Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ ഡ്രൈവർമാരെ വേണം: അവസരം ഒരുക്കുന്നത് കേരള സർക്കാർ, ശമ്പളം 56000

തിരുവനന്തപുരം: കേരള സർക്കാറിന്റെ പൊതുമേഖല സ്ഥാപനമായ ഒഡെപെക് വഴി യുഎഇയിലേക്ക് ഹെവി ബസ് ഡ്രൈവർമാരെ നിയമിക്കുന്നു. എസ് എസ് എല്‍ സിയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗതയായി ചോദിക്കുന്നത്. നാല് വർഷത്തെ ഹെവി ഡ്രൈവിങ് പ്രവർത്തിപരിചയം അഭികാമ്യം. പുരുഷന്‍മാർക്ക് മാത്രം അപേക്ഷിക്കാന്‍ കഴിയുന്ന ഒഴിവാണ് ഇത്.

അപേക്ഷകർ 24 മുതല്‍ 39 വരെ വയസ്സുള്ളവരായിരിക്കണം. നിലവിലുള്ള ഏതെങ്കിലും അസുഖങ്ങൾ, വലിയ ശസ്ത്രക്രിയകൾ അല്ലെങ്കിൽ വൈകല്യങ്ങൾ എന്നിവയിൽ നിന്ന് ഉദ്യോഗാർത്ഥികൾ ഫിറ്റാണെന്ന് തെളിയിക്കുന്ന ആരോഗ്യ സർട്ടിഫിക്കറ്റ് ഹാജരാക്കണം ഉദ്യോഗാർത്ഥികൾ അമിതഭാരമുള്ളവരായിരിക്കരുത്. അതപേലെ പുറത്ത് ദൃശ്യമാവുന്ന ടാറ്റൂകൾ, ഒടിഞ്ഞ പല്ലുകൾ, മുഖത്ത് മുറിവുകൾ, അല്ലെങ്കിൽ കാഴ്ച, കേൾവി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാനും പാടില്ല.

uae

അപേക്ഷകർക്ക് ഇഗ്ലീഷിന്റെ ബേസിക്സ് അറിഞ്ഞിരിക്കണം. സാധുതയുള്ള ഹെവി ഡ്രൈവിങ് ലൈസന്‍സും വേണം. ബേസിക് സാലറി, അലവന്‍സ് എന്നിവ ഉള്‍പ്പെടെ തുടക്കത്തില്‍ 2500 യു എ ഇ ദിനാറായിരിക്കും സാലറി. മാസത്തില്‍ 208 മണിക്കൂർ ജോലി എടുക്കേണ്ടി വരും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ബയോഡാറ്റയും യുഎഇ ലൈസൻസും [email protected] എന്ന ഇമെയിലിലേക്ക് 2023 സെപ്റ്റംബർ 7-നോ അതിനുമുമ്പോ അയയ്ക്കാവുന്നതാണ്.

കിക്മയിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ - ബി സ്‌കൂൾ) അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ താത്കാലിക നിയമനം നടത്തും. ബി.ടെക്, എം.ബി.എ യോഗ്യത ഉളളവർക്ക് മുൻഗണന. അഭിമുഖം 12 ന് രാവിലെ 10 ന് കിക്മ ക്യാമ്പസിൽ നടക്കും. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9447002106, 9288130094.

ബോണ്ടഡ് ലക്ചറർമാരുടെ ഒഴിവ്

ആലപ്പുഴ ഗവൺമെന്റ് നഴ്‌സിങ് കോളജിൽ 2023-24 അധ്യയന വർഷം ബോണ്ടഡ് ലക്ചറർമാരുടെ 9 ഒഴിവുകളിൽ വാക്-ഇൻ-ഇന്റർവ്യു നടത്തും. പ്രതിമാസ സ്റ്റൈപന്റ് 20500 രൂപ. ബി.എസ്‌സി നഴ്‌സിങ് വിജയിച്ച കെ.എൻ.എം.സി രജിസ്‌ട്രേഷനുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 40 ൽ താഴെയായിരിക്കണം. എസ്.സി/എസ്.ടി ഉദ്യോഗാർഥികൾക്ക് നിയമാനുസൃത വയസിളവുണ്ട്. വിശദമായ ബയോഡേറ്റയും തിരിച്ചറിയൽ രേഖ, യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി 7 ന് രാവിലെ 11 ന് ആലപ്പുഴ ഗവ. നഴ്‌സിങ് കോളജിൽ എത്തണം.

ഹാർഡ്‌വെയർ കം നെറ്റ്‌വർക്ക് ടെക്‌നീഷ്യൻ

പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ (പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം) ഹാർഡ്‌വെയർ കം നെറ്റ്‌വർക്ക് ടെക്‌നീഷ്യന്റെ ഒരു താത്കാലിക ഒഴിവിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരള സർക്കാർ ടെക്‌നിക്കൽ ബോർഡ് അംഗീകരിച്ചിട്ടുള്ള പോളിടെക്‌നിക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ്, അംഗീകൃത നെറ്റ്‌വർക്കിംഗ് കോഴ്‌സിലുള്ള സർട്ടിഫിക്കേഷൻ എന്നിവയാണ് യോഗ്യത.

കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിലും നെറ്റ്‌വർക്കിങ്ങിലുമുള്ള 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും വേണം. അപേക്ഷകൾ ബോയഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം സെപ്റ്റംബർ 12 നു വൈകിട്ട് അഞ്ചിനു മുമ്പ് [email protected] അല്ലെങ്കിൽ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+