50,000ത്തോളം തൊഴിലവസരങ്ങൾ വരും ; പുതിയ ക്ലസ്റ്റർ..വമ്പൻ പ്രഖ്യാപനവുമായി യുഎഇ
അബുദാബി:വമ്പൻ പദ്ധതികൾ പ്രഖ്യാപിക്കുന്ന കാര്യത്തിൽ യുഎഇ ഒട്ടും പിന്നിലല്ലെന്ന് എല്ലാവർക്കും അറിയാം. ഇപ്പോഴിതാ വീണ്ടും അത്തരത്തിലൊരു സുപ്രധാന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് രാജ്യം. അബുദാബിയിൽ ലോകത്തെ തന്നെ മുൻനിര സ്വയംനിയന്ത്രിത വാഹനങ്ങള്‍ക്കായുള്ള പ്രത്യേക ക്ലസ്റ്റര്‍ (സ്മാർട്ട് & ഓട്ടോണമസ് വെഹിക്കിൾ ഇൻഡസ്ട്രീസ് ,SAVI)ന് രൂപം നൽകുമെന്നാണ് പ്രഖ്യാപനം. അബുദാബി കിരീടാവകാശിയും അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് പുതിയ ക്ലസ്റ്ററിനെ കുറിച്ച് പ്രഖ്യാപിച്ചത്.
SAVI ക്ലസ്റ്റർ യുഎഇയുടെ സമ്പദ്‌വ്യവസ്ഥയിൽ 90 -120 ബില്യൺ ദിർഹം സംഭാവന ചെയ്യുമെന്നാണ് ഭരണകുടത്തിന്റെ വിലയിരുത്തൽ. മാത്രമല്ല 30,000-50,000 വരെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.കര-വ്യോമ-ജല പാതകളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന സ്വയംനിയന്ത്രിത വാഹനങ്ങളും സ്മാര്‍ട്ട് വാഹനങ്ങളുടേയും വികസനത്തിന് രൂപകൽപന ചെയ്യുന്ന വിപുലമായ മൾട്ടി മോഡൽ ക്ലസ്റ്റർ വികസിപ്പിക്കുകയാണ് ലക്ഷ്യം.അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ അഹമ്മദ് ജാസെം അൽ സാബി അവതരിപ്പിച്ച പദ്ധതികളുടെ വിശദാംശങ്ങൾ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വിലയിരുത്തി.

നൂതന വ്യവസായങ്ങളുടെയും അത്യാധുനിക സാങ്കേതികവിദ്യകളുടെയും മേഖലയിൽ അബുദാബി എന്നും ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല സുസ്ഥിരമായ വ്യവസായങ്ങളിലേക്ക് മാറുമ്പോൾ ആഗോളതലത്തിൽ കിടപിടിക്കുന്ന രീതിയിലേക്ക് മേഖലയിലെ നിക്ഷേപം വിപുലീകരിക്കുന്നതിലും മുൻനിരയിലാണെന്നും അദ്ദേഹം പറഞ്ഞു.
യുഎF പൗരൻമാരേയും അതുപോലെ തന്നെ ആഗോളതലത്തിലുള്ള ആഗോളതലത്തിലുള്ള പ്രതിഭകളെ ആകർഷിക്കുന്നതിനും ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനും മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്നതിനായുള്ള സംവിധാനങ്ങൾ സൃഷ്ടിക്കണമെന്നും മേഖലയുടെ വളർച്ച ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി. സ്മാർട്ട്, ഓട്ടോണമസ് വാഹനങ്ങളുടെ വികസനത്തിനുള്ള ആഗോള കേന്ദ്രമെന്ന നിലയിൽ അബുദാബിയുടെ സ്ഥാനം വർദ്ധിപ്പിക്കാൻ SAVI ക്ലസ്റ്ററിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
2030 ഓടെ, സുസ്ഥിരമായ ഗതാഗത മാർഗ്ഗങ്ങളുടെ കൂടുതൽ ഉപയോഗത്തിനായി ലക്ഷ്യമിടുകയാണ് അബുദാബി ട്രാൻസ്‌പോർട്ടേഷൻ മൊബിലിറ്റി മാനേജ്‌മെന്റ് സ്ട്രാറ്റജി (ടിഎംഎം). അതേസമയം ദുബായ് ഓട്ടോണമസ് ട്രാൻസ്‌പോർട്ടേഷൻ സ്ട്രാറ്റജി 2030 ഓടെ എമിറേറ്റിലെ മൊത്തം ഗതാഗതത്തിന്റെ 25% സ്വയംഭരണ മോഡിലേക്ക് മാറ്റാനും ലക്ഷ്യമിടുന്നുണ്ട്.
ഡിസംബറിൽ വാർഷിക കാലാവസ്ഥാ ഉച്ചകോടി COP28 ന് ആതിഥേയത്വം വഹിക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications