഞങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു," ഇഇപിസി ഇന്ത്യയുടെ ചെയർമാന്‍ അരുൺ കുമാർ ഗരോഡിയ പറഞ്ഞു.
അതേസമയം, മൊത്തത്തിലുള്ള എഞ്ചിനീയറിംഗ് കയറ്റുമതി 2023-24 ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ 4.55 ശതമാനം ഇടിവ് നേരിട്ടു. 2022-23 ലെ ഇതേ കാലയളവിലെ 46.74 ബില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ഇത് 44.62 ബില്യൺ ഡോളറായി കുറഞ്ഞു. എന്നാല്‍ റഷ്യയിലേക്കുള്ള എഞ്ചിനീയറിംഗ് കയറ്റുമതി വർഷം 178 ശതമാനം വർദ്ധിച്ചു. ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ 568.41 ദശലക്ഷം ഡോളറിലാണ് കയറ്റുമതി.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ റഷ്യയിലേക്കുള്ള എഞ്ചിനീയറിംഗ് കയറ്റുമതി 204.17 മില്യൺ ഡോളറായിരുന്നു. ഇതിനു വിപരീതമായി, ഇന്ത്യയുടെ പ്രാഥമിക വിപണിയായ അമേരിക്കയിലേക്കുള്ള എഞ്ചിനീയറിംഗ് കയറ്റുമതി നടപ്പു സാമ്പത്തിക വർഷത്തെ ഏപ്രിൽ-ഓഗസ്റ്റ് കാലയളവിൽ 14 ശതമാനം കുറഞ്ഞതായി കയറ്റുമതി പ്രമോഷൻ ബോഡി വ്യക്തമാക്കി.
2022 ഓഗസ്റ്റിലെ 8.40 ബില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ 2023 ഓഗസ്റ്റിൽ 9.05 ബില്യൺ യുഎസ് ഡോളറാണ് എഞ്ചിനീയറിംഗ് കയറ്റുമതിക്ക് സാക്ഷ്യം വഹിച്ചത്. നിരവധി പ്രതിസന്ധിക്ക് ഇടയിലും 2023 ഓഗസ്റ്റിലെ ഇന്ത്യയുടെ മൊത്തം ചരക്ക് കയറ്റുമതിയിൽ എഞ്ചിനീയറിംഗ് കയറ്റുമതി 26.26 ശതമാനം സംഭാവന ചെയ്തു എന്നുള്ളതും ശ്രദ്ധേയമാണ്.
-
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20












Click it and Unblock the Notifications