Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിള്‍ ഫോണ്‍ കൈകാര്യം ചെയ്യാന്‍ അറിയുമോ: ദുബായിലെ സ്റ്റോറിലേക്ക് വിളിക്കുന്നു, ശമ്പളം ലക്ഷങ്ങള്‍

ദുബായില്‍ തൊഴില്‍ അവസരങ്ങള്‍ വലിയ തോതില്‍ വർധിച്ചുവെന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. എണ്ണ ഇതര മേഖലകളിലും തൊഴില്‍ വർധിക്കുന്നുവെന്നതാണ് പ്രധാനം. ഈ മാർച്ച് മാസം മുതലാണ് ദുബായിയുടെ ബിസിനസ് രംഗത്ത് വലിയ മാറ്റങ്ങള്‍ കണ്ട് തുടങ്ങിയതെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര രംഗത്തുള്ള നിരവധി കമ്പനികളുടെ പ്രവർത്തനം സജീവമായതും ദുബായിക്ക് അനുഗ്രഹമായി.

കോവിഡ് സാഹചര്യവും ആഗോള സാമ്പത്തിക രംഗത്തെ ആശങ്കകളും വലിയ തോതില്‍ അല്ലെങ്കിലും ദുബായിയേയും ബാധിച്ചിരുന്നു. എന്നാല്‍ അതിനെയെല്ലാം നിലവില്‍ മറികടക്കാന്‍ സാധിച്ചിട്ടുണ്ട്. ദുബായിലെ തൊഴില്‍ അവസരങ്ങള്‍ വർധിച്ചത് മലയാളികള്‍ ഉള്‍പ്പടേയുള്ള പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്. ആപ്പിള്‍ ഉള്‍പ്പടേയുള്ള കമ്പനികള്‍ ദുബായില്‍ തൊഴിലാളികളെ തേടുന്നുണ്ട്.

 apple-

യുഎസ് ടെക്‌നോളജി കമ്പനിയായ ആപ്പിൾ ദുബായിലും അബുദാബിയിലുമാണ് റീട്ടെയിൽ പ്രവർത്തനങ്ങൾക്കായി ജീവനക്കാരെ നിയമിക്കുന്നത്. തങ്ങളുടെ കോർപ്പറേറ്റ് റീട്ടെയിൽ ടീമിൽ ജോലി വെട്ടിക്കുറയ്ക്കുമെന്ന് റിപ്പോർട്ടുകൾ പറയുമ്പോഴും ഐഫോൺ നിർമ്മാതാക്കള്‍ യു എ ഇയില്‍ വിവിധ മേഖലകളിലേക്ക് തൊഴിലാളികളെ തേടുകയാണ്.

യുഎഇയിൽ, ആപ്പിൾ അതിന്റെ നാല് സ്റ്റോറുകളിലേക്കാണ് തൊഴിലാളികളെ നിയമിക്കുന്നത്. ദുബായ് മാൾ, ദി മാൾ ഓഫ് എമിറേറ്റ്സ്, യാസ് മാൾ, അൽ മരിയ ഐലൻഡ് എന്നിവിടങ്ങളിലായിട്ടാണ് ഈ സ്റ്റോറുകള്‍ സ്ഥിതി ചെയ്യുന്നത്. ജോലികള്‍ക്ക് അനുസരിച്ച ശമ്പളത്തില്‍ വ്യത്യാസമുണ്ടെങ്കിലും 1.5 ലക്ഷത്തിന് മുകളിലുള്ള ശമ്പളത്തിലായിരിക്കും തുടക്കം.

Job Vastu: എത്ര അലഞ്ഞിട്ടും ജോലിയൊന്നും ശരിയാവുന്നില്ലേ: വാസ്തുവില്‍ പറയുന്ന ഈ പരിഹാരങ്ങള്‍ ശ്രദ്ധിക്കൂ

വിവിധ തസ്തികകൾക്കായി കമ്പനി അവരെ വെബ്‌സൈറ്റിൽ ലിസ്‌റ്റ് ചെയ്‌ത ഒമ്പത് ജോലികളെ കുറിച്ചാണ് താഴെ വ്യക്തമാക്കുന്നത്. ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ അറിയുന്നത് അഭികാമ്യമായിരിക്കും.

uae-oneindia

ക്രിയേറ്റീവ്: ഒരേസമയം ചെറിയ ഗ്രൂപ്പുകളെ പഠിപ്പിക്കാനും ഒന്നിലധികം ഉപഭോക്താക്കളെ പരിശീലിപ്പിക്കാനുമുള്ള കഴിവുള്ളവർക്ക് മുന്‍ഗണന.

