യുഎഇ സർക്കാർ വിളിക്കുന്നു; നിരവധി ജോലി അവസരങ്ങള്‍: മലയാളികള്‍ക്കും അപേക്ഷിക്കാം
ദുബായ്: യുഎഇയില്‍ ഒരു ജോലി ആഗ്രഹിക്കുന്ന നിരവധി ആളുകള്‍ നമുക്ക് ഇടയിലുണ്ടാകും. ചിലപ്പോള്‍ നിങ്ങള്‍ തന്നെ അത്തരം ഒരു ജോലി തേടുന്നവരായിരിക്കും. എങ്കില്‍ ഇതാ നിങ്ങള്‍ക്കായി യു എ ഇ സർക്കാറിന്റെ കീഴില്‍ തന്നെ നിരവധി ഒഴിവുകള്‍ വന്നിരിക്കുകയാണ്. സ്വകാര്യ മേഖലയാണ് യുഎഇയിൽ വിദേശികളുടെ പ്രധാന തൊഴിൽ മേഖലയെങ്കിലും, മെച്ചപ്പെട്ട ജോലി സുരക്ഷ, ആകർഷകമായ ശമ്പളം, അനുബന്ധ ആനുകൂല്യങ്ങൾ എന്നിവയാണ് സർക്കാർ ജോലിയുടെ പ്രത്യേകത.
ജോലികളില്‍ യു എ ഇ പൗരന്മാർക്ക് സാധാരണയായി മുൻഗണന നൽകുമെങ്കിലും, ആരോഗ്യം, വിദ്യാഭ്യാസം, ഐടി, അടിസ്ഥാന സൗകര്യം, നഗരാസൂത്രണം, സാമൂഹിക പരിചരണം തുടങ്ങിയ മേഖലകളിൽ വിദഗ്ധ വിദേശികൾക്കായി ദുബായ് സർക്കാർ ഒട്ടേറെ അവസരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

ദുബായ് സർക്കാരിന്റെ ഔദ്യോഗിക തൊഴിൽ പോർട്ടലായ dubaicareers.ae ൽ എല്ലാ രാജ്യങ്ങളിലുള്ളവർക്കും അപേക്ഷിക്കാവുന്ന ഒട്ടേറെ ഒഴിവുകൾ ഇപ്പോള്‍ ലഭ്യമാണ്. ഇവയില്‍ ചില തസ്തികകൾ പ്രതിമാസം 40000 ദിർഹം വരെ ശമ്പളം വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. 2025 ഏപ്രിലിലെ എസ് ആൻഡ് പി ഗ്ലോബൽ പർച്ചേസിംഗ് മാനേജേഴ്‌സ് ഇൻഡക്സ് (PMI) ഡാറ്റ അനുസരിച്ച്, യുഎഇ തൊഴിൽ വിപണി 11 മാസത്തിനിടയിലെ ഏറ്റവും ശക്തമായ വളർച്ച രേഖപ്പെടുത്തിയിട്ടുള്ള സമയം കൂടിയാണ് ഇത്. അതായത് വിദേശികൾക്ക് സർക്കാർ ജോലികളിലേക്ക് അപേക്ഷിക്കാനുള്ള ഏറ്റവും ഉചിതമായ സമയം കൂടിയാണ് ഇത്. ഒഴിവുകളും ജോലിയുടെ ഉത്തരവാദിത്തങ്ങളും അപേക്ഷിക്കാന്‍ വേണ്ട യോഗ്യതയും താഴെ വിശദമായി നല്‍കുന്നു.
ഓഡിറ്റ് മാനേജർ - എനർജി & ഇൻഡസ്ട്രി ഓഡിറ്റ്
- സ്ഥാപനം: ഫിനാൻഷ്യൽ ഓഡിറ്റ് അതോറിറ്റി
- ഉത്തരവാദിത്തം: എനർജി, വ്യവസായ മേഖലകളിൽ സങ്കീർണ്ണമായ ഓഡിറ്റ് പ്ലാനുകൾ തയ്യാറാക്കി നടപ്പിലാക്കുക, തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ഓഡിറ്റുകൾ നടത്തുക, തന്ത്രപരമായ തീരുമാനങ്ങൾക്കുള്ള റിപ്പോർട്ടുകൾ തയ്യാറാക്കുക.
- യോഗ്യത: ഫിനാൻസ്, അക്കൗണ്ടിംഗ്, ബിസിനസ് എന്നിവയിൽ ബിരുദം (മാസ്റ്റേഴ്‌സ് അഭികാമ്യം). 7-10 വർഷത്തെ ഓഡിറ്റിംഗ് പരിചയം, CIA/CPA സർട്ടിഫിക്കേഷനുകളും ഗുണകരമാകും.
