യുഎഇയിൽ എസി ടെക്നീഷ്യൻ, പ്ലംബർ, സിസിടിവി ഓപ്പറേറ്റർ തുടങ്ങി നിരവധി ഒഴിവുകൾ; നിയമനം സർക്കാർ വഴി
യുഇയിൽ ജോലി തേടുന്നവരാണോ? എങ്കിൽ ഇതാ നിങ്ങളെ തേടി വമ്പൻ അവസരങ്ങൾ വന്നിരിക്കുകയാണ്. യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനികളിൽ കാര്‍പെന്റര്‍, മേസന്‍, അലുമിനിയം ഫാബ്രിക്കേറ്റര്‍, ഫര്‍ണിച്ചര്‍ പെയിന്റര്‍, പ്ലംബര്‍, എസി ടെക്‌നീഷ്യന്‍, സി സി ടി വി ഓപ്പറേറ്റർ തുടങ്ങി നിരവധി ഒഴിവുകളിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരള സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. അപേക്ഷിക്കാനുള്ള യോഗ്യത, ശമ്പളം, അവസാന തീയതി, ആനുകൂല്യങ്ങൾ എന്നിവ വിശദമായി അറിയാം.
കാർപെന്റർ തസ്തികയിൽ 20 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1200 എ ഇ ഡി ശമ്പളമായി ലഭിക്കും. കൂടാതെ മേസന്‍ - 22 (1300 ദിർഹം),സ്റ്റീൽ ഫിക്സർ- 43 (1200 ദിർഹം, അലൂമിനിയം ഫാബ്രികേറ്റർ - 20 (1300 ദിർഹം), ഫർണിച്ചർ പെയിന്റർ - 10 (1350 ദിർഹം), ഫർണിച്ചർ കാർപ്പന്റർ- 18 (1350 ദിർഹം), പ്ലംബർ - 6 (1500 ദിർഹം), എസി ടെക്നീഷ്യൻ- 6 (1500 ദിർഹം), ഡച്ച്മാൻ- 6 (1300 ദിർഹം), ഹെൽപർ- 6 (1200 ദിർഹം) എന്നിങ്ങനെയാണ് ഒഴിവുകളും ശമ്പളവും.

യോഗ്യത ഇങ്ങനെ
ഉദ്യോഗാർത്ഥികൾ എസ് എസ് എൽ സി പാസായിരിക്കണം. ബന്ധപ്പെട്ട തൊഴില്‍ മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. പരുഷന്‍മാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.
വിസയും, വിമാന ടിക്കറ്റും കമ്പനി നല്‍കും. നിയമാനുസൃത സര്‍വീസ് ചാര്‍ജ് ഉണ്ടായിരിക്കും. ഉദ്യോഗാര്‍ഥികള്‍ യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അവരുടെ ഫോട്ടോ പതിച്ച ബയോഡാറ്റ, പാസ്‌പോര്‍ട്ട് കോപ്പി, വിദ്യാഭ്യാസ-തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയക്കണം. മെയ് 8 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിൽ ജെനിടെക് സിസിടിവി ടെക്നീഷ്യൻ
ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയോ ബിരുദമോ ഉണ്ടായിരിക്കണം അല്ലെങ്കിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയവും ഇംഗ്ലീഷിൽ ആശയവിനിമയവും ഉണ്ടായിരിക്കണം.കമ്പനി വിസയും മെഡിക്കൽ ഇൻഷുറൻസും സൗജന്യമായി ലഭിക്കും. പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ശമ്പളം.
ഉദ്യോഗാര്‍ഥികള്‍ യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അവരുടെ ഫോട്ടോ പതിച്ച ബയോഡാറ്റ, പാസ്‌പോര്‍ട്ട് കോപ്പി, വിദ്യാഭ്യാസ-തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയക്കണം. മെയ് 8 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.












Click it and Unblock the Notifications