യുഎഇയിലേക്ക് പറക്കാം; ടൂറിസം മേഖല കുതിക്കുന്നു...7,000ത്തോളം അവസരങ്ങൾ?
അബിദാബി: ഐടി, ഫിനാൻസ്,മാർക്കറ്റിംഗ്, മാനേജ്മെന്റ് മേഖലയിലുള്ള ഉദ്യോഗാർത്ഥികളാണോ? യുഎഇയിൽ നിങ്ങളെ കാത്തിരിക്കുന്നത് നിരവധി അവസരങ്ങളാണ്. ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മേഖലയിലാണ് മറ്റ് തൊഴിൽമേഖലയിൽ നിന്നുള്ളവർക്ക് വ്യാപകമായി അവസരങ്ങൾ വഴിതുറക്കുന്നത്.
ടൂറിസം മേഖലയിൽ 2023 ൽ ഏകദേശം 7000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. മറ്റ് മേഖലകളിൽ നിന്ന് വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളെ എത്തിക്കുന്നതോടെ മേഖലയുടെ കുതിപ്പ് വേഗത്തിലാക്കുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

പുതിയ ഹോട്ടലുകളും അവസരങ്ങളും
നിരവധി ഹോട്ടൽ ശൃംഖലകൾ ഇപ്പോഴും വ്യാപകമായി നിയമനങ്ങൾ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രത്യേകിച്ച് റൊട്ടാന പോലുള്ള ഹോട്ടൽ, ഹോസ്പിറ്റാലിറ്റി ഗ്രൂപ്പുകൾ, റാസൽ ഖൈമയിലുള്ള പ്രോപ്പർട്ടികൾ, ബുർജ് ഖലീഫ, റാഡിസൺ ഗ്രൂപ്പ് ഓഫ് ഹോട്ടലുകൾ, ട്രാവൽ കൺസൾട്ടന്റുകൾ, ഏജൻസികൾ എന്നിവ. ദുബായിലെ ഹോട്ടൽ മേഖലയിൽ മാത്രം 2023-ൽ 14,845 മുറികൾ കൂടി കൂട്ടിച്ചേർക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ ജീവനക്കാരുടെ ആവശ്യം വീണ്ടും വർധിക്കും.
അതേസമയം പുതിയ ഹോട്ടലുകൾ വ്യാപകമായി നിയമനങ്ങൾ നടത്തുന്നത് പഴയ ഹോട്ടൽ ബിസിനസുകളെ കാര്യമായി ബാധിച്ചേക്കുമെന്നാണ് ഐഎച്ച്ജി ഹോട്ടൽസ് ആന്റ് റിസോർട്ട് എച്ച്ആർ ക്ലസ്റ്റർ ഡയറക്ടർ മനോഹർ റോച്ച് പറയുന്നത്. 'പുതിയ ഹോട്ടലുകൾ ആകർഷകമായ ശമ്പള പാക്കേജുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് പഴയ സ്ഥാപനങ്ങളെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്', അദ്ദേഹം ചൂണ്ടിക്കാട്ടി.
പഴയ റിക്രൂട്ടിങ് രീതികൾ
ഹോട്ടൽ ആന്റ് ടൂറിസം മേഖലകൾ വികസിക്കുമ്പോഴും പല കമ്പനികളും പഴയ രീതിയിലൂടെയാണ് ഉദ്യോഗാർത്ഥുകളെ നിയമിക്കുന്നതെന്നത് മേഖലയ്ക്ക് വെല്ലുവിളി തീർക്കുന്നുണ്ട്. അതായത് ലിങ്കെഡിൻ പോലുള്ള പ്ലാറ്റ്ഫോമുകളിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിന് പകരം കോളേജുകൾ വഴിയും സർവ്വകലാശാലകൾ വഴിയുമാണ് റിക്രൂട്ടിംഗ് നടത്തുന്നത്. ഇത് യഥാർത്ഥ, കഴിവുള്ള ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്നതിന് തടസം സൃഷ്ടിക്കാൻ കാരണമായേക്കും.
അതേസമയം മാറിയ കാലത്ത് ഡിജിറ്റൽ മേഖലയിൽ പ്രാവീണ്യമുള്ളവർക്കും മേഖലയിൽ ഡിമാന്റ് ഏറുന്നുണ്ടെന്നാണ് മറ്റ് ചിലർ ചൂണ്ടിക്കാട്ടുന്നത്. സോഷ്യൽ മീഡിയ മാനേജ്‌മെന്റ്, ഡാറ്റാ അനാലിസിസ്, ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയ മേഖലയിൽ നിന്നുള്ളവർക്ക് ഡിമാന്റ് ഏറിവരികയാണെന്ന് പാം ജുമൈറ മാരിയറ്റ് റിസോർട്ട് ഹ്യൂമൻ റിസോഴ്‌സ് ഡയറക്ടർ താരേക് സൗദ് പറയുന്നു.
ശമ്പളം എങ്ങനെ?
ഈ മേഖലയിലെ ജോലികൾക്ക് മുൻ വർഷങ്ങളെ അപേക്ഷിച്ച് മികച്ച ശമ്പളമാണ് കമ്പനികൾ വാഗ്ദാനം ചെയ്യുന്നത്. തൊഴിൽ റിക്രൂട്ടിംഗ് സ്ഥാപനങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് മേഖലയിലെ ശരാശരി വേതനം നിലവിൽ 8500 ദിർഹമാണ്. 2019-2020 വർഷങ്ങളിൽ 6900 ദിർഹമായിരുന്നു ശരാശരി ശമ്പളം. ആകർഷകമായ പാക്കേജുകളുമായി ദുബായിലാണ് ഏറ്റവും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
ടൂറിസം മേഖലയിലെ പാക്കേജുകൾ ഇങ്ങനെ
( വിവരങ്ങൾ കടപ്പാട് Bayt.com, Naukri.com)
ട്രാവൽ ആൻഡ് ടൂറിസം സെയിൽസ് മാനേജർ: 8,500 ദിർഹം മുതൽ 10,000 ദിർഹം വരെ
ടിക്കറ്റിംഗ് ഏജന്റ്: 3,000 മുതൽ 4500 ദിർഹം വരെ
ഹോട്ടൽ മാനേജർ: 18,700 മുതൽ 20,000 ദിർഹം വരെ
ഐടി മാനേജർ: 17,000 മുതൽ 26,000 ദിർഹം വരെ
കൺസിയർജ് മാനേജർ: 6,000 മുതൽ 7,500 ദിർഹം വരെ
ഹോട്ടൽ ക്ലീൻനസ് സൂപ്പർവൈസർ: 5,000 ദിർഹം മുതൽ 6,000 ദിർഹം വരെ
ക്ലബ് ജനറൽ മാനേജർ: 12,000 മുതൽ 15,000 ദിർഹം വരെ
ഹോട്ടൽ റിസപ്ഷനിസ്റ്റ്: 4,000 മുതൽ 5,000 ദിർഹം വരെ
സ്പാ മാനേജർ:10,000 ദിർഹം മുതൽ 15,000 ദിർഹം വരെ (ഏകദേശം)












Click it and Unblock the Notifications