യുഎഇയിലേക്ക് കിടിലന്‍ തൊഴില്‍ അവസരം: ശമ്പളം 7 ലക്ഷം മുതല്‍, അതും കേരള സർക്കാർ വഴി
യുഎഇയില്‍ തൊഴില്‍ നേടാന്‍ വീണ്ടും സുവർണ്ണാവസരമൊരുക്കി കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്. ഡെപ്യൂട്ടി സി എഫ് ഓ, സ്ട്രാറ്റജിക് ഡയറക്ടർ ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. യു എ ഇയിലെ പ്രശസ്ത ഹെൽത്ത് കെയർ ഗ്രൂപ്പിലേക്കാണ് നിയമനം.
'തങ്ങളുടെ എക്‌സിക്യൂട്ടീവ് ടീമിൽ ചേരാനും ഓർഗനൈസേഷന്റെ സാമ്പത്തികവും തന്ത്രപരവുമായ ദിശ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കാനും കമ്പനി വളരെ പ്രചോദിതവും പരിചയസമ്പന്നനുമായ ഡെപ്യൂട്ടി സിഎഫ്‌ഒയെയും സ്ട്രാറ്റജി ഡയറക്ടറെയും തേടുന്നു.' ഓഡെപെക് പുറത്തുവിട്ട വിജ്ഞാപനത്തില്‍ പറയുന്നു.

എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളുടെയും മേൽനോട്ടം വഹിക്കുന്നതിന് സി എഫ് ഒയുമായി അടുത്ത് പ്രവർത്തിക്കുന്നതിനും തിരഞ്ഞെടുക്കപ്പെടുന്നവർ ഉത്തരവാദികളായിരിക്കും. അതോടൊപ്പം തന്നെ മിഡില്‍ ഈസ്റ്റിലും നോർത്ത് ആഫ്രിക്കയിലും യൂറോപ്യൻ വിപണികളിലും സുസ്ഥിരമായ വളർച്ചയും ലാഭവും വർദ്ധിപ്പിക്കുന്ന തന്ത്രപരമായ സംരംഭങ്ങളുടെ വികസനത്തിനും നിർവ്വഹണത്തിനും ഒരേസമയം നേതൃത്വം നൽകേണ്ട ഉത്തരവാദിത്തവും നിർവ്വഹിക്കണം.
35000 മുതല്‍ 40000 വരെ യു എ ഇ ദിനാറായിരിക്കും സാലറി. അതായത് 792022 ലക്ഷം മുതല്‍ 9 ലക്ഷം വരെ ഇന്ത്യന്‍ രൂപ. ഇതോടൊപ്പം ഫാമിലി ആനൂകൂല്യങ്ങളും ലഭിക്കും. വിസ, വിമാനടിക്കറ്റ്, ഇന്‍ഷൂറന്‍സ് തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളും പ്രതീക്ഷിക്കാവുന്നതാണ്.
ഫിനാൻസ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ, അല്ലെങ്കിൽ അനുബന്ധ മേഖല എന്നിവയിൽ ബിരുദാനന്തര ബിരുദം എന്നിവയാണ് വിദ്യാഭ്യാസ യോഗ്യതയായി ചോദിക്കുന്നത്. എം ബി എക്കാർക്ക് മുന്‍ഗണ. സിഎ, സി എം എ സർട്ടിഫിക്കേഷനുകള്‍ ഉള്ളവർക്കും മുന്‍ഗണനയുണ്ടായിരിക്കും. അന്താരാഷ്‌ട്ര പ്രവർത്തനങ്ങളുമായി സമ്പർക്കം പുലർത്തുന്ന ഒരു ഹെൽത്ത്‌കെയറിലോ അനുബന്ധ വ്യവസായത്തിലോ സീനിയർ ഫിനാൻസ് റോളിൽ 10 വർഷത്തെ പ്രവർത്തന പരിചയം വേണം
സ്ഥാപനത്തിന്റെ MENA, യൂറോപ്യൻ പ്രദേശങ്ങളിൽ ഉടനീളം ബജറ്റിംഗ്, അക്കൗണ്ടിംഗ്, സാമ്പത്തിക റിപ്പോർട്ടിംഗ് എന്നിവ ഉൾക്കൊള്ളുന്ന എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളുടെയും വിദഗ്ദ്ധ മേൽനോട്ടം തിരഞ്ഞെടുക്കപ്പെടുന്നവർ വഹിക്കേണ്ടി വരും. അന്താരാഷ്ട്ര അക്കൌണ്ടിംഗ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് കൃത്യവും സമയബന്ധിതവുമായ സാമ്പത്തിക റിപ്പോർട്ടിംഗ് ഉറപ്പാക്കുക. നിക്ഷേപ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും തന്ത്രപരമായ വളർച്ചാ ലക്ഷ്യങ്ങൾക്കായി മൂലധന വിഹിതം ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്യുക എന്നിവയും ഈ ജോലിയുടെ ഉത്തരവാദിത്തങ്ങളാണ്.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ, വിശദമായ ബയോഡാറ്റ [email protected] എന്ന ഇമെയിലിലേക്ക് 2024 ജനുവരി 18-നോ അതിനു മുമ്പോ അയയ്‌ക്കുക. വിജ്ഞാപനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
എന്താണ് ഒഡെപെക്
വിദേശ രാജ്യങ്ങളിൽ അനുയോജ്യമായ തൊഴിൽ മേഖലകൾ കണ്ടെത്തി ചുരുങ്ങിയ ചെലവിൽ അവരെ ജോലികളിൽ നിയോഗിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് ഒഡേപെക്. വിദേശരാജ്യങ്ങളിലേക്ക് വിവിധ തൊഴിലുകൾക്കായി തൊരഞ്ഞെടുക്കപ്പെട്ട 104 ഉദ്യോഗാർഥികൾക്ക് വിസയും നിയമന പത്രികയും അടുത്തിടെ സ്ഥാപനം വിതരണം ചെയ്തിരുന്നു.
പരമാവധി സാധാരണക്കാരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഒഡേപെക് പ്രവർത്തിക്കുന്നത്.ഇത്തരം സേവനത്തിന് നാമമാത്രമായ സർവ്വീസ് ചാർജ് മാത്രമാണ് ഒഡേപെക് തൊഴിൽ അന്വേഷകരിൽ നിന്ന് ഈടാക്കുന്നത്. അയാട്ടാ അംഗീകാരമുള്ള ഒരു ട്രാവൽഡിവിഷനും ഒഡേപെക്കിന് കീഴിൽ പ്രവർത്തിക്കുന്നു. വിദേശ റിക്രൂട്ട്‌മെന്റ്, എയർ ടിക്കറ്റിംഗ് എന്നീ മേഖലകൾക്കു പുറമെ പാക്കേജ്ഡ് ടൂർ, ട്രെയിനിംഗ്, സ്റ്റഡി എബ്രോഡ് എന്നീ മേഖലകളിൽ കൂടി ഒഡേപെക് പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications