യുഎഇയിലും സൗദിയിലും അധ്യാപകർക്ക് വൻ അവസരം; അനധ്യാപക തസ്തികകളിലും ഒഴിവ്, കൈനിറയെ ശമ്പളം
അബുദാബി: അധ്യാപകർക്കും അനധ്യാപകർക്കും നിരവധി തൊഴിലവസരങ്ങൾ തുറന്ന് പശ്ചിമേഷ്യയിലെ പ്രധാനപ്പട്ട വിദ്യാഭ്യാസ ശ്യംഖലയായ ജെംസ് എജുക്കേഷൻ (GEMS Education). യു എ ഇ, അബുദാബി, സൗദി, ഈജിപ്ത് എന്നിവിടങ്ങളിലേക്കാണ് അവസരങ്ങൾ. റിസപ്ഷനിസ്റ്റ് മുതൽ വൈസ് പ്രസിഡന്റ് തസ്തികയിലേക്ക് വരെയാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സ്വകാര്യ മേഖലയിലെ ലോകത്തിലെ തന്നെ ഏറ്റവും വലിയ എജ്യുക്കേഷന്‍ സ്ഥാപനമാണ് ജെംസ്. കിന്റർ ഗാർടൻ മുതൽ പ്ലസ് ടു തലം വരെയാണ് ജെംസ് എജുക്കേഷനുള്ളത്. നിലവിൽ വിവിധ രാജ്യങ്ങളിലായി 260 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രാവസികൾക്കും ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

യുഎഇയിലാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ ഉള്ളത്. ചില തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 30 ആണ്. രാജ്യങ്ങൾ തിരിച്ചുള്ള ഒഴിവുകൾ ഇങ്ങനെ
യുഎഇ
പ്രൈമറി സയൻസ് ടീച്ചർ പ്രൈമറി കണക്ക് ടീച്ചർ, പിഇ അധ്യാപിക, ഫ്രഞ്ച് ടീച്ചർ,സെക്കന്ററി മാത്തമാറ്റിക്സ് ടീച്ചർ (കെഎസ് 3), സെക്കന്ററി സയൻസ് ടീച്ചർ (കെഎസ് 3), ആർട്ട് ടീച്ചർ, സ്കൂൾ കൗൺസിലർ, ഗവ. റിലേഷൻ എക്സിക്യൂട്ടീവ്, സ്പെഷ്യൽ എജുക്കേറ്റർ, ഹയർ ലെവൽ ടീച്ചിംഗ് അസിസ്റ്റന്റ്,കെമിസ്ട്രി ടീച്ചർ-എഎസ്എ ലെവൽ, കംമ്പ്യൂട്ടർ സയൻസ് ടീച്ചർ -എഎസ്എ ലെവൽ,ഫ്രഞ്ച് ടീച്ചർ, കെമിസ്ട്രി ടീച്ചർ, സൈക്കോളജി ടീച്ചർ, റിസപ്ഷനിസ്റ്റ്, കംമ്പ്യൂട്ടർ സയൻസ് ടീച്ചർ, പിവൈപി മെറ്റേണിറ്റി കവർ ടീച്ചർ,പിവൈപി ക്ലാസ്റൂം ടീച്ചർ, പ്രൈറി ടീച്ചർ കെഎസ്1, വൈസ് പ്രസിഡന്റ് ഡാറ്റാ ഗവർണൻസ്, ഹെഡ് ഓഫ് ഡാറ്റ പ്രൊട്ടക്ഷൻ, മെറ്റ ഡാറ്റ മാനേജ്മെന്റ് ലീഡ്, എസ് എൽ ടി സെക്രട്ടറി, സോഷ്യൽ സ്റ്റഡീസ് ടീച്ചർ, ടീച്ചർ ഓഫ് സയൻസ്,ടാലന്റ് എക്യുസിഷൻ എക്സിക്യൂട്ടീവ്, വെന്റർ രജിസ്ട്രേഷൻ കോഡിനോറ്റർ, എസ്ഇഎൻ ടീച്ചർ, ജിയോഗ്രാഫി ടീച്ചർ, ലൈബ്രേറിയൻ,ലാബ് ടെക്ക്നീഷ്യൻ, ലൈബ്രേറിയൻ അസിസ്റ്റന്റ് , ഫാക്കൽറ്റി ലീഡർ ഫോർ ഇംഗ്ലീഷ്, ഇംഗ്ലീഷ് ടീച്ചർ,എംഎഫ്എൽ ടീച്ചർ, ഇൻക്ലൂഷൻ ടീച്ചർ, സെക്രട്ടറി മിഡിൽ സ്കൂൾ,ഹെഡ് ഓഫ് കിന്റർ ഗാർടൻ, ആർട് ആന്റ് ഡിസൈൻ ടീച്ചർ,സ്കൂൾ നഴ്സ് എന്നിങ്ങനെ നിരവധി തസ്കികകളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈജിപ്ത്
പ്രൈമറി ടീച്ചർ, സെക്കന്ററി കരിയർ ഗൈഡൻസ് കൗൺസിലർ, ഹെഡ് ഓഫ് പ്രൈമറി, വൈസ് പ്രിൻസിപ്പൽ, മ്യൂസിക് ടീച്ചർ,ക്രിസ്റ്റ്യൻ റിലീജൻ ടീച്ചർ, ഇംഗ്ലീഷ് ടീച്ചർ
ഖത്തർ
പ്രൈമറി ക്ലാസ് ടീച്ചർ
സൗദി അറേബ്യ
ഫിനാൻസ് ഓഫീസർ,ഓപറേഷൻസ് ലീഡ്, ഡെപ്യൂട്ടി സൂപ്രണ്ട്,സീനിയർ എച്ച് ആർ ബിസിനസ് പാട്ണർ,പ്രൊജക്ട് മാനേജർ. (വിശദ വിവരങ്ങൾ ജെംസ് എജുകേഷൻ വെബ്സൈറ്റിൽ ലഭിക്കും).
അപേക്ഷിക്കുന്നത് എങ്ങനെ?
ജെംസ് എജുക്കേഷന്റെ വെബ്സൈറ്റിൽ കയറി നിങ്ങളുടെ യോഗ്യത അനുസരിച്ചുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് മുൻപ് സിവി, പാസ്പോർട് സൈസ് ഫോട്ടോ, കവർ ലെറ്റർ എന്നിവ തയ്യാറാക്കി വെയ്ക്കാം.












Click it and Unblock the Notifications