Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ പ്രവാസികളെ അങ്ങനെ കൈവിടില്ല: സ്വദേശിവത്കരണത്തിനിടയില്‍ ആശ്വാസമായി മറ്റൊരു വാർത്ത

ദുബായ്: യുഎഇയില്‍ സ്വദേശിവത്കരണം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണ് ഭരണകൂടം. 20 ജീവനക്കാരിൽ കൂടുതലുള്ള കമ്പനികൾ വർഷത്തിൽ ഒരു സ്വദേശിയെ വീതമെങ്കിലും കമ്പനികളിൽ നിയമിച്ചിരിക്കണമെന്നാണ് ഭരണകൂടത്തിന്റെ പുതിയ നിർദേശം. നേരത്തെ 50 പേരിൽ കൂടുതൽ പ്രവർത്തിക്കുന്ന കമ്പനികളിലായിരുന്നു സ്വദേശിവത്കരണം നടപ്പാക്കിയിരുന്നത്.

സ്വദേശിവത്കരണം മലയാളികള്‍ ഉള്‍പ്പെടേയുള്ള പ്രവാസികളെ ആശങ്കപ്പെടുത്തുന്ന കാര്യമാണ് എന്നതില്‍ സംശയമില്ല. എന്നാല്‍ സ്വദേശിവത്കരണം സംബന്ധിച്ച വാർത്തകള്‍ക്കൊപ്പം തന്നെ ആശ്വാസകരമായ മറ്റൊരു വാർത്തയും യുഎയില്‍ നിന്നും പുറത്ത് വരുന്നുണ്ട്. 2023 ന്റെ തുടക്കത്തിനെ അപേക്ഷിച്ച് തൊഴില്‍ അവസരങ്ങള്‍ വലിയ തോതില്‍ വർധിച്ചിരിക്കുന്നു എന്നുള്ളതാണ് ആ ആശ്വാസ വാർത്ത.

uae

"ഈ വർഷത്തിന്റെ തുടക്കത്തിൽ രാജ്യത്തെ തൊഴില്‍ അവസരങ്ങളില്‍ ഇടിവ് നേരിട്ടപ്പോൾ, കഴിഞ്ഞ വർഷത്തെ ഇതേ സമയത്തെ അപേക്ഷിച്ച് മെയ് മാസത്തിൽ നിയമന നിരക്ക് 4.2 ശതമാനം വർദ്ധിച്ചു. കൂടാതെ 2019 മെയ് മാസത്തെ പാൻഡെമിക്കിന് മുമ്പുള്ളതിനെ അപേക്ഷിച്ച് 46 ശതമാനം വർധനവും ഉണ്ടായി. പുതിയ അവസരങ്ങള്‍ വലിയ തോതില്‍ വർധിച്ചുവെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. "ലിങ്ക്ഡ്ഇനിലെ ഇഎംഇഎ ഗ്രോത്ത് മാർക്കറ്റ് വിഭാഗം തലവൻ അലി മാറ്റർ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

കോവിഡ് കാലഘട്ടത്തിന് ശേഷമാണ് നിയമനങ്ങളിലെ ഈ വളർച്ച കണ്ട് തുടങ്ങിയത്. വ്യോമയാനം, റിയൽ എസ്റ്റേറ്റ്, ട്രാവൽ, ടൂറിസം തുടങ്ങി ഒട്ടുമിക്ക മേഖലകളിലും ഈ വളർച്ച പ്രകടമാണ്. ഇതോട് അനുബന്ധിച്ചുള്ള ചെറുകിട തൊഴിലുകളിലും വലിയ തോതില്‍ നിയമനം നടക്കുന്നത്. ഈ മേഖലകളുമായി ബന്ധപ്പെട്ട തൊഴിലുകളായിരിക്കും കൂടുതല്‍ സുരക്ഷിതമെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

എണ്ണ ഇതര മേഖലകളുടെ വളർച്ച ശക്തിപ്പെട്ടതും യുഎഇയില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ നിർണ്ണായകമായി. അതേസമയം, റിമോട്ട് ജോബ് പോസ്റ്റിംഗുകൾ തുടർച്ചയായി 13-ാം മാസമായ മെയ് മാസത്തിലും 4.1 ശതമാനം കുറഞ്ഞു, എന്നാൽ ഹൈബ്രിഡ് ജോബ് പോസ്റ്റിംഗുകളിൽ 2023 മെയ് മാസത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 25.2 ശതമാനം അസാധാരണമായ വർദ്ധനവ് ഉണ്ടായതായും ലിങ്ക്ഡ്ഇൻ വ്യക്തമാക്കുന്നു.

മികച്ച പ്രതിഭകളെ ആകർഷിക്കുന്നതിനും നിലനിർത്തുന്നതിനും തൊഴിലുടമകൾ തങ്ങളുടെ തൊഴിൽ മാതൃക പുനഃപരിശോധിക്കണമെന്ന് മാറ്റർ വ്യക്തമാക്കുന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന റിക്രൂട്ട് ലാൻഡ്‌സ്‌കേപ്പ് ഉണ്ടായിരുന്നിട്ടും, യുഎഇ തൊഴിൽ വിപണി ചരിത്രപരമായ മാനദണ്ഡങ്ങൾക്കനുസൃതമായി കർശനമായി തുടരുന്നു. ഈ സാഹചര്യങ്ങളില്‍ മാറ്റം വരുത്തുകയാണ് വേണ്ടെതെന്നും അദ്ദേഹം പറഞ്ഞു.

job-news

മികച്ച വൈദഗ്ധ്യമുള്ള ആളുകൾക്ക് ഇപ്പോഴും നിരവധി അവസരങ്ങള്‍ ലഭ്യമാണ്. തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ഡിമാന്‍ഡ് ശമ്പളത്തിലും മറ്റ് ആനുകൂല്യങ്ങളിലും പ്രതിഫലിക്കുന്നു. മുന്‍വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ഉയർന്ന രീതിയിലുള്ള അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നതന്നെും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

അതേസമയം, പ്രവാസികളിലെ 32 ശതമാനവും ജോലി സ്വയം കണ്ടെത്തിയാണ് യുഎഇയിലേക്ക് മാറിയതെന്ന സർവ്വേ റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. 17 ശതമാനം പേർ വിദേശത്ത് നിന്ന് നേരിട്ട് റിക്രൂട്ട് ചെയ്യപ്പെടുകയും ചെയ്തു. 4.8 ദശലക്ഷത്തിലധികം അംഗങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ ഇന്റർനേഷൻസ് പുറത്തിറക്കിയ സർവേയിൽ ഏഴ് ശതമാനം പ്രവാസികളും മെച്ചപ്പെട്ട ജീവിത നിലവാരത്തിനായി എമിറേറ്റ്‌സിലേക്ക് കുടിയേറിയതായി പറയുന്നു.

ഈ ഏഴു ശതമാനവും ഉയർന്ന ആസ്തിയുള്ള വ്യക്തികളോ കോടീശ്വരന്മാരോ ആയിരിക്കാനാണ് സാധ്യത. എമിറേറ്റ്‌സിലേക്ക് കുടിയേറിപ്പാർക്കുന്നവരായിരിക്കും ഇവർ. ഇതിലൂടെ അവരുടെ മക്കൾക്ക് സുരക്ഷിതത്വവും ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസവും ഉള്‍പ്പെടേയുള്ളവ ഉറപ്പിക്കാനാകും. കൂടാതെ മികച്ച ജീവിത നിലവാരവും സമ്പത്ത് ശരിക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു ഇടമായി യുഎഇ മാറുന്നുണ്ടെന്നും സർവ്വേ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+