Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിൽ നിന്നും സന്തോഷ വാർത്ത; ജോലി തേടുന്നവർ ധൈര്യമായി കയറി പോര്, കാത്തിരിക്കുന്നത് വൻ അവസരം

അബുദാബി: 2024 ൽ യുഎഇ കമ്പനികൾ ശമ്പള വർധനയ്ക്ക് ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്. കൂപ്പർ ഫിച്ച് പുറത്തിറക്കിയ സാലറി ഗൈഡിലാണ് ഈ വർഷം യുഎഇയിലെ കമ്പനികൾ 4.5 ശതമാനം ശമ്പള വർധനവിന് ഒരുങ്ങുന്നതെന്ന് വ്യക്തമാക്കുന്നത്. മാത്രമല്ല സർവ്വേയിൽ പങ്കെടുത്ത 56 ശതമാനം കമ്പനികളും കൂടുതൽ പേരെ നിയമിക്കാൻ ഒരുങ്ങുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

9 ശതമാനം കമ്പനികൾ 5 ശതമാനവും, 10 ശതമാനം കമ്പനികൾ 6-9 ശതമാനവും 5 ശതമാനം കമ്പനികൾ 10 ശതമാനമോ അതിൽ കൂടുതലോ പേരെ നിയമിക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. എന്നിരുന്നാലും, 21 ശതമാനം സ്ഥാപനങ്ങൾ 2024-ൽ ഉദ്യോഗാർത്ഥികളുടെ ശമ്പളം കുറക്കാൻ ലക്ഷ്യം വെയ്ക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

 uae2-17

കൂപ്പർ ഫിച്ച് റിപ്പോർട്ട് പ്രകാരം മാനേജ്മെന്റ്, ലീഡർഷിപ്പ്, അനലറ്റിക്കൽ സ്കിൽ, പ്രൊജക്ട് മാനേജ്മെന്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എഞ്ചിനീയറിങ്, സോഫ്റ്റ്വെയർ ഡെവലപ്മെന്റ്, സെയിൽസ്, ഫിനാൻസ്,ഡാറ്റ സയൻസ് എന്നീ മേഖലയിലാണ് വൈദഗ്ദ്യമുള്ളവരുടെ ക്ഷാമം നേരിടുന്നത്.

അതേസമയം യുഎഇയിൽ പുതിയ നിയമനങ്ങൾ നടക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം കമ്പനികളും പുതിയ തസ്കികകൾ സൃഷ്ടിക്കുന്നതിന് പകരം നിലവിലുള്ള റോളുകളിൽ പകരക്കാരെ നിയമിക്കുകയാണെന്നാണ് ഇൻ്റർനാഷണൽ റിക്രൂട്ട്‌മെൻ്റ് ഏജൻസിയായ റോബർട്ട് ഹാഫ് പുറത്തിറക്കിയ മറ്റൊരു സാലറി ഗൈഡ് വ്യക്തമാക്കുന്നത്. ശമ്പള വർധനവിനെക്കാൾ ജോലി സ്ഥിരതയും വളർച്ചയുമാണ് ഉദ്യോഗാർത്ഥികൾ പ്രധാനമായും പരിഗണിക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.

ഡിമാന്റ് കൂടുതൽ ഇവർക്ക്

യുഎഇയിൽ ഫിനാൻസ് മേഖലയിൽ മുതിർന്ന ഉദ്യോഗസ്ഥരേക്കാൾ മിഡിൽ-മാനേജ്മെന്റ് ലെവലിൽ ഉള്ളവർക്കാണ് ഡിമാന്റ് കൂടുതലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഫിനാൻഷ്യൻ പ്ലാനിങ് ആന്റ് അനാലിസിസ് മാനേജർ, ഫിനാൻഷ്യൽ അനലിസ്റ്റ്, കൊമേഷ്യൽ ഫിനാൻസ് മാനേജർ, ഗ്രൂപ്പ് ഫിനാൻഷ്യൽ കൺട്രോളർ, ഹെഡ് ഓഫ് ഫിനാൻസ് എന്നീ തസ്തികയിൽ ഉളളവർക്കും ഡിമാന്റ് കൂടുതലാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഐടി ആന്റ് ടെക്നോളജി

മേഖലയിൽ 2023 ൽ വലിയ വളർച്ച രേഖപ്പെടുത്തിയിരുന്നില്ല. ഈ വർഷം ഈ പ്രവണത നിലനിൽക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രൊജക്ട് മാനേജർ, സോഫ്റ്റ്വെയർ ഡെവലപ്പർ, ചീഫ് ടെക്നോളജി ഓഫീസർ, ഐടി ഹെഡ് എന്നീ തസ്തികകളിലായിരിക്കും നിയമനം.

അഡ്മിനിസ്ട്രേറ്റീവ്, എച്ച് ആർ, ഓഫീസ് സപ്പോർട്ട്

എച്ച് ആർ ഡയറക്ടർ, ഹെഡ് ഓഫ് ടാലന്റ് മാനേജ്മെന്റ്, എച്ച്ആർ ജനറലിസ്റ്റ്, ടാലന്റ് അക്യുസിഷൻ മാനേജർ, എക്സിക്യൂട്ടീവ് അസിസ്റ്റന്റ്

ലീഗൽ സെക്ടർ

സീനിയർ ലീഗൽ അസോസിയേറ്റ്, സീനിയർ ലീഗൽ കൗൺസൽ, കോർപറേറ്റ് ലോയർ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+