യുഎഇയിൽ മലയാളികൾ ജോലി നേടാം,ഇതാ സുവർണാവസരം; 1 ലക്ഷത്തിന് മുകളിൽ ശമ്പളം
തിരുവനന്തപുരം: യുഎഇയിലെ വ്യവസായ മേഖലയിലേക്ക് നഴ്സുമാർക്ക് ഒഴിവുകൾ. പുരുഷൻമാർക്കാണ് അപേക്ഷിക്കാനാകുക. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴിയാണ് നിയമനം. നഴ്സിംഗ് ബിരുദവും ഐസിയു, എമർൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആന്റ് ഗ്യാസ് നഴ്സിങ് എന്നീ മേഖലകളിൽ ഏതിലെങ്കിലും രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. ഡിഒഎച്ച് ലൈസെൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും.
അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 40 വയസാണ്. പ്രതിമാസം 5000 ദിർഹമാണ് ശമ്പളം. വിസ, എയർ ടിക്കറ്റ്, താമസ സൗകര്യം, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യമായിരിക്കും. ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, പാസ്പോർട്ട്, എന്നിവ [email protected] എന്ന ഈമെയിലിലേക്ക് ഓഗസ്റ്റ് പത്തിന് മുമ്പ് അപേക്ഷകൾ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in . ഫോൺ: 0471-2329440, 2329441, 2329442, 2329445, 7736496574. സംസ്ഥാന സർക്കാർ ഏജൻസിയായ ഒഡെപെക്കിനു മറ്റു ശാഖകളോ ഏജൻറ്റുമാരോ ഇല്ലെന്നും അധികൃതർ അറിയിച്ചു.

സംസ്ഥാന സർക്കാരിന് കീഴിൽ പ്രാദേശിക ഒഴിവുകൾ
അട്ടപ്പാടി താലൂക്ക് ആശുപത്രിയില്‍ ഒഴിവ്
പാലക്കാട്; കോട്ടത്തറയിലെ അട്ടപ്പാടി താലൂക്ക് ട്രൈബൈല്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ ആശുപത്രി നിര്‍വാഹണ സമിതിക്ക് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ 179 ദിവസത്തെ കരാര്‍ വ്യവസ്ഥയില്‍ വിവിധ തസ്തികളിലേക്ക് നിയമനം നടത്തുന്നതിനായി ഓഗസ്റ്റ് ഏഴിന് ഉച്ചയ്ക്ക് രണ്ടിന് ആശുപത്രിയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
ജി.എന്‍.എം / ബി.എസ്.സി നഴ്‌സിങും രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്കും ബി.ഫാം/ഡിഫാമും രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് ഫാര്‍മസിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം എത്തണം. എല്ലാ തസ്തികകളിലും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. കൂടുതല്‍ വിവരങ്ങള്‍ക്കായി ആശുപത്രി ഓഫീസുമായി നേരിട്ടോ 9446031336, 8089601411 എന്നീ നമ്പറുകളിലോ ബന്ധപ്പെടാമെന്ന് സൂപ്രണ്ട് അറിയിച്ചു.
തൊഴിൽ മേള
കോട്ടയം:ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും മോഡൽ കരിയർ സെന്ററും സംയുക്തമായി കുമരകം ശ്രീനാരായണ ആർട്‌സ് ആൻഡ് സയൻസ് കോളേജിന്റെ സഹകരണത്തോടെ ഓഗസ്റ്റ് 12ന് 'പ്രയുക്തി 2024' തൊഴിൽ മേള നടത്തുന്നു. സ്വകാര്യമേഖലയിൽ തൊഴിൽ അന്വേഷിക്കുന്ന പതിനെട്ടിനും 45 വയസിനും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.സി വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 'എംപ്ലോയബിലിറ്റി സെന്റർ കോട്ടയം' എന്ന ഫേസ്ബുക് പേജ് സന്ദർശിക്കുക. ഫോൺ: 0481 2563451
ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ഒഴിവുകള്‍
പാലക്കാട്: വനിതാ ശിശു വികസന വകുപ്പ് മിഷന്‍ വാത്സല്യ പദ്ധതിക്ക് കീഴില്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന ഓ.ആര്‍.സി (ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍) പദ്ധതിയുടെ ഭാഗമായ ജില്ലാ റിസോഴ്‌സ് സെന്റര്‍ സൈക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍, ഫാമിലി കൗണ്‍സിലര്‍, കരിയര്‍ കണ്‍സല്‍ട്ടന്റ്, ഒക്ക്യൂപ്പേഷണല്‍ തെറാപ്പിസ്റ്റ് /സ്പീച്ച് തെറാപ്പിസ്റ്റ്) വിദഗ്ദരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. കുട്ടികളുടെ മേഖലയില്‍ രണ്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമുള്ളവര്‍ക്ക മുന്‍ഗണന. അപേക്ഷകര്‍ വെള്ളപേപ്പറില്‍ എഴുതിയ അപേക്ഷയോടൊപ്പം ജനന തിയ്യതി, ഉയര്‍ന്ന വിദ്യഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, താമസിക്കുന്ന സ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, മുനിസിപ്പല്‍ കോംപ്ലക്‌സ്, റോബിന്‍സണ്‍ റോഡ്, പാലക്കാട്-678001 എന്ന വിലാസത്തില്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് അഞ്ചിനകം തപാല്‍ മുഖാന്തരം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0491 2531098.
-
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ്












Click it and Unblock the Notifications