Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്താം ക്ലാസുകാരാണെങ്കിലും യുഎഇയില്‍ ഒരു ജോലി നേടാം; അഭിമുഖം മാത്രം, വഴിയൊരുക്കുന്നത് സർക്കാർ

വിദേശത്ത് ഒരു ജോലി എന്നുള്ളത് പലരുടേയും ആഗ്രഹവും സ്വപ്നവുമാണ്. മലയാളികളെ സംബന്ധിച്ച് ഇപ്പോള്‍ പാശ്ചാത്യ കുടിയേറ്റം ശക്തമാണെങ്കിലും ഗള്‍ഫ് കുടിയേറ്റത്തിന് ഒട്ടുകുറവ് വന്നിട്ടില്ല. നികുതിയില്ല എന്നത് കാനഡയേയും യുകേയുമൊക്കെ അപേക്ഷിച്ച് ഗള്‍ഫ് രാഷ്ട്രങ്ങളെ ഇന്നും പ്രിയങ്കരമാക്കി നിർത്തുന്നു. ഇപ്പോഴിതാ യു എ ഇയില്‍ ഒരു ജോലി നേടാനുള്ള അവസരം സംസ്ഥാന സർക്കാർ തന്നെ ഒരുക്കിയിരിക്കുകയാണ്.

സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖ സ്ഥാപനമായ ഒഡെപെക് ആണ് ഇത്തരം ഒരു അവസരം ഒരുക്കുന്നത്. നേരിട്ടുള്ള അഭിമുഖം വഴിയായിരിക്കും തിരഞ്ഞെടുപ്പ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പുതുക്കിയ ബയോഡാറ്റയും പാസ്‌പോർട്ടും സഹിതം ഡിസംബർ 9 ന് തിരുവനന്തപുരത്തെ ഒഡെപെക്ക് ആസ്ഥാനത്ത് എത്തണം (ഒഡെപെക് പരിശീലന കേന്ദ്രം, ഫ്ലോർ 2, കാർമൽ ടവർ, കോട്ടൺ ഹിൽ, വഴുതക്കാട്, തിരുവനന്തപുരം). രാവിലെ ഒമ്പത് മണിക്ക് മുമ്പായി ഉദ്യോഗാർത്ഥികള്‍ റിപ്പോർട്ട് ചെയ്യണം.

uae

നൂറിലേറെ ഒഴിവുകളാണ് ഉള്ളത്. പുരുഷന്മാർക്ക് വേണ്ടി മാത്രമുള്ളതാണ് നാളത്തെ അഭിമുഖം. നേരത്തെ ഇതേ ഒഴിവുകളിലേക്ക് സ്ത്രീകളേയും ക്ഷണിച്ചിരുന്നു. വനിതാ വിഭാഗത്തിലും ഉടന്‍ വിജ്ഞാപന ഉണ്ടായേക്കും. ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 25 നും 40 നും ഇടയിലുമായിരിക്കണം. അഞ്ച് അടി ഏഴിഞ്ച് ഉയരം ഉണ്ടായിരിക്കണം. മികച്ച കേള്‍വി ശക്തിയും, കാഴ്ച ശക്തിയും വേണം.

പത്താം ക്ലാസ് യോഗ്യത ഉള്ളവർക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഏതെങ്കിലും മേഖലയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം. സുരക്ഷാ ഫീൽഡ് (പട്ടാളം , പൊലീസ് ) മേഖലയില്‍ മുന്‍ പരിചയം ഉള്ളവർക്ക് മുന്‍ഗണന ലഭിക്കും. പരിചയത്തിന് മുൻഗണന പരിചയ സർട്ടിഫിക്കറ്റ് സമർപ്പിക്കണം. ഇഗ്ലീഷ് ഭാഷ ഭേദമില്ലാതെ കൈകാര്യം ചെയ്യാന്‍ അറിഞ്ഞിരിക്കണം.

ഉദ്യോഗാർത്ഥികള്‍ക്ക് ശരീരത്തിന് പുറമേയ്ക്ക് കാണത്തക്ക രീതിയിലുള്ള ടാറ്റുവോ മറ്റ് പാടുകളോ ഉണ്ടായിരിക്കരുത്. പൊതു സുരക്ഷയ്ക്കുമുള്ള നിയമ മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് നല്ല ധാരണ, സാധാരണ സുരക്ഷാ ആശയങ്ങൾ, സമ്പ്രദായങ്ങൾ, നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവും അധിക യോഗ്യതയായി പരിഗണിക്കും. 2262 ദിർഹം മാസം ശമ്പളമായി ലഭിക്കും. അതായത് 51274 ഇന്ത്യന്‍ രൂപ ശമ്പളമായി ലഭിക്കും. ഓവർടൈം ഡ്യൂട്ടിക്ക് അർഹമായ പ്രതിഫലം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+