യുഎഇയില്‍ ജോലി നേടാം: വിസയും വർഷത്തില്‍ ഒരു മാസം ലീവും കിട്ടും, പോരാത്തതിന് റിട്ടേണ്‍ ടിക്കറ്റും
മലയാളി ഉദ്യോഗാർത്ഥികളുടെ വിദേശ ജോലി സ്വപ്നങ്ങള്‍ക്ക് ചിറക് പകരുന്ന സ്ഥാപനമാണ് ഓവർസീസ് ഡെവലപ്പ്‌മെന്‍റ് ആൻഡ് എംപ്ലോയ്‌മെന്‍റ് പ്രമോഷൻ കൺസൾട്ടന്‍റ്സ് ലിമിറ്റഡ് (ഒഡെപെക്). ഈ വർഷം ജനുവരി വരേയുള്ള ഏഴുവർഷത്തിനുള്ളില്‍ ഒഡെപെക് വഴി തൊഴിൽ ലഭിച്ചത് 3405 പേർക്കായിരുന്നു. ജനുവരിയില്‍ 104 പേർക്ക് കൂടി വിസ ലഭിച്ചു. 2016 മെയ് മുതൽ 2024 ജനുവരി 11വരെയുള്ള ഏഴുവർഷത്തിനിടെയാണ് 3405 ഒഡെപെക് വഴി ജോലി ലഭിച്ചത്.
ഒഡെപെക്ക് വഴി ഏറ്റവും കൂടുതല്‍ നിയമനം നടന്നത് സൗദി അറേബ്യയിലേക്കാണ്. ജനുവരി വരെ 1255 പേർ ഒഡെപെക് വഴി സൗദിയിലേക്ക് ജോലി നേടി പറന്നു. യുഎഇയിലേക്ക് 1047 പേർക്കും ബ്രിട്ടനിലേക്ക് 678 പേർക്കും ഇക്കാലയളവില്‍ നിയമനം ലഭിച്ചു. മാലദ്വിപ്, ബഹ്‌റൈൻ, കുവൈത്ത്, അമേരിക്ക, ഒമാൻ, ഖത്തർ, ഉസ്‌ബെക്കിസ്ഥാൻ, ബൽജിയം, ജർമനി, ഡെന്മാർക്ക് എന്നീ രാജ്യങ്ങളിലും ഒഡെപക് വഴി ആളുകൾക്ക് ജോലി കിട്ടി.

മലയാളികള്‍ക്ക് മാത്രമല്ല, കേരളത്തിന് പുറത്ത് താമസിക്കുന്ന നൂറിലേറേ പേർക്കും ഒഡെപെക്ക് വഴി ജോലി ലഭിച്ചിട്ടുണ്ട്. 46 വർഷത്തെ ചരിത്രത്തിനിടയില്‍ പതിനായിരംപേർക്കാണ് ഒഡെപെക് വഴി ജോലി ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ വീണ്ടും ഒരിക്കല്‍ കൂടെ വിദേശ ജോലി ആഗഹിക്കുന്നവർക്ക് അനുഗ്രഹമായി റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചിരിക്കുകയാണ് ഒഡെപെക്.
യു എ ഇയിലേക്കുള്ള ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ റിക്രൂട്ട്മെന്റാണ് ഒഡെപെക് ഇപ്പോള്‍ നടത്തുന്നത്. എസ് എസ് എല്‍ സിയും ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ കോഴ്സ് പൂർത്തിയായവർക്കും ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. പുരുഷന്മാർക്ക് മാത്രമാണ് ഒഴിവ്. രണ്ട് വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് മുന്‍ഗണന ലഭിക്കും.
അപേക്ഷകർക്ക് മികച്ച ശാരീരികക്ഷമതയും സാധുവായ യുഎഇ ഡ്രൈവിംഗ് ലൈസൻസ് നമ്പർ 7 നും ഉണ്ടായിരിക്കണം. കംബ്യൂട്ടർ സാക്ഷരതയും മികച്ച കമ്മ്യൂണിക്കേഷന്‍ കഴിവുകളും യോഗ്യത വർധിപ്പിക്കും. കമ്പനി വിസ, മെഡിക്കൽ ഇൻഷുറൻസ്, പെർഫോമൻസ് ബോണസ് എന്നിവ സൗജന്യമായി തന്നെ കമ്പനി വാഗ്ദാനം ചെയ്യുന്നു.
രണ്ട് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. കഴിവ് തെളിയിക്കപ്പെട്ടവർക്ക് വീണ്ടും നീട്ടി നല്‍കും. അബുദാബിയിലായിരിക്കും ജോലി. വർഷത്തില്‍ 30 ദിവസത്തെ ലീവ് ലഭിക്കും. രണ്ട് വർഷത്തിന് ശേഷം നാട്ടിലേക്ക് വരാനുള്ള വിമാനടിക്കറ്റ് ലഭിക്കും. അതേസമയം താമസ സൌകര്യം ലഭിക്കുന്നതായിരിക്കില്ല.
2700 ദിർഹമായിരിക്കും ആദ്യഘട്ടത്തിലെ സാലറി.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ വിശദമായ ബയോഡാറ്റ (ഫോട്ടോ ഒട്ടിച്ചിരിക്കുന്നു), പാസ്‌പോർട്ട്, ലൈസൻസ്, വിദ്യാഭ്യാസം, പ്രവൃത്തി പരിചയം എന്നിവയുടെ പകർപ്പുകൾ സഹിതം [email protected] എന്ന ഇമെയിലിലേക്ക് 2024 മെയ് 8-നോ അതിനുമുമ്പോ അയയ്ക്കണം. റിക്രൂട്ട്മെന്റിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി ഒഡെപെക്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.












Click it and Unblock the Notifications