Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ ജോലി നേടാം: ശമ്പളം ഒരു ലക്ഷത്തിന് മുകളില്‍, അവസരം ഒരുക്കുന്നത് കേരള സർക്കാർ

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക് മുഖേന യു എ ഇയിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു. സ്വകാര്യ ഏജന്‍സികളുടെ തട്ടിപ്പിന് വിധേയമാവാതെ അർഹരായ ഉദ്യോഗാർത്ഥികള്‍ക്ക് വിദേശ ജോലി നേടാന്‍ അവസരം ഒരുക്കുന്നു എന്നുള്ളതാണ് ഒഡെപെക്കിന്റെ പ്രത്യേകത.

ക്രെയിന്‍ ടെക്നീഷ്യന്‍ മെക്കാനിക്കല്‍, ക്രെയിന്‍ ടെക്നീഷന്‍ ഇലക്ട്രിക്കല്‍ തുടങ്ങിയ ഒഴിവുകളിലേക്കാണ് അവസരം. ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ ഡിപ്ലോമയാണ് യോഗ്യതയായി ആവശ്യപ്പെടുന്നത്. സ്ത്രീകള്‍ക്കും പുരുഷന്‍മാർക്കും അപേക്ഷിക്കാം. മൂന്ന് വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യമാണ്. പ്രായം 40 വയസ്സിന് താഴെയായിരിക്കണം.

uae

ക്രെയിൻ ഇലക്ട്രിക്കൽ ജോലി, ഓട്ടോമൊബൈൽ എഞ്ചിനുകളെക്കുറിച്ചും അറ്റകുറ്റപ്പണികളെക്കുറിച്ചും അറിവ് വേണം. ഇംഗ്ലീഷില്‍ അടിസ്ഥാനപരമായ അറിവും ആവശ്യമാണ്. സാധാരണ വർക്ക്‌ഷോപ്പുകൾക്ക് പുറത്തുള്ള ചുമതലകൾ ഏൽപ്പിക്കുമ്പോൾ ജോലി സ്ഥലങ്ങളുടെയും ഉപകരണങ്ങളുടെയും സൈറ്റുകൾ സന്ദർശിക്കുക, സൂപ്പർവൈസർമാരുമായി ആശയവിനിമയം നടത്തുകയും ജോലിയുടെ പുരോഗതിയെക്കുറിച്ച് അവരെ അറിയിക്കല്‍ തുടങ്ങിയവയും ജോലിയുടെ ഉത്തരവാദിത്തങ്ങളാണ്.

രണ്ട് ജോലികള്‍ക്കും തുടക്കത്തില്‍ 4835 യുഎഇ ദിർഹമാണ് ശമ്പളമായി ലഭിക്കുക. അതായത് ഒരു ലക്ഷത്തിലേറെ (109304) ഇന്ത്യന്‍ രൂപയാണ് ശമ്പളമായി ലഭിക്കുക. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ അപ്ഡേറ്റ് ചെയ്ത ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവ [email protected] എന്ന ഇമെയിലിലേക്ക് 2023 ഒക്ടോബർ 4-നോ അതിനുമുമ്പോ "ക്രെയിന്‍ ടെക്നീഷ്യൻമാരുടെ റിക്രൂട്ട്മെന്റ്- മെക്കാനിക്കൽ" എന്ന തപാൽ അഡ്രസിലേക്കൊ അയക്കുക.

ഒമാനിലും അവസരം

ഒമാനിലെ പ്രശസ്തമായ ഒരു സ്കൂളിലേക്ക് ഇംഗ്ലീഷ് എച്ച് ഒ ഡി വിഭാഗത്തിലേക്കും ഒഡെപെക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. യോഗ്യത: എംഎ (ഇംഗ്ലീഷ്), ബിഎഡ് (ഇംഗ്ലീഷ്) (റഗുലർ പഠനം മാത്രം), ഡിപ്പാർട്ട്മെന്റ് തലവനായി സിബിഎസ്ഇ സ്കൂളിൽ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തന പരിചയം ആവശ്യമാണ്. വിസ സ്കൂള്‍ അധികൃതർ നല്‍കും. ആരോഗ്യ പരിരക്ഷയോടൊപ്പം വർഷത്തില്‍ നാട്ടിലേക്ക് വരാനുള്ള വിമാന ടിക്കറ്റും സ്കൂള്‍ തന്നെ ഉറപ്പ് വരുത്തും.

മാസം ഏകദേശം 500 ഒമാന്‍ റിയാലായിരിക്കും ശമ്പളമായി ലഭിക്കുക. അതായത് ഏകദേശം 107721 ഇന്ത്യന്‍ രൂപയായിരിക്കും ശമ്പളം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ [email protected] എന്ന ഇമെയിലിലേക്ക് അയക്കുക. ഒക്ടോബർ അഞ്ചാണ് അവസാന തിയതി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+