യുഎഇയിൽ വൻ അവസരം; അതും കേരള സർക്കാർ മുഖേന; യാത്ര ചെലവും താമസവും സൗജന്യം
തിരുവനന്തപുരം: യുഎഇയിലൊരു ജോലിയാണോ തിരയുന്നത്? എന്നാൽ നിങ്ങൾക്ക് ഇതാ മികച്ച അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡപെക് ആണ് അവസരം ഒരുക്കുന്നത്. പ്രമുഖ കമ്പനിയിലേക്ക് ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ ഒഴിവിലേക്ക് വനിതകൾക്ക് അവസരം. യോഗ്യത, പ്രായപരിധി , ശമ്പളം എന്നിവ വിശദമായി അറിയാം
ടെക്നിക്കൽ സർട്ടിഫിക്കറ്റ് / ഡിഗ്രി /ഡിപ്ലോമ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഒരു വർഷത്തിൽ കുറയാതെ തൊഴിൽ പരിചയമുള്ളവർ ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, തൊഴിൽപരിചയം, പാസ്പോർട്ട് എന്നിവ സഹിതം നവംബർ 27ന് മുമ്പ് ഇ മെയിൽ അപേക്ഷ അയക്കണം. പ്രായം: 30നു താഴെ, ശമ്പളം: 2500 ദിർഹം. യാത്രചെലവും താമസസൗകര്യവും സൗജന്യം. വിവരങ്ങൾക്ക് www.odepc.kerala.gov.in. ഫോൺ: 0471-2329440/41/42 /45 / 7736496574.

സെക്യൂരിറ്റി ഗാർഡ്
തിരുവനന്തപുരം: ഒഡെപെക്, യു.എ.ഇയിലെ പ്രശസ്ത കമ്പനിയിലേക്ക് പുരുഷ സെക്യൂരിറ്റി ഗാർഡ് ബൗൺസറിനെ നിയമിക്കുന്നു. യോഗ്യത: എസ്.എസ്.എൽ.സി. ഇംഗ്ലീഷ് എഴുതാനും വായിക്കാനും സംസാരിക്കാനും അറിയണം. ആറടി പൊക്കവും നല്ല ആരോഗ്യവും വേണം.
ആർമി /പൊലീസ് /സെക്യൂരിറ്റി ജോലിയിൽ പരിചയം വേണം. പ്രായം-25-40. ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, തൊഴിൽ പരിചയം, പാസ്പോർട്ട് എന്നിവ സഹിതം നവംബർ 30ന് മുമ്പ് ഇ മെയിൽ ചെയ്യണം. വിവരങ്ങൾക്ക് www.odepc.kerala.gov.in. ഫോൺ: 0471-2329440/41/42.
സംസ്ഥന സർക്കാർ സ്ഥാപനങ്ങളിലും ഒഴിവുകൾ; താത്കാലിക നിയമനം
സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ സെക്കന്റ് ഇന്നിംഗ്സ് ഹോം പദ്ധതിയിലേക്ക് സ്റ്റാഫ്നഴ്സ്, സൈക്കോളജിസ്റ്റ് എന്നീ തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തും. യോഗ്യത : സ്റ്റാഫ്നഴ്സ്- ജി എന്‍ എം/ ബി എസ് സി രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം, സൈക്കോളജിസ്റ്റ്- എം എ/എം എസ് സി സൈക്കോളജി രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം. [email protected] [email protected] ല്‍ നവംബര്‍ 30നകം അപേക്ഷിക്കണം. ഫോണ്‍: 7909252751, 8714619966.
കൊല്ലം: പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ജൂനിയര്‍ റസിഡന്റ് ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനം നടത്തും. യോഗ്യത: റ്റി സി എം സി രജിസ്ട്രേഷനോടുകൂടിയുള്ള എം ബി ബി എസ് ബിരുദം. പ്രായപരിധി 40. ജനനതീയതി, വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന അസല്‍രേഖകളും സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഡിസംബര്‍ ഏഴിന് രാവിലെ 11.30 മുതല്‍ നടക്കുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വിവരങ്ങള്‍ക്ക് www.gmckollam.edu.in ഫോണ്‍ 0474 2572572, 2572574.












Click it and Unblock the Notifications