ബിസിനസ് എക്സ്പേർട്ട്: ബിസിനസുകൾ സാങ്കേതികവിദ്യയെ എങ്ങനെ ഉപയോഗിക്കുന്നുവെന്നും ആപ്പിളിന് എന്ത് പരിഹാരങ്ങൾ നൽകാമെന്നും ഉള്ള അറിവാണ് ഇവിടെ പരിശോധിക്കുന്നത്. ഇൻ-സ്റ്റോർ ബ്രീഫിംഗുകൾ, വർക്ക്ഷോപ്പുകൾ, ഇവന്റുകൾ എന്നിവയിലൂടെ ബിസിനസ്സ് സുഗമമാക്കുക; ബിസിനസ് മാർക്കറ്റിൽ ഒരു വർഷത്തെ പരിചയം ആവശ്യമെന്നും കമ്പനി പറയുന്നു.

എക്സ്പേർട്ട്: വിൽപ്പനയിലും സാങ്കേതിക പരിഹാരങ്ങളിലും പരിചയം; സാങ്കേതികവിദ്യയിൽ പ്രാവീണ്യം, പ്രത്യേകിച്ച് ആപ്പിൾ ഉൽപ്പന്നങ്ങളില്‍

സ്പെഷ്യലിസ്റ്റ്: ശക്തമായ ആശയവിനിമയ കഴിവുകൾ; മികച്ച മാനേജ്മെന്റ് കഴിവുകൾ .ഷെഡ്യൂളുകളില്‍ ഫ്ലെക്സിബിളായി പ്രവർത്തിക്കാനുള്ള കഴിവും പ്രധാനമാണ്.

ഓപ്പറേഷൻ എക്സ്പേർട്ട്: ഓരോ ആഴ്ചയും ഒന്നിലധികം വരുന്ന സ്റ്റോക്ക് വിവരങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുക. വേഗത്തിലുള്ള പ്രശ്ന പരിഹാരം. നേതൃത്വപരമായ കഴിവുകൾ. ടീമിനെ മികച്ച രീതിയില്‍ നയിക്കുക തുടങ്ങിയവയാണ് ഉത്തരവാദിത്തങ്ങള്‍

ജീനിയസ്: സാങ്കേതിക അറ്റകുറ്റപ്പണികളിൽ വൈദഗ്ധ്യം നേടുന്നതിനുള്ള അഭിരുചി. ആപ്പിള്‍ ഫോണുകളിലുള്ള ഹാർഡ് വെയർ, സോഫ്റ്റ് വെയർ അറിവുകളാണ് യോഗ്യത.

ടെക്നിക്കല്‍ സ്പെഷലിസ്റ്റ്: ഉപഭോക്താക്കൾ എത്തുമ്പോൾ അവരുടെ ആവശ്യങ്ങൾ വിലയിരുത്തി, പ്രശ്നങ്ങള്‍ പരിഹരിച്ച് നല്‍കുക. സാങ്കേതികപരമായ അറിവും പ്രധാനം.

ബിസിനസ് പ്രോ: ടെക്നോളജിയിലും ബിസിനസ്സ് സൊല്യൂഷൻസ് വിൽപ്പനയിലും കുറഞ്ഞത് 3 മുതൽ 5 വർഷം വരെ പ്രവർത്തി പരിചയം.

മാനേജർ: ഒന്നിലധികം പ്രതിബദ്ധതകൾ കൈകാര്യം ചെയ്യുന്നതിൽ പരിചയം. മികച്ച ടീം മാനേജ്മെന്റ് കഴിവ്. ആപ്പിളിനേയും അതിന്റെ ഉത്പന്നങ്ങളേയും ബിസിനസിനേയും കുറിച്ചുള്ള ആഴത്തിലുള്ള അറിവ് എന്നിവയാണ് പ്രധാന യോഗ്യതകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+