Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിൽ വൻ അവസരം, ഒരുങ്ങിക്കോളൂ, ലക്ഷങ്ങൾ ശമ്പളം നേടാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

അബുദാബി: വ്യോമയാന മേഖലയിൽ തൊഴിൽ തേടുന്നവരാണോ? എങ്കിൽ ഇതാ മികച്ച അവസരങ്ങൾ. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഫ്ലൈ ദുബായ്' ആണ് വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത്. കമ്പനി വിപുലീകരണത്തിന്റെ ഭാഗമായാണ് കൂടുതൽ നിയമനങ്ങൾ നടത്താൻ ഫ്ലൈ ദുബായ് ഒരുങ്ങുന്നത്.

ഈ വർഷം 1120 പുതിയ നിയമനങ്ങൾ നടത്തുമെന്ന് കമ്പനി വക്താവ് അറിയിച്ചു. 2023 ആദ്യത്തോടെ വിവിധ തസ്തികകളിലായി 320 നിയമനങ്ങൾ കമ്പനി നടത്തിയിരുന്നു. പൈലറ്റ്, ക്യാബിൻ ക്രൂ, എഞ്ചിനയർമാർ, ഓഫീസ് ജീവനക്കാർ എന്നിങ്ങനെയുള്ള തസ്തികകളിലേക്കായി 800 ഓളം ഉദ്യോഗസ്ഥരെ കൂടി ഈ വർഷം നിയമിക്കുമെന്ന് കമ്പനി അറിയിച്ചു.

uae

'പുതിയ നിയമനത്തോടെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തൊഴിലാളികളുടെ എണ്ണത്തിൽ 24 ശതമാനം വർധന ഉണ്ടാകും. ലോകത്തെ 136 ഓളം രാജ്യങ്ങളിൽ നിന്നുള്ള 4,918 പേർ ഫ്ലൈ ദുബായിയിൽ ജോലി ചെയ്യുന്നുണ്ട്. ഈ വർഷത്തോടെ ഇത് 5,774 ആകും. കമ്പനിയുടെ ജീവനക്കാരിൽ 36 ശതമാനവും വനിതകളാണ്', വക്താവ് പറഞ്ഞു.

കഴിഞ്ഞ വർഷം മാത്രം 1300 പുതിയ നിയമനങ്ങൾ കമ്പനി നടത്തിയിരുന്നു. അതിൽ 80 ശതമാനവും കാബിൻ ക്രൂ, എൻജിനിയർമാർ, പൈലറ്റ് തസ്തികകളിലേക്കായിരുന്നു. ഒരു വർഷത്തിനിടെ എയർലൈൻ നടത്തുന്ന ഏറ്റവും വലിയ റിക്രൂട്ട്‌മെന്റ് ഡ്രൈവായിരുന്നു അതെന്നും വക്താവ് പറഞ്ഞു.

2023 ജനുവരി 1 നും മാർച്ച് 31 നും ഇടയിൽ 3.37 ദശലക്ഷത്തിലധികം യാത്രക്കാർ ഫ്ലൈ ദുബായിയിൽ യാത്ര ചെയ്തിട്ടുണ്ട്. 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 50 ശതമാനം വർധനവാണ് ഇത്. തികക്കേറിയ വേനൽ അവധി കാലയളവിൽ (ജുലൈ 1-സപ്റ്റംബർ 30) കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങൾ', കമ്പനി വക്താവ് വിശദീകരിച്ചു.

ഒഴിവുകൾ ഇങ്ങനെ

യൂസർ ഇന്റർഫേസ് ഡെവലപ്പർ, കോർഡിനേഷൻ

ഓഫീസർ-ഏവിയേഷൻ സെക്യൂരിറ്റി

കോർഡിനേറ്റർ- ഏവിയേഷൻ സെക്യൂരിറ്റി

സീനിയർ മാനേജർ കാറ്ററിംഗ്

സ്പെഷ്യലിസ്റ്റ് - ഒക്യുപേഷ്ണൽ ഹെൽത്ത് ആന്റ് സേഫ്റ്റ്

ഫ്ലൈറ്റ് ഡിസ്പാച്ച് സീനിയർ ഓഫീസർ

അപേക്ഷിക്കേണ്ടത് അറിയാം

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഫ്ലൈ ദുബായിയുടെ വൈബ് സൈറ്റിലൂടെ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. ആദ്യം അപേക്ഷിക്കേണ്ട തസ്തികകൾ തിരഞ്ഞെടുക്കാം. യോഗ്യതകൾ ഉൾപ്പെടെയുള്ള വിശദമായ വിവരങ്ങൾ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്. വായിച്ച് ഉറപ്പാക്കിയ ശേഷം 'ക്ലിക്ക്' കൊടുത്ത് അപ്ലൈ ചെയ്യാം. തുടർന്ന് നിങ്ങളെ മറ്റൊരു പേജിലേക്ക് റീഡയറക്‌ട് ചെയ്യും. അവിടെ ലോഗിൻ ചെയ്‌ത ശേഷം ആവശ്യപ്പെടുന്ന വിവരങ്ങൾ പൂരിപ്പിച്ച് നൽകാം.

മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നിങ്ങനെ 110 ഓളം രാജ്യങ്ങളിലേക്ക് സർവ്വീസ് നടത്തുന്ന വിമാനക്കമ്പനിയാണ് ഫ്ളൈ ദുബായ്. കൊവിഡ് പ്രതിസന്ധി ഒഴിഞ്ഞതോടെ സർവ്വീസ് വിപുലീകരണത്തിന് തയ്യാറെടുക്കകുകയാണ് കമ്പനി. ഇതിനകം തന്നെ നിരവധി സ്ഥലങ്ങളിലേക്കുള്ള സർവ്വീസുകൾ കമ്പനി പുനരാരംഭിച്ചിട്ടുണ്ട്. കൂടുതൽ സർവ്വീസുകൾ ഉടൻ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+