Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിൽ ജോലി നേടാം; സ്വപ്ന പദ്ധതിക്കൊപ്പം കൈനിറയെ തൊഴിലവസരങ്ങളും, ഇനിയും വൈകേണ്ട

ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട് സിറ്റിയായി മാറാനുള്ള തീവ്രശ്രമത്തിലാണ് യു എ ഇ. ഇതിന്റെ ഭാഗമായി പല പദ്ധതികളും യു എ ഇ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ സുപ്രധാനമാണ് പറക്കും ടാക്സികൾ. 2026ല്‍ എമിറേറ്റില്‍ പറക്കും ടാക്‌സി സേവനങ്ങള്‍ ആരംഭിക്കാനാണ് ദുബായിയുടെ പദ്ധതി. യു എസ് ആസ്ഥാനമായുള്ള ഇലക്ട്രിക് ഫ്ലയിംഗ് കാർ നിർമ്മാതാക്കളായ ആർച്ചർ ഏവിയേഷനാണ് ടാക്സികൾ നിർമ്മിക്കുന്നതിനുള്ള കരാർ. പദ്ധതിക്കായി കോടിക്കണക്കിന് ഡോളറിൻ്റെ നിക്ഷേപമാണ് കമ്പനിക്ക് ലഭിച്ചിരിക്കുന്നത്.അബുദാബിയിലുടനീളമുള്ള നിർണായക സ്ഥലങ്ങളിൽ വെർട്ടിപോർട്ടുകൾ നിർമ്മിക്കാൻ കൂടി ലക്ഷ്യം വെച്ചുള്ളതാണ് നിക്ഷേപം.

അബുദാബയിൽ വെച്ചാണ് പറക്കും ടാക്സികൾ കമ്പനി നിർമ്മിക്കുന്നത്. യുഎസ് റെഗുലേറ്ററി ബോഡിയിൽ നിന്നുള്ള സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള അവസാന ഘട്ടത്തിലാണ് നടപടികളെന്ന് ആർച്ചറിൻ്റെ സ്ഥാപകനും സിഇഒയുമായ ആദം ഗോൾഡ്‌സ്റ്റൈൻ പറഞ്ഞു.' ലൊക്കേഷനുകൾ കണ്ടെത്തുന്ന നടപടികൾ ആരംഭിക്കാൻ ഒരുങ്ങുകയാണ്. അബുദാബിയിൽ ഇതിനകം ഒരു വെർട്ടിപോർട്ട് ഉണ്ട്. ചാർജിംഗ് സ്റ്റേഷനുകൾക്ക് പുറമേ ഹെലികോപ്റ്റർ ഉപയോഗത്തിന് സമാനമായ അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. 10 ചെറിയ നെറ്റ്വർക്കോട് കൂടിയായിരിക്കും പദ്ധതി ആരംഭിക്കുക. കാലക്രമേണ പദ്ധതി വിപുലീകരിക്കും.തുടർന്നുള്ള ഘട്ടങ്ങളിൽ വിവിധ എമിറേറ്റുകളെ ബന്ധിപ്പിച്ച് കൊണ്ടുള്ള സർവ്വീസുകൾ ആരംഭിക്കും', അദ്ദേഹം വ്യക്തമാക്കി.

uaejob-

ആയിരക്കണക്കിന് തൊഴിലവസരങ്ങള്‌ സൃഷ്ടിക്കും

നിർമ്മാണം, മെയിൻ്റനൻസ് റിപ്പയർ, വെർട്ടിപോർട്ടിന് ചുറ്റുമുള്ള ജീവനക്കാർ എന്നിവയുൾപ്പെടെ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ പദ്ധതിയുടെ ഭാഗമായി സൃഷ്ടിക്കുമെന്ന് ആഡൻ ഗോൾഡ്സ്റ്റെയിൻ വ്യക്തമാക്കി. വരും ദിവസങ്ങളിൽ റിക്രൂട്ട്മെന്റ് നടപടികൾ ആരംഭിക്കും. അബുദാബിയിൽ മാത്രം ആയിരങ്ങളെ നിയമിക്കും',അദ്ദേഹം വ്യക്തമാക്കി.അബുദാബിയിൽ ഒരു നിർമ്മാണ, അസംബ്ലിംഗ് സൗകര്യവും ആരംഭിക്കും. 2025 അവസാനത്തോടെ യുഎഇയിൽ ഇലക്ട്രിക് എയർ ടാക്‌സി സർവ്വീസ് ആരംഭിക്കുന്നതോടെ എമിറേറ്റുകളിൽ ഉടനീളമുള്ള ആർച്ചറിൻ്റെ വാണിജ്യവൽക്കരണ ശ്രമങ്ങൾക്ക് ഊർജം പകരും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഊബറും കരീമും നടത്തുന്ന പ്രീമിയം ടാക്സി സേവനങ്ങൾക്ക് അനുസൃതമായിരിക്കും എയർ ടാക്‌സിയുടെ നിരക്ക്.

ആഗോളതലത്തിൽ ഇലക്ട്രിക് എയർ ടാക്‌സികൾ അവതരിപ്പിക്കാനുള്ള നടപടികളിൽ ഏറെ മുന്നിലാണ് അബുദാബി.അബുദാബിയിൽ ആർച്ചർ തങ്ങളുടെ ആഗോള അടിത്തറ വളർത്തിയെടുക്കുമ്പോൾ അതിനെ പിന്തുണയ്ക്കാൻ സാധിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്', അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫീസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+