Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ ക്ലീനിങ് സ്റ്റാഫുമാരേയും തുർക്കിയില്‍ ടെക്നീഷ്യന്‍മാരേയും വേണം: ശമ്പളം 70000 വരെ

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖ സ്ഥാപനമായ ഒഡെപെക്ക് മുഖേനെ വീണ്ടും വിദേശത്ത് നിരവധി തൊഴില്‍ അവസരങ്ങള്‍. യു എ ഇയില്‍ ക്ലീനിങ്ങ് സ്റ്റാഫ്, തുർക്കിയില്‍ ഷിപ്പ് യാർഡില്‍ ടെക്നീഷ്യന്‍ തുടങ്ങിയ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പരീക്ഷ ഇല്ലാതെ നേരിട്ട് അഭിമുഖത്തിലൂടെ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു എന്നുള്ളതാണ് ഈ ഒഴിവുകളുടെ പ്രത്യേകത.

ക്ലീനിങ് സ്റ്റാഫുകള്‍ക്ക് പത്താംക്ലാസ് ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായി ചോദിച്ചിരിക്കുന്നത്. പുരുഷന്‍മാർക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം. പുരുഷ വിഭാഗത്തില്‍ 50 ഒഴിവുകളും സ്ത്രീ വിഭാഗത്തില്‍ പത്തും ഒഴിവുകള്‍ ലഭ്യമാണ്. 22 മുതല്‍ 35 വരെയാണ് പ്രായപരിധി. അപേക്ഷകർക്ക് ഇംഗ്ലീഷ് ഭാഷ മനസ്സിലാക്കാനും ആശയവിനിമയം നടത്താനുമുള്ള മിനിം അറിവ് ഉണ്ടായിരിക്കണം.

 uae

തുടക്കത്തില്‍ 950 ദിർഹമായിരിക്കും സാലറിയായി ലഭിക്കുക. അതായത് 21511 ഇന്ത്യന്‍ രൂപ. ഇതോടൊപ്പമുള്ള മറ്റ് ആനുകൂല്യങ്ങളെക്കുറിച്ച് ഒഡെപെകില്‍ നിന്നും നേരിട്ട് അറിയാവുന്നതാണ്. നിലവിലുള്ള ഏതെങ്കിലും അസുഖം, പ്രധാന ശസ്ത്രക്രിയകൾ അല്ലെങ്കിൽ വൈകല്യങ്ങൾ എന്നിവയിൽ നിന്ന് ഉദ്യോഗാർത്ഥികൾ ശാരീരികമായി ഫിറ്റായിരിക്കണം. ഉദ്യോഗാർത്ഥികൾ അമിതഭാരമുള്ളവരായിരിക്കരുത്.

താല്‍പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്കായി 2023 ഒക്ടോബർ 3-ന് രാവിലെ 10:30-ന് ഒഡെപെക് ഓഫീസിൽ (മൂന്നാം നില, ഇൻകെൽ ടവർ 1, അങ്കമാലി, TELK-ന് സമീപം) വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ ബയോഡാറ്റയും സർട്ടിഫിക്കറ്റ് പകർപ്പുകളും സഹിതം മുകളിൽ സൂചിപ്പിച്ച തീയതിയിലും സ്ഥലത്തും നേരിട്ടെത്തിയാല്‍ അഭിമുഖത്തിൽ പങ്കെടുക്കാം. Ph: 0471-2329440/2329441/8086112315

തുർക്കിയിലെ ഷിപ്പ് യാർഡിലേക്കാണ് ടെക്നീഷ്യന്‍മാരെ ആവശ്യമുള്ളത്. ഐടിഐ ഡിപ്ലോമയാണ് യോഗ്യതയായി ചോദിക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് റെലവന്റ് കാറ്റഗറിയില്‍ ഐടിഐ/ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. കൂടാതെ ഷിപ്പ് ബിൽഡിംഗ്/ഓഫ്‌ഷോർ അല്ലെങ്കിൽ ഓയിൽ ആൻഡ് ഗ്യാസ് വ്യവസായ മേഖലയിൽ കുറഞ്ഞത് 3 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം. വിദേശ/വിദേശ പരിചയമുള്ള തൊഴിലാളികൾക്ക് മുൻഗണന നൽകും.

ഹൾ ആൻഡ് ഔട്ട്‌ഫിറ്റിംഗ് വെൽഡർമാർ FCAW, SMAW (3G ,4G), പൈപ്പ് വെൽഡർമാർ (2G, 5G) ടിഗ്, ആർക്ക്,
ഫാബ്രിക്കേറ്റർ/ഫിറ്റർ സ്ട്രക്ച്ചർ, ഫാബ്രിക്കേറ്റർ/ഫിറ്റർ പൈപ്പിംഗ്, ഗ്രൈൻഡർ, പൈപ്പ് വെൽഡർ FCAW 3G 4G എന്നീ വിഭാഗങ്ങളില്‍ ഒഴിവുകള്‍ ലഭ്യമാണ്.

800 മുതല്‍ 850 ഡോളർ വരെയാണ് ശമ്പളം. അതായത് 66,536 മുതല്‍ 70000 ഇന്ത്യന്‍ രൂപ വരെ. തിങ്കള്‍ മുതല്‍ ശനിവരെ പ്രവർത്തി ദിവസമായിരിക്കും. ഞായർ അവധി. രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് 6 വരെ ജോലി എടുക്കേണ്ടി വരും. ഉച്ചക്ക് 12 മണി മുതല്‍ ഒരു മണി വരെ വിശ്രമം ലഭിക്കും. ഓവർ ഡൈം ട്യൂഡിക്ക് പത്ത് ഡോളർ അധികമായി ലഭിക്കും.

താല്‍പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്കായി ഒക്ടോബർ 8-ന് രാവിലെ 09:30-ന് ഓഡെപെക് ഓഫീസിൽ (4-ാം നില, ഇൻകെൽ ടവർ 1, അങ്കമാലി, TELK-ന് സമീപം) വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഉദ്യോഗാർത്ഥികൾക്ക് അവരുടെ ബയോഡാറ്റയും സർട്ടിഫിക്കറ്റ് പകർപ്പുകളും സഹിതം മുകളിൽ സൂചിപ്പിച്ച തീയതിയിലും സ്ഥലത്തും അഭിമുഖത്തിൽ പങ്കെടുക്കാം. Ph: 0471-2329440/2329441/8086112315

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+