ദുബായിൽ സ്വപ്ന ജോലി സ്വന്തമാക്കാം; ആപ്പിൾ സ്റ്റോർ വിളിക്കുന്നു..; കൈനിറയെ അവസരങ്ങൾ, ശമ്പളവും
അബുദാബി; യു എ ഇയിൽ ലക്ഷങ്ങൾ ശമ്പളമുള്ളൊരു ജോലി ആഗ്രഹിക്കാത്തവരായി ആരുണ്ടല്ലേ. നവംബർ മുതൽ യുഎഇയിൽ റിക്രൂട്ടിംഗ് മാസമാണ്. വിവിധ കമ്പനികളിൽ നിരവധി അവസരങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. യു എസ് ടെക്‌നോളജി കമ്പനിയായ ആപ്പിൾ ദുബായിലും അബുദാബിയിലുമാണ് റീട്ടെയിൽ പ്രവർത്തനങ്ങൾക്കായി ജീവനക്കാരെ നിയമിക്കുകയാണ്.
യു എ ഇയിലുള്ള ആപ്പിൾ സ്റ്റോറുകളിലേക്കാണ് നിയമനം. ദുബായ് മാൾ, മാൾ ഓഫ് എമിറേറ്റ്‌സ്, യാസ് മാൾ, അബുദാബിയിലെ അൽ മരിയ ദ്വീപ് എന്നീ നാല് സ്റ്റോറുകളിലായാണ് റിക്രൂട്ടിംഗ് നടക്കുന്നത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ആപ്പിളിന്റെ കരിയർ സൈറ്റ് വഴി അപേക്ഷിക്കാം. വിവിധ ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയുന്നവർക്ക് മുൻഗണനയുണ്ട്. ഇനി ഏതൊക്കെ ഒഴിവുകളാണെന്ന് അറിയാം
ക്രിയേറ്റീവ് - ഉദ്യോഗാർത്ഥിൾക്ക് ചെറിയ ഗ്രൂപ്പുകളെ പഠിപ്പിക്കാനും വ്യക്തികളെ പരിശീലിപ്പിക്കാനുമുള്ള കഴിവ് ഉണ്ടായിരിക്കണം.

ബിസിനസ്സ് വിദഗ്‌ദ്ധൻ- ഉദ്യോഗാർത്ഥികൾക്ക് ബിസിനസ് മാർക്കറ്റിൽ കുറഞ്ഞത് ഒരു വർഷത്തെ പരിചയം ആവശ്യമാണ്. സാങ്കേതികവിദ്യയെയും ആപ്പിൾ സൊല്യൂഷനുകളെയും കുറിച്ചും അറിഞ്ഞിരിക്കണം. കൂടാതെ ഉപഭോക്താവുമായി ഫോണിലൂടെ സംസാരിക്കാനുള്ള കഴിവ്, , ഇൻ-സ്റ്റോർ ബ്രീഫിംഗുകൾ, വർക്ക്‌ഷോപ്പുകൾ, ഇവന്റുകൾ എന്നിവ കൈകാര്യം ചെയ്യാൻ അറിയണം.
വിദഗ്‌ദ്ധൻ- സാങ്കേതികവിദ്യയിൽ പ്രാവീണ്യം, പ്രത്യേകിച്ച് ആപ്പിൾ ഉൽപ്പന്നങ്ങളിൽ. സെയിൽസ് ആന്റ് ടെക്നോളജി സൊല്യൂഷൻസിലുള്ള അറിവ്. കൂടാതെ പുതിയ ഉൽപ്പന്നങ്ങളെ കുറിച്ച് വേഗത്തിൽ പഠിക്കാനുള്ള കഴിവും ആവശ്യമാണ്.
ജീനിയസ്- ഇന്റർപേഴ്സണൽ സ്കിൽസ്, ടെക്നിക്കൽ റിപ്പയർ സ്കിൽ,ടൈം മാനേജ്മെന്റ് എന്നിവ ഉണ്ടായിരിക്കണം.
സ്പെഷ്യലിസ്റ്റ്- സാങ്കേതികവിദ്യയിൽ താത്പര്യമുള്ളയാളായിരിക്കണം.
, പ്രത്യേകിച്ച് ആപ്പിൾ ഉൽപ്പന്നങ്ങളിൽ. ചെറിയ ഗ്രൂപ്പുകളുമായും വ്യക്തിഗത ഉപഭോക്താക്കളുമായും മികച്ച ആശയവിനിമയ വൈദഗ്ധ്യവും ഉണ്ടായിരിക്കണം.
ഓപ്പറേഷൻസ് എക്പേർട്ട്- വേഗത്തിൽ കാര്യങ്ങൾ ചിന്തിക്കാനും അപഗ്രഥിക്കാനുമുള്ള കഴിവ്, പ്രോബ്ലം സോൾവിങ് സ്കിൽ, ഓർഗനൈസേഷ്ണൽ സ്കിൽ എന്നിവ ആവശ്യമാണ്. വിവിധ ഭാഷാ വൈദഗ്ദ്ധ്യം ഉണ്ടായിരിക്കണം.
ബിസിനസ് പ്രോ- ടെക്നോളജി സെയിൽസിൽ 3 മുതൽ 5 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. ആപ്പിൾ വൈദഗ്ദ്ധ്യം, എസ് എം ബി ഇൻഡസ്ട്രീസ്, ടെക്നോളജി ട്രെന്റ്സ്, വെല്ലുവിളികൾ എന്നിലയെ കുറിച്ച് ധാരണ വേണം.
ടെക്നിക്കൽ സ്പെഷ്യലിസ്റ്റ്- ഉപഭോക്താക്കളുടെ ആവശ്യകതകൾ വിലയിരുത്തുകയും പരിഹരിക്കുകയും ചെയ്യുക. വിശദമായ വിവരങ്ങൾ സൈറ്റ് സന്ദർശിക്കുക- https://jobs.apple.com/en-in/search?location=united-arab-emirates-ARE












Click it and Unblock the Notifications