യുഎഇയിലേക്ക് ഡ്രൈവർമാരെ വേണം: നൂറിലേറെ ഒഴിവുകള്‍, നിയമനം കേരള സർക്കാർ വഴി
സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക് വഴി നിരവധി പേരാണ് ഇതിനോടകം വിവിധ വിദേശ രാജ്യങ്ങളില്‍ ജോലി നേടിയിരിക്കുന്നത്. ഏറ്റവും സുരക്ഷിതമായി, തികച്ചും സൌജന്യമായി റിക്രൂട്ട്മെന്റ് നടത്തുന്നു എന്നുള്ളതാണ് ഒഡെപെക്കിന്റെ പ്രത്യേകത. ഇപ്പോഴിതാ വീണ്ടും മറ്റൊരു വിദേശ റിക്രൂട്ട്മെന്റിന് ഒരുങ്ങുകയാണ് ഒഡെപെക്ക്.
യു എ ഇലേക്ക് നൂറിലേറെ ഐ ടി വി ഡ്രൈവർമാരെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച വിജ്ഞാപനം ഒഡെപെക്ക് കഴിഞ്ഞ ദിവസം പുറത്തിറക്കി. 25-24 ആണ് പ്രായപരിധി. ഹെവി വെഹിക്കിൾ ജിസിസി /അല്ലെങ്കിൽ യുഎഇ ലൈസൻസ് ഉള്ളവർക്ക് മുൻഗണന. ഇന്ത്യൻ ട്രെയിലർ ലൈസൻസും പരിഗണിക്കും. ഉദ്യോഗാർത്ഥികള്‍ പത്താംക്ലാസ് പാസായിരിക്കണം.

നിലവിലുള്ള ഏതെങ്കിലും അസുഖങ്ങൾ, വലിയ ശസ്ത്രക്രിയകൾ അല്ലെങ്കിൽ വൈകല്യങ്ങൾ എന്നിവയിൽ നിന്ന് ഉദ്യോഗാർത്ഥികൾ ഫിറ്റും ക്ലിയറും ആയിരിക്കണം. ഉദ്യോഗാർത്ഥികൾ അമിതഭാരമുള്ളവരായിരിക്കരുത്. ഉദ്യോഗാർത്ഥികൾക്ക് പുറത്ത് ദൃശ്യമാകുന്ന തരത്തിലുള്ള ടാറ്റൂകളും പാടില്ല. കൂടാതെ നീളമുള്ള താടി ട്രിം ചെയ്യാന്‍ തയ്യാറുള്ളഴരുമായിരിക്കണം.
ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷിൽ വായിക്കാനും മനസ്സിലാക്കാനും കഴിയണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. ആവശ്യപ്പെടുന്ന എല്ലാ വാക്സിനേഷനുകളും പൂർത്തിയാക്കണം. 1950 യു എ ഇ ദിർഹമായിരിക്കും ആദ്യ ഘട്ടത്തിലെ സാലറി. അതായത് 44000 ഓളം ഇന്ത്യന്‍ രൂപ ശമ്പളമായി ലഭിക്കും. ഡ്രൈവറായി നിയമിക്കുന്നതിന് മുമ്പ് ജീവനക്കാരൻ പരിശീലന കാലയളവ് വിജയകരമായി പൂർത്തിയാക്കുകയും എല്ലാ പരീക്ഷകളും വിജയിക്കുകയും വേണം. പരിശീലന കാലയളവിൽ ജീവനക്കാരന് അടിസ്ഥാന ശമ്പളവും ഭക്ഷണ അലവൻസും മാത്രം നൽകും.
പ്രധാന കവാടത്തിൽ നിന്ന് യാർഡിലേക്ക് കണ്ടെയ്‌നറുകൾ കൊണ്ടുപോകുക എന്നതായിരിക്കും പ്രധാനപ്പെട്ട ജോലി. താൽപ്പര്യമുള്ളവർ, നിങ്ങളുടെ ബയോഡാറ്റയും പാസ്‌പോർട്ട് പകർപ്പും [email protected] എന്ന ഇമെയിലിലേക്ക് 2024 ജനുവരി 24-നോ അതിനുമുമ്പോ അയയ്ക്കുക.
അതേസമയം, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് മലയാളികളായ ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നുണ്ട്. ബഹ്റൈൻ (മനാമ) ഖത്തർ (ദോഹ), മലേഷ്യ (ക്വാലാലംമ്പൂർ) എന്നിവിടങ്ങളിലാണ് നിലവില്‍ ഒഴിവുകള്‍. അഭിഭാഷകനായി കേരളത്തിൽ കുറഞ്ഞത് 2 വർഷവും വിദേശത്ത് (അപേക്ഷ നല്‍കുന്ന രാജ്യത്ത്) 7 വർഷവും പ്രവൃത്തി പരിചയം ഉള്ള വ്യക്തിയായിരിക്കണം. താല്‍പര്യമുളളവര്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേയ്ക്ക് 2024 ജനുവരി 27 നകം അപേക്ഷ നല്‍കേണ്ടതാണ്.
വിദ്യാഭ്യാസ/പ്രവൃത്തിപരിചയ രേഖകളുടെ പകർപ്പുകളോടൊപ്പം "വിദേശമലയാളികൾ നേരിടുന്ന നിയമപ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാര സാദ്ധ്യതകളും" എന്ന വിഷയത്തില്‍ 200 വാക്കിൽ കുറയാത്ത ഒരു കുറിപ്പും മലയാളത്തിൽ തയ്യാറാക്കി അപേക്ഷയോടൊപ്പം അനുബന്ധമായി അയക്കേണ്ടതാണ്. യോഗ്യത, പ്രവൃത്തി പരിചയം, ഫീസ് എന്നിവ സംബന്ധിക്കുന്ന വിശദാംശങ്ങള്‍ അറിയുന്നിന് www.norkaroots.org വെബ്ബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.












Click it and Unblock the Notifications