Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിലേക്ക് ടെക്നീഷ്യന്‍മാരെ ആവശ്യമുണ്ട്: അമ്പതോളം ഒഴിവുകള്‍, ഉടന്‍ തന്നെ അപേക്ഷിക്കൂ

കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക് മുഖേനെ വീണ്ടും തൊഴില്‍ അവസരം. യു എ ഇയിലേക്കാണ് ഇത്തവണത്തെ റിക്രൂട്ട്മെന്റ്. എച്ച് വി എ സി ടെക്നീഷ്യന്‍, ഇലക്ട്രിക്കൽ ടെക്നീഷ്യന്‍, ഇലക്ട്രിക്കൽ കണ്‍ട്രോള്‍ ടെക്നീഷ്യന്‍, അസിസ്റ്റന്റ് എസി ടെക്നീഷ്യന്‍, അസിസ്റ്റൻ്റ് ടെക്നീഷ്യൻ തുടങ്ങിയ ഒഴിവുകളാണുള്ളത്. മതിയായ യോഗ്യതയുള്ളവർക്ക് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. തികച്ചും സൗജന്യമായി നടത്തുന്ന ഈ റിക്രൂട്ട്മെന്റ് പൂർണ്ണമായും സുരക്ഷിതവുമാണ്.

ടെക്നീഷ്യന്‍മാർക്ക് 1800 യു എ ഇ ദിർഹവും അസിസ്റ്റൻ്റ് ടെക്നീഷ്യൻമാർക്ക് 1000 യു എ ഇ ദിർഹവും അടിസ്ഥാന ശമ്പളമായി ലഭിക്കും. ബന്ധപ്പെട്ട മേഖലയിലെ ഐ ടി ഐ സർട്ടിഫിക്കറ്റാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായി ചോദിക്കുന്നത്. മുന്ന് മുതല്‍ അഞ്ച് വർഷം വരെ പ്രവർത്തന പരിചയവും വിജ്ഞാപനത്തില്‍ ചോദിക്കുന്നുണ്ട്.

uae-job

യു എ ഇയിലെ ഒരു പ്രശസ്തമായ സ്ഥാപനത്തിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. എച്ച് വി എ സി ടെക്നീഷ്യന്‍ 10, ഇലക്ട്രിക്കൽ ടെക്നീഷ്യന്‍ 10, ഇലക്ട്രിക്കൽ കണ്‍ട്രോള്‍ ടെക്നീഷ്യന്‍ 10, അസിസ്റ്റന്റ് എസി ടെക്നീഷ്യന്‍ 10, അസിസ്റ്റൻ്റ് ടെക്നീഷ്യൻ 10 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. അടിസ്ഥാന ശമ്പളത്തിന് പുറമെ ഫുഡ് അലവന്‍സായി 300 യു എ ഇ ദിർഹവും അനുവദിക്കുന്നുണ്ട്. 9 മണിക്കൂർ ആയിരിക്കും ജോലി സമയം.

താൽപ്പര്യമുള്ള ആളുകൾക്ക് അവരുടെ വിശദമായ CV 2024 ഒക്ടോബർ 3-നോ അതിനു മുമ്പോ "Technicians to UAE" എന്ന സബ്ജെക്ട് ലൈനില്‍ [email protected] എന്ന വിലാസത്തിലേക്ക് അയയ്ക്കാവുന്നതാണ്.

അതേസമയം തന്നെ, ഒഡെപെക് വഴി യു എ ഇയിലേക്ക് സെക്യൂരിറ്റി നിയമനവും നടക്കുന്നുണ്ട്. രണ്ട് വർഷത്തെ പ്രവർത്തി പരിചയമുള്ള പുരുഷന്‍മാർക്കാണ് ഈ ഒഴിവിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുക. പത്താംതരം പാസാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയോയി ചോദിക്കുന്നത്. മതിയായ ശാരീരിക യോഗ്യതകള്‍ ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒഡെപെക് ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കുക.

അതോടൊപ്പം തന്നെ സംസ്ഥാന സർക്കാറിന് കീഴിലെ വിവിധ വകുപ്പുകളിലും ഒഴിവുകള്‍ ലഭ്യമാണ്. അത്തരത്തിലുള്ള ഏതാനും ഒഴിവുകളെ കുറിച്ചാണ് താഴെ പറയുന്നത്.

സീനിയർ റസിഡന്റ് ഇന്റർവ്യൂ

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ജനറൽ മെഡിസിൻ, പൾമനറി മെഡിസിൻ വിഭാഗങ്ങളിലെ സീനിയർ റസിഡന്റ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിനുള്ള ഇന്റർവ്യൂ സെപ്റ്റംബർ 30ന് രാവിലെ 11 മണി മുതൽ നടക്കും. വിശദവിവരങ്ങൾക്ക്: www.gmckollam.edu.in

അക്രഡിറ്റഡ് ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് നിയമനം

എടവക ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിലേക്ക് അക്രഡിറ്റഡ് ഓവര്‍സിയര്‍, അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പ്രവ്യത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

മൂന്ന് വര്‍ഷം പോളിടെക്നിക്ക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്ട്സ്മാന്‍ സിവില്‍ സര്‍ട്ടിഫിക്കറ്റാണ് അക്രഡിറ്റഡ് ഓവര്‍സിയര്‍ യോഗ്യത. ബി.കോം, പി.ജി.ഡി.സി.എ യോഗ്യതയുള്ളവര്‍ക്ക് അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റിന് (എസ്.ടി സംവരണം) അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകളുമായി സെപ്തംബര്‍ 30 ന് രാവിലെ 11 ന് കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍ 04395240366

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+