Get Updates
Get notified of breaking news, exclusive insights, and must-see stories!

എഞ്ചിനിയർ മുതൽ പ്രൊഡക്ട് ഡിസൈനേഴ്സ് വരെ; യുഎഇയിൽ നിരവധി ഒഴിവുകൾ, അപേക്ഷിക്കാം ഇങ്ങനെ

അബുദാബി: ദുബായിൽ സാങ്കേതിക മേഖലയിൽ നിരവധി ഒഴിവുകൾ. കാർ സർവീസ് പ്ലാറ്റ്ഫോമായ സി എ എഫ് യു ആണ് വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. ആഗോളതലത്തിൽ കമ്പനി വിപൂലീകരിച്ച സാഹചര്യത്തിലാണ് കൂടുതൽ പേരെ റിക്രൂട്ട് ചെയ്യുന്നത്.

ലോകത്തിലെ മുൻനിര ഇന്ധന വിതരണ, വാഹന സേവന പ്ലാറ്റ്‌ഫോമാണ് സി എ എഫ് യു. പ്രൊഡക്ട് ഡിസൈനേഴ്സ്, സോഫ്റ്റ്വെയർ ഡെവലപ്പേഴ്സ്, എൻജിനിയർമാർ തുടങ്ങി 100 ഓളം ഒഴിവുകളാണ് നിലവിൽ ഉള്ളത്. ഓട്ടോമൊബൈൽ സേവന രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്നതിനും കമ്പനിയുടെ പ്രവർത്തന മികവ് വർദ്ധിപ്പിക്കാനും കഴിവുള്ള ഉദ്യോഗാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയാണ് ഞങ്ങൾ ലക്ഷ്യം വെയ്ക്കുന്നതെന്ന് സി എ എഫ് യു പ്രസ്താവനയിൽ പറഞ്ഞു.

 uae-job-vacancy

ഒഴിവുകൾ ഇങ്ങനെ

ബാക്കെന്റ് എൻജിനീയർ ജാവ (ഈജിപ്ത്, ദുബായ്),ബ്രാന്റ് മാനേജർ (ദുബൈ),
കണ്ടന്റ് മാനേജർ,ഇവന്റ് കോഡിനേറ്റർ, ഗ്രാഫിക് ഡിസൈനർ,ലീഡ് ഗ്രാഫിക് ഡിസൈനർ,ബിസിനസ് അസോസിയേറ്റ്,
ബിസിനസ് കോഡിനേറ്റർ,ബിസിനസ് മാനേജർ,ബിസിനസ് മാനേജർ മോണിറ്റൈസേഷൻ,കൊമേഴ്ഷ്യൽ അനലിസ്റ്റ്, പെർഫോമൻസ് അനിലിസ്റ്റ്, ക്വാളിറ്റി അനലിസ്റ്റ് (ഇന്റേൺ), സീനിർ മാനേജർ ( എക്സ്പാൻഷൻ ആന്റ് ഇൻവെസ്റ്റ്മെന്റ്), സീനിയർ പ്രൊക്യുയർമെന്റ് എൻജിനീയർ, സീനിയർ അനലിസ്റ്റ് (മെറ്റേണിറ്റി കവർ, കോൺട്രാക്ട്), സീനിയർ ഡാറ്റ അനലിസ്റ്റ് ( 6 മാസം, കോൺട്രാക്റ്റ്), ഡിസൈൻ ഇന്റേൺ, ഡിജിറ്റൽ പ്രൊഡക്ട് ഡിസൈനർ (യുഎക്സ്/യുഐ),സീനിയർ ഡിസൈനർ (B2C),സീനിയർ ഡിസൈനർ (EV),(യുഎക്സ്/യുഐ) ഡിസൈനർ (മാർക്കറ്റ്പ്ലേസ്),(യുഎക്സ്/യുഐ) ഡിസൈനർ (ഓപ്പറേഷൻസ്) തുടങ്ങിയ പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഐടി, മൊബൈൽ, പ്രൊഡക്ട്, സോഫ്റ്റ്വെയർ എൻജിനീയറിംഗ് എന്നീ വിഭാഗങ്ങളിലും ഒഴിവുകൾ ഉണ്ട്.

അപേക്ഷിക്കുന്നത് എങ്ങനെ?

കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റായ official careers page. ൽ യോഗ്യതകൾ ഉൾപ്പെടെ ഒഴിവുകളെ കുറിച്ചുള്ള വിശദമായി വിവരങ്ങൾ അറിയാം

സാങ്കേതിക മേഖലയിൽ കൂടുതൽ അവസരങ്ങൾ

യുഎഇയിൽ സാങ്കേതിക മേഖലയിൽ ഈ വർഷം നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. സോഫ്റ്റ്‌വെയർ ഡെവലപ്പർ, ഐടി ഇൻഫ്രാസ്ട്രക്ചർ എഞ്ചിനീയർ, ഐടി എഞ്ചിനീയർ,ഡെവലപ്പ്മെന്റ് ഓപ്പറേഷൻസ് എൻജിനീയർ, ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജർ എന്നീ ജോലികൾക്കാണ് ഡിമാന്റ് കൂടുതൽ.

ഡാറ്റാ മാനേജ്‌മെന്റ്, ഗവേണൻസ് പ്രൊഫഷണലുകൾ, അഡ്വാൻസ്ഡ് അനലിറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്സ് റോളുകൾ, ഡാറ്റാ എഞ്ചിനീയറിംഗ് പ്രൊഫഷണലുകൾ എന്നിവർക്കാണ് യുഎഇയിൽ ഡിമാന്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+