Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായില്‍ സർക്കാർ ജോലി വേണോ? എങ്ങനെ കിട്ടുമെന്നാണോ? വഴിയുണ്ട്, അപേക്ഷിക്കേണ്ടത് ഇങ്ങനെ

ദുബായില്‍ ഒരു ജോലി നേടുക എന്നുള്ളത് പലരും ആഗ്രഹിക്കുന്ന കാര്യമാണ്. ഉയർന്ന ശമ്പളത്തോടൊപ്പം തന്നെ മികച്ച ജീവിത നിലവാരവും പ്രദാനം ചെയ്യുന്ന നഗരം കൂടിയാണ് ദുബായി. സ്വകാര്യ മേഖലയില്‍ മാത്രമല്ല വിവിധ സർക്കാർ വകുപ്പുകളിലും പ്രവാസികള്‍ക്ക് ദുബായില്‍ ജോലി കണ്ടെത്താന്‍ സാധിച്ചേക്കും. അതിന് സഹായകരമാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയാന്‍ പോവുന്നത്.

സ്വഭാവികമായും ഏതൊരു രാജ്യത്തേതും എന്നപോലെ സ്വന്തം പൗരന്‍മാർക്കാണ് ദുബായിയും മുന്‍തൂക്കം നല്‍കുന്നത്. എന്നാല്‍ ചില മേഖലയില്‍ മറ്റു രാജ്യക്കാർക്കും ജോലി നേടാന്‍ സാധിക്കുന്നത്. ഇത്തരം അറിയിപ്പുകള്‍ ഭരണകൂടം സ്ഥിരമായി പുറപ്പെടുവിക്കാറുമുണ്ട്. ഈ മാസം ആദ്യം, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ ചേർന്ന യുഎഇ കാബിനറ്റ് ഫെഡറൽ സർക്കാർ ജീവനക്കാർക്കുള്ള പാരിതോഷികവും പ്രോത്സാഹനവും നൽകുന്ന സംവിധാനത്തിന് അംഗീകാരം നൽകുകയും ചെയ്തിരുന്നു.

 abu-dhabi-

ജോലി സ്ഥിരത, മികച്ച ശമ്പളം എന്നിവയോടൊപ്പം തന്നെ മറ്റ് നിരവധി ആനുകൂല്യങ്ങളും സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്നു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ യുഎഇയില്‍ സർക്കാർ വകുപ്പുകളില്‍ ജോലി ചെയ്യുന്നുണ്ട്. പല സ്ഥാപനങ്ങളും ഓണ്‍ലൈനായിട്ടാണ് അപേക്ഷ ക്ഷണിക്കുന്നത് എന്നതിനാല്‍ തന്നെ അപേക്ഷ പ്രക്രിയ താരതമ്യേനെ പൊതുവെ എളുപ്പമാണ്.

ഫെഡറൽ ഗവൺമെന്റ് ജോബ് പോർട്ടൽ അഥവാ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സ് വഴി നിങ്ങള്‍ക്ക് നിരവധി സർക്കാർ ഒഴിവുകള്‍ കണ്ടെത്താന്‍ സാധിക്കുന്നതാണ്. ഔദ്യോഗിക വെബ്സൈറ്റിലേക്ക് പ്രവേശിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. സൈറ്റില്‍ കയറി പ്രൊഫൈല്‍ ക്രിയേറ്റ് ചെയ്തതിന് ശേഷം അർഹമായ ഒഴിവുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്.

ഒരു പ്രൈാഫൈല്‍ ക്രിയേറ്റ് ചെയ്ത് കഴിഞ്ഞാല്‍ എമിറേറ്റ്സ് ഹെൽത്ത് സർവീസസ് എസ്റ്റാബ്ലിഷ്‌മെന്റ് (ഇഎച്ച്എസ്), ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി), ഫെഡറൽ ടാക്സ് അതോറിറ്റി, യുഎഇ സ്‌പേസ് ഏജൻസി തുടങ്ങിയ വിവിധ ഫെഡറൽ ഗവൺമെന്റ് ഡിപ്പാർട്ട്‌മെന്റുകളിലെ ജോലികളിലേക്ക് അപേക്ഷിക്കാം.

അബുദാബി സർക്കാർ ജോബ് പോർട്ടൽ ( Website: https://www.tamm.abudhabi/en/life-events/individual/Discover-Emirati-Benefits/Work-Employment/ApplytoaJobVacancy), ദുബായ് സർക്കാർ ജോബ് പോർട്ടൽ, (dubaicareers.ae), ജോബ് സീക്കേഴ്സ് സർവ്വീസ് ഇന്ന് ഷാർജ (https://dhr.gov.ae/en/e-services/services-for-job-seekers), റാസല്‍ഖൈ സർക്കാർ ജോബ് പോർട്ടൽ (https://careers.rak.ae/) തുടങ്ങിയ സൈറ്റുകള്‍ വഴിയും നിങ്ങള്‍ക്ക് ജോലികള്‍ക്കായി അപേക്ഷിക്കാവുന്നതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+