റെസിഡന്റ് കേസ് മാനേജർ
- സ്ഥാപനം: ദുബായ് ഫൗണ്ടേഷൻ ഫോർ വിമൻ ആൻഡ് ചിൽഡ്രൻ
- ശമ്പളം: 10,001-20,000 ദിർഹം
- ഉത്തരവാദിത്തം: ക്ലയന്റ് കേസുകൾ കൈകാര്യം ചെയ്യുക, ഹൗസിംഗ്, കോൾ സെന്ററുകൾ എന്നിവയുമായി ഏകോപിപ്പിക്കുക, തൊഴിൽ പരിപാടികൾ നടപ്പിലാക്കുക.
- യോഗ്യത: സോഷ്യൽ സർവീസസിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത.
എയർ ട്രാഫിക് കൺട്രോളർ - ടവർ (DXB)
- സ്ഥാപനം: ദുബായ് എയർ നാവിഗേഷൻ സർവീസസ്
- ഉത്തരവാദിത്തം: വിമാനങ്ങളുടെ സുരക്ഷിതവും കാര്യക്ഷമവുമായ ഒഴുക്ക് ഉറപ്പാക്കാൻ എയ്റോഡ്രോം, അപ്രോച്ച് കൺട്രോൾ സേവനങ്ങൾ നൽകുക.
- യോഗ്യത: അന്താരാഷ്ട്ര ATC യൂണിറ്റിൽ 3 വർഷത്തെ പരിചയം, സാധുവായ ATC ലൈസൻസ്, ICAO ഇംഗ്ലീഷ് ലെവൽ 4, മെഡിക്കൽ സർട്ടിഫിക്കറ്റ്.
ഹെഡ് ഓഫ് ഇൻഫ്രാസ്ട്രക്ചർ ഓപ്പറേഷൻസ്
- സ്ഥാപനം: ദുബായ് ഹെൽത്ത്
- ഉത്തരവാദിത്തം: ഓൺ-പ്രിമൈസ്, ക്ലൗഡ് ഐടി ഇൻഫ്രാസ്ട്രക്ചർ മാനേജ് ചെയ്യുക, സുരക്ഷ, പ്രകടനം, ദുരന്ത വീണ്ടെടുക്കൽ, ശേഷി ആസൂത്രണം എന്നിവ ഉറപ്പാക്കുക.
- യോഗ്യത: ഐടിയിൽ ബിരുദം (മാസ്റ്റേഴ്‌സ് അഭികാമ്യം), 10 വർഷത്തെ ഐടി ഇൻഫ്രാസ്ട്രക്ചർ പരിചയം, 5 വർഷത്തെ നേതൃത്വ പരിചയം, ITIL, CCNP, Microsoft Azure, AWS സർട്ടിഫിക്കേഷനുകൾ.
കോർപ്പറേറ്റ് എക്സലൻസ് സ്പെഷ്യലിസ്റ്റ്
- സ്ഥാപനം: ദുബായ് എയർ നാവിഗേഷൻ സർവീസസ്
- ശമ്പളം: 30,001-40,000 ദിർഹം
- ഉത്തരവാദിത്തം: എക്സലൻസ് മോഡലുകൾ നടപ്പിലാക്കുക, വിലയിരുത്തലുകൾ നടത്തുക, ജീവനക്കാരെ പരിശീലിപ്പിക്കുക.
- യോഗ്യത: ബിസിനസ്/ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗിൽ ബിരുദം (7+ വർഷം) അല്ലെങ്കിൽ മാസ്റ്റേഴ്‌സ് (5+ വർഷം) അല്ലെങ്കിൽ PhD (3+ വർഷം), എക്സലൻസ് അസസർ സർട്ടിഫിക്കേഷൻ.
സീനിയർ എഡിറ്റർ
- സ്ഥാപനം: ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ്
- ശമ്പളം: 20,01-30,000 ദിർഹം
- ഉത്തരവാദിത്തം: ദ്വിഭാഷാ പ്രസ്സ് റിലീസുകൾ, പ്രതിസന്ധി ആശയവിനിമയം, സോഷ്യൽ മീഡിയ, വെബ് ഉള്ളടക്കം എന്നിവ തയ്യാറാക്കുക.
- യോഗ്യത: ജേണലിസം/കമ്മ്യൂണിക്കേഷൻസിൽ ബിരുദം, 3 വർഷത്തെ എഡിറ്റോറിയൽ പരിചയം, അറബിക്-ഇംഗ്ലീഷ് പ്രാവീണ്യം.












Click it and Unblock the Notifications