Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനഡയില്‍ മാത്രമല്ല യുഎഇയിലും പ്രശ്നങ്ങള്‍: ശമ്പളം കുറവ്, 67 ശതമാനം പേരും പുതിയ ജോലികള്‍ തേടുന്നു

യുഎഇയിലും തൊഴില്‍ മേഖലയില്‍ പ്രതിസന്ധികള്‍ ഉയർന്ന് വരുന്നുവെന്ന് റിപ്പോർട്ട്. ആഗോള എച്ച്ആർ സൊല്യൂഷൻസ് സ്ഥാപനമായ അഡെക്കോ പുറത്തിറക്കിയ പുതിയ സർവേ പ്രകാരം യു എ ഇയിലെ മൂന്നിൽ രണ്ട് പേരും, അതായത് 67 ശതമാനം ആളുകളും നിലവിലെ ജോലി മാറാന്‍ ഉദ്ദേശിക്കുകയാണ്. അതായത് കാനഡയിലും യുകെയിലും മാത്രമല്ല, യുഎഇയിലും പ്രതിസന്ധികള്‍ നിലനില്‍ക്കുന്നുവെന്നാണ് റിപ്പോർട്ട്.

കരിയർ രംഗത്ത് വലിയ പുരോഗതിയും നേട്ടങ്ങളും ഇല്ലാത്തത്, ശമ്പളത്തിലെ കുറവ്, വർദ്ധിച്ച് വരുന്ന ജീവിത ചിലവ്, മോശം തൊഴിൽ-ജീവിത ബാലൻസ്, ആനുകൂല്യങ്ങളുടെ അപര്യാപ്തത, വഴക്കമില്ലാത്ത ജോലികള്‍ എന്നിവയാണ് നിലവിലെ ജോലി മാറാന്‍ ഉദ്യോഗാർത്ഥികളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.

uae-JOB

"ഇന്ന് ഉദ്യോഗാർത്ഥികളെ കൂടുതലായി മുന്നോട്ട് നയിക്കുന്നത് കരിയർ അന്വേഷണങ്ങളാണ്. ഇൻ്റർവ്യൂ, ജോലി എന്നിവയ്ക്കിടയിലുള്ള ചർച്ചകൾ പലപ്പോഴും തൊഴിൽ സുരക്ഷ, ജോലി-ജീവിത ബാലൻസ്, ഇന്‍ക്രിമെന്റ് എന്നിവയെ ചുറ്റിപ്പറ്റിയാണ്," അഡെക്കോ ഇമേനയുടെ മിഡില്‍ ഈസ്റ്റ് തലവനായ മായങ്ക് പട്ടേലിനെ ഉദ്ധരിച്ചുകൊണ്ട് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

"യു എ ഇയിലെ ഉദ്യോഗാർത്ഥികൾക്ക് ശമ്പളം ഒരു പ്രധാന പ്രേരണയായി തുടരുന്നു, എന്നാൽ നല്ല തൊഴിൽ-ജീവിത ബാലൻസ്, കമ്പനി സംസ്കാരം, തൊഴിൽ സാധ്യതകൾ, തൊഴിൽ സുരക്ഷ തുടങ്ങിയ മറ്റ് ഘടകങ്ങളും ഒരു ജോലിയില്‍ തുടരുന്നതില്‍ നിർണായക പങ്ക് വഹിക്കുന്നു," അദ്ദേഹം പറഞ്ഞു.

വിവിധ മേഖലകളില്‍ പ്രവർത്തിക്കുന്ന 507 പ്രൊഫഷണലുകളിൽ നിന്ന് ശേഖരിച്ച സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് അഡെക്കോ യുഎഇയുടെ വർക്ക് ട്രെൻഡ് റിപ്പോർട്ട് പുറത്തിറക്കിയത്. ടെക്‌നോളജി, സോഫ്‌റ്റ്‌വെയർ സേവന വ്യവസായം, ബാങ്കിംഗ്, കൺസ്ട്രക്ഷൻ, എഞ്ചിനീയറിംഗ്, ലോജിസ്റ്റിക്‌സ്, റീട്ടെയിൽ, ലക്ഷ്വറി മേഖലകളിലെ മിഡ്-സീനിയർ ലെവൽ ഉദ്യോഗാർത്ഥികളാണ് സർവ്വേയില്‍ കൂടുതലായും പങ്കെടുത്തത്.

അതേസമയം തന്നെ 15 മുതൽ 20 ശതമാനം വരെ പ്രൊഫഷണലുകൾക്ക് ജോലി മാറാൻ ഉദ്ദേശ്യമില്ല. മാത്രമല്ല അവരുടെ നിലവിലെ റോളുകളിൽ ശ്രദ്ധ കേന്ദ്രീകരീച്ച് മുന്നോട്ട് പോകുന്നതിനാണ് പ്രാധാന്യം കൊടുക്കുന്നത്.

വർദ്ധിച്ചുവരുന്ന പ്രവാസി ജനസംഖ്യ അടക്കം കണക്കിലെടുത്ത് റിക്രൂട്ട്മെന്റ് തലത്തിലും യു എ ഇയില്‍ വലിയ തരത്തിലുള്ള മാറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും പട്ടേല്‍ പറയുന്നു. ഏതാണ്ട് പകുതി, അതായത് 46 ശതമാനം ജീവനക്കാർ യുഎഇ തൊഴിൽ വിപണിയിൽ, പ്രത്യേകിച്ച് ഇൻഫർമേഷൻ ടെക്നോളജി, സോഫ്‌റ്റ്‌വെയർ സേവനങ്ങൾ, റീട്ടെയ്ൽ, ലക്ഷ്വറി, ഗതാഗതം, ലോജിസ്റ്റിക്‌സ് മേഖലകളിൽ വളരെ ശുഭാപ്തിവിശ്വാസമുള്ളവരാണ്.

2024 ലെ റിക്രൂട്ട്‌മെൻ്റ് ലാൻഡ്‌സ്‌കേപ്പ്, പ്രത്യേകിച്ച് ഐടി (എഐ, ക്ലൗഡ് കമ്പ്യൂട്ടിംഗ്, മെഷീൻ ലേണിംഗ്, സൈബർ സെക്യൂരിറ്റി), ബാങ്കിംഗ്, റീട്ടെയിൽ, നിക്ഷേപം, ലോജിസ്റ്റിക്‌സ്, ഇ-കൊമേഴ്‌സ്, ഹോസ്പിറ്റാലിറ്റി, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ മേഖലകളിൽ വലിയ നിയമനം ഉണ്ടായേക്കുമെന്നും പട്ടേല്‍ കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+