Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിൽ വൻ അവസരം; നഴ്സുമാർക്ക് മാത്രം 30,000 ഒഴിവുകൾ, മറ്റ് ഒഴിവുകൾ ഇങ്ങനെ

അബുദാബി:യുഎഇയിൽ ആരോഗ്യ മേഖലയിൽ വൻ അവസരം. നഴ്സുമാർ, ഡോക്ടർമാർ അടക്കമുള്ള തസ്തികകളിലേക്കാണ് നിയമനം. 2030 ഓടെ കുറഞ്ഞത് 33,000‌ നഴ്സുമാരുടെ ഒഴിവുകൾ നികത്താനാണ് രാജ്യം ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്.

ജനസംഖ്യയിലെ വളർച്ച, മെഡിക്കൽ ടൂറിസം, വിട്ടുമാറാത്ത രോഗങ്ങൾ വർധിക്കുന്ന സാഹചര്യം, പ്രായമായവരുടെ ജനസംഖ്യയിലെ വർധനവ്, ആരോഗ്യ മേഖലയിലെ സാങ്കേതിക വിദ്യയുടെ പുരോഗതി തുടങ്ങിയ കാര്യങ്ങൾ ആരോഗ്യ മേഖലയിലെ ഉദ്യോഗാർത്ഥികളുടെ ആവശ്യകത ഉയരാൻ കാരണമായിട്ടുണ്ടെന്ന് കോളിയേഴ്സ് ഹെൽത്ത് കെയർ ആന്റ് എജുക്കേഷൻ ഡിവിഷൻ മാർക്കറ്റ് ഇന്റലിജെൻസ് പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു. കോളിയേഴ്സ് കണക്ക് പ്രകാരം നിലവിൽ അബുദാബിയിൽ മാത്രം 11,000 ത്തോളം നഴ്സുമാരുടെ ഒഴിവുകൾ ഉണ്ടാകും. കൂടാതെ ആരോഗ്യ മേഖലയിലെ വിവിധ തസ്തികകളിലേക്കായി 5000 ത്തോളം ഉദ്യോഗാർത്ഥികൾക്കും അവസരമുണ്ട്. ദുബായിൽ 6,000 ഡോക്ടർമാരെയും 11,000 നഴ്സുമാരെയും ആവശ്യമുണ്ട്.

uae

കൊവിഡിന് ശേഷം യുഎഇയിലും ഗൾഫ് മേഖലയിലിയും ആരോഗ്യ പ്രവർത്തകരുടെ ആവശ്യം ഗണ്യമായി വർധിച്ചിരുന്നു. പരിചയ സമ്പന്നരായ, യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് വലിയ അവസരമാണ് ഇതുവഴി കൈവന്നത്. അതേസമയം ആരോഗ്യ മേഖലയിലെ സാങ്കേതിക വിദ്യകളുടെ വളർച്ചയ്ക്കൊപ്പം തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡാറ്റാ അനലിറ്റിക്‌സ്, റോബോട്ടിക് സയൻസസ്, ജീനോം സീക്വൻസിംഗ് എന്നിവയുടെ ആവിർഭാവത്തോടെ വൈദഗ്ധ്യമുള്ള ഉദ്യോഗാർത്ഥികളെ കൂടുതലായി ആവശ്യമായി വന്നിരിക്കുകയാണെന്നും കോലിയേഴ്‌സിലെ മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക റീജിയനിലെ ഡെവലപ്‌മെന്റ് സൊല്യൂഷൻസ്, ഹെൽത്ത് കെയർ, എജ്യുക്കേഷൻ പിപിപി തലവനും എക്‌സിക്യൂട്ടീവ് ഡയറക്‌ടറുമായ മൻസൂർ അഹമ്മദ് പറഞ്ഞു. ആരോഗ്യ മേഖലയിൽ കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആവശ്യകതയും ഇത് വർധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുഎഇയിൽ നിലവിൽ 157 ആശുപത്രികൾ ഉണ്ട്. ഇതിൽ തന്നെ 104 ഉം സ്വകാര്യ മേഖലയിൽ ആണ്. യുഎഇയിൽ മാത്രം 26,736 ഡോക്ടർമാരാണ് ഉള്ളത്. ഇതിൽ 10,376 പേർ ദുബായിലും 10,141 പേർ അബുദാബിയിലും 5,358 പേർത്ത് നോർത്തേൺ എമിറേറ്റ്സിലുമാണ് പ്രർത്തിക്കുന്നതെന്നും കോളിയേഴ്സ് ചൂണ്ടിക്കാട്ടുന്നു.

അതേസമയം സൈക്യാട്രി, എമർജൻസി മെഡിസിൻ, റേഡിയേഷൻ ഓങ്കോളജി, ഇന്റൻസീവ് കെയർ, ഓർത്തോപീഡിക് സർജറി എന്നീ വിഭാഗങ്ങളിലാണ് യുഎഇയിൽ കൂടുതലായും ഡോക്ടർമാരെ റിക്രൂട്ട് ചെയ്യുന്നത്. അബുദാബിയിൽ സൈക്കോളജി, ഫിസിയോതെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, ലാബ് ടെക്‌നീഷ്യൻ, എമർജൻസി ടെക്‌നീഷ്യൻ എന്നീ മേഖലകളിലുള്ളവർക്കാണ് ഡിമാന്റ് കൂടുതൽ.

ദുബായിൽ ഡോക്ടർമാർക്കാണ് ആവശ്യം ഏറെ. പ്രത്യേകിച്ച് ജെനറിക് മെഡിസിൻ, ജനറൽ സർജറി, പീഡിയാട്രി, അനസ്തേഷ്യിസ്റ്റ്, ഒബ്സ്റ്റെട്രിക്സ്, എന്റോക്രിനോളജി, കാർജിയോളജി, നെഫ്രോളജി എന്നീ തസ്തികകളിലേക്കാണ് കൂടുതൽ ഉദ്യോഗാർത്ഥികൾ വേണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+