യുഎഇയിലേക്ക് ജോലിക്ക് ആളെ വേണം: 150 ഒഴിവ്; വിസയും താമസവും ഫ്രീ, വിമാന ടിക്കറ്റിന് 550 ദിർഹവും നല്‍കും
സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക് വഴി വീണ്ടും യു എ ഇയിലേക്ക് റിക്രൂട്ട്മെന്റ്. യു എ ഇയിലെ ഒരു പ്രമുഖ കമ്പനിയിലേക്ക് അപ്രന്റീസ് ഇലക്ട്രീഷ്യൻ വിഭാഗത്തിലാണ് ഒഴിവുകള്‍ വന്നിരിക്കുന്നത്. പുരുഷന്‍മാർക്ക് മാത്രമാണ് അപേക്ഷക്കാന്‍ സാധിക്കുക. ആകെ 150 ഒഴിവുകളാണുള്ളത്. അപേക്ഷികർക്ക് വേണ്ട യോഗ്യതകളും മറ്റ് വിവരങ്ങളും താഴെ വിശദമായി നല്‍കുന്നു.
യോഗ്യതാ
- വിദ്യാഭ്യാസ യോഗ്യത: ഐ ടി ഐ അല്ലെങ്കിൽ തത്തുല്യ യോഗ്യത.
- പ്രവർത്തി പരിചയം: ഫ്രഷേഴ്സിനും അപേക്ഷിക്കാം. എന്നാൽ, റെസിഡൻഷ്യൽ, കൊമേഴ്സ്യൽ, ഹോട്ടൽ നിർമാണ പദ്ധതികളിൽ പരിചയമോ അറിവോ ഉള്ളവർക്ക് മുൻഗണന.
- പ്രായപരിധി: 35 വയസ്സിന് താഴെ.
- മുൻഗണന: ഉടൻ ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നവർക്ക് മുന്‍ഗണനയുണ്ടാകും

ആനുകൂല്യങ്ങൾ
- ശമ്പളം: 950 ദിർഹം (700 ദിർഹം + 250 ദിർഹം ഭക്ഷണ അലവൻസ് + ഓവർടൈം [ദിവസേന കുറഞ്ഞത് 2 മണിക്കൂർ - ഏകദേശം 150-175 ദിർഹം]).
- താമസം: കമ്പനി നൽകും.
- ഗതാഗതം: കമ്പനി നൽകും.
- വിസ: കമ്പനി നൽകും.
- വിമാന ടിക്കറ്റ്: 550 ദിർഹം വരെ കമ്പനി നൽകും.
- മെഡിക്കൽ ഇൻഷുറൻസ്: കമ്പനി നൽകും.
അപേക്ഷിക്കേണ്ട വിധം
താത്പര്യമുള്ളവർ തങ്ങളുടെ സിവി, പാസ്‌പോർട്ട്, ഐടിഐ സർട്ടിഫിക്കറ്റുകൾ എന്നിവ 2025 ജൂലൈ 2-നോ അതിനു മുമ്പോ "ITV Driver" എന്ന സബ്ജക്ട് ലൈനോടുകൂടി [email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. വിദേശത്ത് ജോലി ആഗ്രഹിക്കുന്ന യുവാക്കൾക്ക്, പ്രത്യേകിച്ച് പുതുമുഖങ്ങൾക്ക്, ഈ ഒഴിവ് മികച്ച ഒരു അവസരമാണ്
അതേസമയം, ഇത് ഒരു മികച്ച അവസരമായി നിങ്ങള്‍ക്ക് തോന്നുന്നില്ലെങ്കില്‍ മറ്റൊരു അവസരം ലഭിക്കുന്നത് വരെ ഒരു ജോലി വേണ്ടെ. അങ്ങനെ ഒരു ജോലി തിരയുകയാണെങ്കില്‍ വിവിധ സർക്കാർ വകുപ്പുകളില്‍ നിരവധി താല്‍ക്കാലിക ഒഴിവുകള്‍ ലഭ്യമാണ്. അത്തരത്തിലുള്ള ഏതാനും ഒഴിവുകള്‍ താഴെ ചേർക്കുന്നു.
ഫാർമസിസ്റ്റ് നിയമനം
സപ്ലൈക്കോയുടെ കാഞ്ഞിരപ്പള്ളി മെഡിക്കൽ സ്റ്റോറിൽ ഫാർമസിസ്റ്റിന്റെ ഒഴിവുണ്ട്. രണ്ടു വർഷം പ്രവർത്തി പരിചയമുള്ള (സർക്കാർ / സ്വകാര്യ മേഖല) ബിഫാം /ഡിഫാം യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ തിരുനക്കര സപ്ലൈക്കോ മേഖലാ മെഡിസിൻ ഡിപ്പോയിൽ ഒറിജിനൽ സർട്ടിഫിക്കറ്ററുകളും തിരിച്ചറിയൽ രേഖകളുമായി ജൂലൈ എട്ടിന് പതിനൊന്നു മണിക്കും മൂന്നുമണിക്കും ഇടയിൽ എത്തണം. വിശദ വിവരങ്ങൾക്ക്: 9446569997.
താല്‍കാലിക നിയമനം
പാലക്കാട് സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്‌സ്മാന്‍ തസ്തികകളില്‍ താല്‍കാലിക നിയമനം. ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഐ ടി ഐ സര്‍വേ(എന്‍ സി വി ടി) തത്തുല്യമാണ് യോഗ്യത. ട്രേഡ്‌സ്മാന്‍ തസ്തികയിലേക്ക് ബന്ധപ്പെട്ട ട്രേഡില്‍ ടി എച്ച് എസ് എല്‍ സി , എന്‍ ടി സി, കെ ജി സി ഇ, വി എച്ച് എസ് എസ് ഇ , ഐ ടി ഐ തത്തുല്യമാണ് യോഗ്യത. അഭിമുഖം ജൂലൈ ഒമ്പതിന് രാവിലെ 10ന് നടക്കും. ഫോണ്‍: 0491 2572640
കൗണ്‍സിലര്‍ നിയമനം
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍/പ്രീമെട്രിക് ഹോസ്റ്റല്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്ക് കൗണ്‍സിലിങ്ങും കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനുമായി 2025-26 വര്‍ഷത്തേക്ക് കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. എം എ സൈക്കോളജി, എം എസ് ഡബ്ല്യു യോഗ്യതയോടൊപ്പം സ്റ്റുഡന്‍സ് കൗണ്‍സിലിംഗ് പരിശീലനം നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 25-45 വയസ്സ്. അപേക്ഷകര്‍ ജൂലൈ ഒന്‍പതിന് രാവിലെ 11 മണിക്ക് ഐ ടി ഡി പി ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04972700357












Click it and Unblock the Notifications