Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിൽ ഈ മേഖലയിൽ വൻ തൊഴിലവസരങ്ങൾ; പ്രതിമാസ ശമ്പളം 2 ലക്ഷം വരെ, അറിയാം

അബുദാബി: ശൈത്യകാലമായതോടെ ദുബായിൽ ടൂറിസം രംഗവും ഉണരുകയാണ്. ഇനി രാജ്യത്തേക്ക് സഞ്ചാരികളുടെ ഒഴുക്കായിരിക്കും. ഇതോടെ ഹോട്ടൽ ബിസിനസ് രംഗത്തും വലിയ കുതിപ്പായിരിക്കും ഉണ്ടാകുക. വിനോദ സഞ്ചാരികൾ അടക്കമുള്ളവരുടെ വരവ് മുന്നിൽ കണ്ട് നിരവധി ഹോട്ടലുകൾ കൂടുതൽ തൊഴിലാളികളെ നിയമിച്ച് തുടങ്ങി.

സാധാരണ ഗതിയിൽ നവംബറിന്റെ അവസാനത്തോടെയാണ് ഹോട്ടലുകൾ പുതിയ ജീവനക്കാരെ നിയമിക്കാറുള്ളത്. ടൂറിസം മാത്രം മുന്നിൽ കണ്ടുള്ള കരാർ നിയമനങ്ങളായിരിക്കും ഇവ. എന്നാൽ ഇക്കുറി റിക്രൂട്ടിംഗ് നടപടികൾ വളരെ വേഗത്തിൽ തന്നെ ആരംഭിച്ചിട്ടുണ്ട്. COP28 ഉച്ചകോടി (നവംബർ 30 മുതൽ ഡിസംബർ 12 വരെ), F1 അബുദാബി (നവംബർ 26), ദുബായ് എയർഷോ (നവംബർ 13 മുതൽ 17 വരെ) തുടങ്ങിയ പരിപാടികളുടെ കൂടി പശ്ചാത്തലത്തിലാണ് ഇത്.

uae6-

'ഈ സീസണിൽ ഹോട്ടലുകളിൽ താമസത്തിന് വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. ഏകദേശം 90 ശതമാനമാണ് ഒക്യുപെൻസി നിരക്ക്. എന്നാൽ നവംബർ,ഡിസംബർ മാസങ്ങളിൽ ഈ നിരക്ക് ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. Rഈ സാഹചര്യത്തിൽ കൂടുതൽ പാർട്ട് ടൈം ജീവനക്കാരെ നിയോഗിച്ച് കൊണ്ടാണ് തങ്ങൾ തൊഴിൽ ക്രമങ്ങൾ പരിഷ്കരിക്കാറുള്ളത്', റിക്സോസ് ബാബ് അൽ ബഹർ ഹോട്ടലിലെ ടാലന്റ് ആൻഡ് കൾച്ചർ ഡയറക്ടർ ഇന്തിയാജ് മൊണ്ടൽ പറഞ്ഞു.

പാർട്ട് ടൈം ജോലിയ്ക്കായി നിയമിക്കുമ്പോൾ അവരുടെ ജോലി അനുസരിച്ച് ഏകദേശം 5,000 ദിർഹം മുതൽ 10,000 ദിർഹം വരെയാണ് ശമ്പളം നൽകാറുള്ളതെന്ന് ഇന്നൊവേഷൻസ് ഗ്രൂപ്പ് ഉദ്യോഗസ്ഥൻ നിഖിൽ നന്ദ പറഞ്ഞു. മണിക്കൂർ അടിസ്ഥാനത്തിലും ദിവസ വേതന അടിസ്ഥാനത്തിലും ആളുകൾ ജോലി ചെയ്യാറുണ്ടെന്നും മേഖലയിലെ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. യൂനിവേഴ്സിറ്റികളിൽ നിന്നുള്ള ഇന്റേർഷിപ്പുകളും ഈ സമയങ്ങളിൽ ഹോട്ടലുകൾ പ്രോത്സാപ്പിക്കാറുണ്ടെന്നും ഇവർ പറയുന്നു.

സീസൺ കഴിഞ്ഞാൽ മേഖലയിൽ വൻ ഇടിവാണ് ഉണ്ടാകുക. അതുകൊണ്ട് കൂടിയാണ് മുഴുവൻ സമയ ജോലിക്കാരെ നിയോഗിക്കാത്തതെന്നും നിഖിൽ നന്ദ പറഞ്ഞു. അൽപം കൂടുതൽ ശമ്പളം നൽകി ആളുകളെ പാർട്ട് ടൈം ആയി നിയോഗിക്കാനാണ് അതുകൊണ്ട് തന്നെ ഹോട്ടലുകൾ താത്പര്യപ്പെടാറുള്ളതെന്നും അധ്ദേഹം വ്യക്തമാക്കി.

ഹൗസ് കീപ്പിംഗ്, സ്റ്റിവാർഡിംഗ്, എഫ്&ബി, അതിഥി സേവനങ്ങൾ, റിസപ്ഷനിസ്റ്റുകൾ, പബ്ലിക് അറ്റൻഡന്റുകൾ, ലൈഫ് ഗാർഡുകൾ തുടങ്ങിയ ജോലികൾക്കാണ് കൂടുതൽ പേരെ നിയോഗിക്കുന്നത്. ഇതിൽ തന്നെ എഫ് ആന്റ് ബി റോളിലേക്കാണ് കൂടുതൽ നിയമനങ്ങൾ നടത്താറുള്ളത്. ഈ ജോലികൾക്ക് ലഭിക്കുന്ന ശമ്പളം എത്രയെന്ന് അറിയാം

ഫുഡ് ആന്റ് ബിവറേജ് (F&B) റോളുകൾ: 8,000-10,000 ദിർഹം വരെ
ഗസ്റ്റ് സർവീസ് എക്സിക്യൂട്ടീവ്: 8,600 ദിർഹം
ബെൽ അറ്റൻഡന്റ്: ദിർഹം 4,000
കിഡ്‌സ് ക്ലബ്ബ് അറ്റൻഡന്റ്: 7,400 ദിർഹം
ലോൺഡ്രി: 3,200 ദിർഹം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+