യുഎഇയിലും സൗദി അറേബ്യയിലും ജോലി വേണോ? അതും കമ്പനിയില്‍, ഇപ്പോള്‍ അപേക്ഷിക്കാം
യുഎഇയിലും സൗദി അറേബ്യയിലും നിരവധി തൊഴിലവസരങ്ങൾ പ്രഖ്യാപിച്ച് എസിഡബ്ല്യൂഎ പവർ. കമ്പനിയുടെ സോളാർ പ്ലാന്റുകള്‍ക്ക് കീഴിലാണ് അവസരങ്ങള്‍. മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, സൗത്ത് ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ തുടങ്ങിയ പ്രദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഗള്‍ഫ് മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ കമ്പനികളിലൊന്നാണ് എസിഡബ്ല്യൂഎ പവർ.
സീനിയർ മാനേജർ - പ്രോജക്ട് ഫിനാൻസ്, മാനേജർ - ആക്വസിഷൻ, സീനിയർ മാനേജർ - ഡിജിറ്റൽ അഡോപ്ഷൻ സപ്പോർട്ട് - ഗൾഫ് റീജിയന്‍, മാനേജർ -എച്ച് എസ് എസ് സി, ഡയറക്ടർ - ഫിനാൻസ് ട്രാൻസ്പോർട്ടേഷൻ ആൻഡ് കൺട്രോൾ, സീനിയർ സൂപ്പർവൈസർ - എഫ് എ എസ് ബി തുടങ്ങിയ ഒഴിവുകളിലേക്കാണ് കമ്പനി ഇപ്പോള്‍ നിയമനം നടത്തുന്നത്.

ഡയറക്ടർ - ഫിനാൻസ് ട്രാന്‍സ്ഫോർമേഷന്‍ ആന്‍ഡ് കണ്‍ട്രോള്‍, സീനിയർ മാനേജർ - പ്രൊജക്ട് ഫിനാന്‍സ്, മനേജർ - സ്ട്രാറ്റജി ആന്‍ഡ് ബിസിനസ് ഇന്റലിജന്‍സ്, എക്സിക്യൂട്ടീവ് മാനേജർ - റിസ്ക് മാനേജ്മെന്റ്, സീനിയർ മാനേജർ - ലീഗല്‍ ബിഡി തുടങ്ങിയ തസ്തികളിലേക്കും ഇപ്പോള്‍ ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. മറ്റ് യാതൊരു ഏജന്‍സികളുടേയും ഇടപെടലില്ലാതെ ഉദ്യാഗാർത്ഥികള്‍ക്ക് നേരിട്ട് കമ്പനിയുടെ ഔദ്യോഗിക വെബ്സെറ്റ് വഴി ഉചിതമായ അവസരങ്ങള്‍ കണ്ടെത്താനും അപേക്ഷിക്കാനും സാധിക്കും.
ജീവനക്കാർക്ക് മികച്ച സാലറി നല്‍കുന്ന ഗള്‍ഫ് മേഖലയിലെ ഒരു കമ്പനിയാണ് എസിഡബ്ല്യൂഎ പവർ. ഇതോടൊപ്പം തന്നെ സമഗ്രമായ ആരോഗ്യ പരിരക്ഷ, വിരമിക്കൽ പദ്ധതികൾ, പെയിഡ് ടൈം ഓഫ്, പരിശീലനം, വർക്ക് ടൈം ബാലന്‍സ് സപ്പോർട്ട്, എംപ്ലോയീസ് അസിസ്റ്റന്റ് പ്രോഗ്രാം, പ്രകടനത്തിന്റെ അടിസ്ഥാനത്തിലുള്ള ബോണസുകൾ തുടങ്ങിയവയും കമ്പനി ജീവനക്കാർക്ക് ഉറപ്പ് വരുത്തുന്നു.
ലഭ്യമായ തൊഴിൽ അവസരങ്ങൾ പര്യവേക്ഷണം ചെയ്യാൻ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.
അപേക്ഷാ പ്രക്രിയ ആരംഭിക്കുന്നതിന് വെബ്‌സൈറ്റില്‍ ഒരു യൂസർ അക്കൌണ്ട് സൃഷ്ടിക്കേണ്ടതുണ്ട്. ഇതിന് ശേഷം കമ്പനി ലിസ്റ്റ് ചെയ്തിട്ടുള്ള ഉചിതമായ തൊഴില്‍ അവസരങ്ങള്‍ കണ്ടെത്താവുന്നതാണ്. തുടർന്ന് ബയോഡാറ്റയും കവർ ലെറ്ററും മറ്റ് ആവശ്യമായ രേഖകളും അടക്കം അപേക്ഷ സമർപ്പിക്കുക.
നിങ്ങള്‍ തിരഞ്ഞെടുക്കപ്പെടുകയാണ് അക്കാര്യം അറിയിച്ചുകൊണ്ടുള്ള കമ്പനിയുടെ അറിയിപ്പ് ലഭിക്കും. അതിന് ശേഷവും അഭിമുഖം ഉള്‍പ്പെടേയുള്ള നടപടികള്‍ പൂർത്തീകരിച്ചതിന് ശേഷം മാത്രമായിരിക്കും ജോബ് ഓഫർ ലഭിക്കുക.












Click it and Unblock the Notifications