യുഎഇയിൽ മാസ ശമ്പളം 11 ലക്ഷം വരെ; ഈ മേഖലയിൽ ശമ്പളത്തിൽ വൻ വർധനവ്, നിരവധി അവസരങ്ങളും
ദുബായ്: യുഎഇയിൽ ഐടി,ഫിനാൻസ്, എച്ച്ആർ,അക്കൗണ്ടിംഗ് മേഖലയിൽ ജോലി തേടുന്നവരാണോ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് സന്തോഷ വാർത്തയാണ്. മേഖലയിൽ ശമ്പളയിനത്തിൽ വൻ വർധനവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2024 വരെ ശമ്പളയിനത്തിൽ വർധനവ് ഉണ്ടാകുമെന്നും 2024 ലെ റോബേർട്ട് ഹാഫ്സ് സാലറി ഗൈഡ് റിപ്പോർട്ടിൽ പറയുന്നു.
ഈ മേഖലകളിലെ മിഡ്-കരിയർ പ്രൊഫഷണലുകൾക്ക് പ്രതിമാസം ലഭിക്കുന്ന ശമ്പളം 30,000 - 50,000 ദിർഹത്തിന് ഇടയിലാണ്. അതായത് 11 ലക്ഷം വരെ ഇന്ത്യൻ രൂപ. സീനിയർ റോളുകൾക്ക് ആവട്ടെ 90,000 ദിർഹത്തിന് മുകളിൽ വരെ ലഭിക്കുന്നുണ്ടത്രേ. ഞെട്ടേണ്ട, നാട്ടിലെ 20 ലക്ഷത്തിന് മുകളിൽ തന്നെ.ശമ്പളത്തിന് പുറമെ ഹൗസിംഗ് അലവൻസുകൾ പോലുള്ള ആനുകൂല്യങ്ങളും കമ്പനികൾ അനുവദിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

എച്ച്ആർ മേഖല തന്നെ മുന്നിൽ
ശമ്പള വർധനവിന്റെ കാര്യത്തിൽ എച്ച് ആർ മേഖലയ്ക്ക് തന്നെയാണ് നേട്ടം. ശരാശരി 4.4 ശതമാനമാണ് മേഖലയിലെ വർധനവ്. എച്ച്ആർ ലീഡർഷിപ്പ് റോളുകൾക്കുള്ള ശമ്പളം 2.5 ശതമാനമാണ് വർധിച്ചത്.എച്ച്ആർ ഡയറക്ടർമാരായി തുടങ്ങുന്ന വ്യക്തികൾക്ക് പ്രതിമാസം 72,000 ദിർഹം സമ്പാദിക്കാം. മിഡ്-കരിയർ പ്രൊഫഷണലുകൾക്ക് 97,500 ദിർഹവും ഡയറക്ടർമാർക്ക് പ്രതിമാസം 116,000 ദിർഹവും വരെ ലഭിക്കും. എച്ച്ആർ അനലിസ്റ്റ് റിവാർഡ് അനലിസ്റ്റ് ജോലികൾക്ക് 13,900 ദിർഹം വരേയും.
മേഖലയിലെ 41 ശതമാനത്തോളം ജീവനക്കാർക്കും കഴിഞ്ഞ ഒരു വർഷത്തിനിടെ ശമ്പള വർധനവ് ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.മേഖലയിലെ വിദഗ്ധരുടെയും ടാലന്റ് അഡ്മിനിസ്ട്രേറ്റർമാരുടെയും ആവശ്യകത വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും കൂടാതെ മികച്ച പ്രതിഭകളെ ആകർഷിക്കാനും നിലനിർത്താനുമുള്ള ശ്രമങ്ങൾ കമ്പനികൾ തുടരുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഐടി,ടെക്നോളജി മേഖലകളിലും ശമ്പളത്തിൽ വലിയ വർധനവാണ് ഉണ്ടായത്. മേഖലയിലെ ശരാശരി ശമ്പള വർദ്ധനവ് 1.2 ശതമാനമാണ്, എന്നാൽ നേതൃത്വപരമായ റോളുകൾക്ക് 1.7 ശതമാനം വരെ വർധനവ് ഉണ്ടായിട്ടുണ്ട്.പ്രോജക്ട് മാനേജ്‌മെന്റ്, നെറ്റ്‌വർക്ക് സപ്പോർട്ട് റോളുകൾ എന്നിവയിൽ യഥാക്രമം 3.6, 2.1 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.
യുഎഇ പ്രൊഫഷണലുകളുടെ ശമ്പളം
ചീഫ് ഫിനാൻഷ്യൽ ഓഫീസർ (SME): 102,500 ദിർഹം
ചീഫ് ഫിനാൻഷ്യൽ ഓഫീസർ (വലിയ കമ്പനി): 150,900 ദിർഹം
ഇന്റേണൽ ഓഡിറ്റർ ( ആവറേജ് എക്സ്പീരിയൻസ്): 20,500 ദിർഹം
എച്ച്ആർ മാനേജർ/ ബിസിനസ് പാട്ണർ ( ആവറേജ് എക്സ്പീരിയൻസ്): ദിർഹം 42,160
റിക്രൂട്ട്മെന്റ് സ്പെഷ്യലിസ്റ്റ്: ദിർഹം 14,900
ലേണിംഗ് ആൻഡ് ഡെവലപ്‌മെന്റ് മാനേജർ: 39,025 ദിർഹം
റീജണൽ ലീഗൽ കൗൺസൽ:68,000 ദിർഹം
പാരാ ലീഗൽ(ബിലോ ആവറേജ് എക്സ്പീരിയൻസ്):18,300 ദിർഹം
ഫ്രണ്ട് എൻഡ് ഡെവലപ്പർ ( ആവറേജ് എക്സ്പീരിയൻസ്): 42,300 ദിർഹം
പ്രോജക്ട് മാനേജർ ഓഫീസർ ഹെഡ് ( ആവറേജ് എക്സ്പീരിയൻസ്): 48,900 ദിർഹം












Click it and Unblock the Notifications