Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിൽ ജോലി നോക്കുകയാണോ?, ഇവരെ കാത്തിരിക്കുന്നത് അവസരങ്ങളുടെ പെരുമഴ; ലക്ഷങ്ങൾ ശമ്പളവും

അബുദാബി: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് വിവിധ രാജ്യങ്ങളിൽ സാങ്കേതിക തൊഴിൽ മേഖലയിൽ നിന്ന് കൂട്ടപ്പിരിച്ചുവിടലായിരുന്നു റിപ്പോർട്ട് ചെയ്തത്. എന്നാൽ യുഎഇയിലാകട്ടെ ഇതിന് വിപരീതമായി ഈ മേഖലയിൽ കൂടുതൽ നിയമനങ്ങൾ ഉണ്ടായെന്ന് മാത്രമല്ല ഇവർക്ക് ഉയർന്ന ശമ്പളവും കമ്പനികൾ വാഗ്ദാനം ചെയ്യുകയും ചെയ്തു.

യുഎഇയുടെ സാങ്കേതിക മേഖലയിലാണ് കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ നിയമനങ്ങൾ ഉണ്ടായതെന്നാണ് ഹെയ്സ് 2023 ജിസിസി സാലറി ഗൈഡ് റിപ്പോർട്ടിൽ പറയുന്നത്. 77 ശതമാനം കമ്പനികളും കൂടുതൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്തതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

uae3-

ദുബായിയെ ലോകത്തിലെ ഏറ്റവും മികച്ച 10 മെറ്റാവേർസ് സമ്പദ്‌വ്യവസ്ഥകളിലൊന്നാക്കി മാറ്റാനും മെറ്റാവേർസ് കമ്മ്യൂണിറ്റിയുടെ ആഗോള കേന്ദ്രമാക്കി മാറ്റാനുമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് രാജ്യം കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു. ഇതിൻറെ ഭാഗമായി 40,000 തൊഴിലസരങ്ങൾ സൃഷ്ടിക്കുമെന്നാണ് അധികൃതർ പ്രഖ്യാപിച്ചത്. ഈ സാഹചര്യത്തിൽ വരും വർഷങ്ങളിൽ രാജ്യത്ത് സാങ്കേതിക മേഖലയിൽ ഇനിയും കൂടുതൽ പേരെ നിയമിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

കൂടുതൽ ഡിമാന്റുകൾ ഈ ജോലിയ്ക്ക്

സോഫ്റ്റ്‌വെയർ ഡെവലപ്പർ, ഐടി ഇൻഫ്രാസ്ട്രക്ചർ എഞ്ചിനീയർ, ഐടി എഞ്ചിനീയർ,ഡെവലപ്പ്മെന്റ് ഓപ്പറേഷൻസ് എൻജിനീയർ, ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജർ എന്നീ ജോലികൾക്കാണ് രാജ്യത്ത് ഡിമാന്റ് കൂടുതൽ എന്നാണ് റിക്രൂട്ട്‌മെന്റ് കൺസൾട്ടൻസിയായ റോബർട്ട് ഹാഫിന്റെ 2023 ലെ സാലറി ഗൈഡ് വ്യക്തമാക്കുന്നത്.സൈബർ ഭീഷണികൾ കൂടുതൽ സങ്കീർണ്ണമായിരിക്കുന്ന ഈ സാഹചര്യത്തിൽ സൈബർ സെക്യൂരിറ്റി വിദഗ്ദരുടെ ആവശ്യവും ഏറെയാണ്.

റീട്ടെയ്ൽ വ്യവസായം ഓൺലൈനായതോടെ ഡിജിറ്റൽ മാർക്കറ്റിംഗ് വൈദഗ്ധ്യമുള്ളവർക്ക് ഡിമാന്റ് ഉയർന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ (എസ് ഇ ഒ), സോഷ്യൽ മീഡിയ മാനേജർ എന്നീ ജോലികൾക്കും കൂടുതൽ വിദഗ്ദരെ രാജ്യത്ത് ആവശ്യമുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.

അതേസമയം ഡാറ്റാ മാനേജ്‌മെന്റ്, ഗവേണൻസ് പ്രൊഫഷണലുകൾ, അഡ്വാൻസ്ഡ് അനലിറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്സ് റോളുകൾ, ഡാറ്റാ എഞ്ചിനീയറിംഗ് പ്രൊഫഷണലുകൾ എന്നിവർക്കാണ് യുഎഇയിൽ ഡിമാന്റ് കൂടുതൽ. ഡിജിറ്റൽ വ്യവസായത്തിലാകട്ടെ പ്രൊഡക്ട് ഡെവലെപ്മെന്റ്, ഡിജിറ്റൽ ലീഡർഷിപ്പ്, ഇ കൊമേഴ്സ് സ്പെഷ്യലിസ്റ്റ്, പെർഫോമൻസ് മാർക്കറ്റിംഗ് എന്നീ ജോലികൾക്കാണ് കൂടുതൽ പേരെ ആവശ്യം.

സാങ്കേതിക മേഖലയിൽ ഉയർന്ന ശമ്പളം?

കൊവിഡിന് ശേഷം യുഎഇയിലെ സാങ്കേതിക മേഖലയിലെ ജോലികൾക്ക് ഏറ്റവും കൂടുതൽ ശമ്പള വർധനവ ഉണ്ടായത് കഴിഞ്ഞ വർഷമാണെന്നാണ്
ഹയാസ് സാലറി റിപ്പോർട്ടിൽ പറയുന്നത്.
അതായത് 51 ശതമാനത്തോളം തൊഴിലാളികളികൾക്കും ശമ്പള വർധനവ് ഉണ്ടായെന്നാണ് കണക്കുകൾ. 2021 ൽ ഇത് 45 ശതമാനമായുരുന്നു. ഈ വർഷം മേഖലയിൽ 78 ശതമാനം ജീവനക്കാരും ശമ്പള വർധന പ്രതീക്ഷിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഡിജിറ്റൽ, ടെക്നോളജി മേഖലയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന ജോലികൾ ഏതൊക്കെയാണെന്ന് നോക്കാം (ദിർഹം )

ചീഫ് ഡിജിറ്റൽ ഓഫീസർ: 95,000-126,000

ചീഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി ഓഫീസർ: 95,000 -115,000

ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ: 84,000 -95,000

ചീഫ് പ്രൊഡക്റ്റ് ഓഫീസർ: 73,000 - 95,000

പ്രൊഡക്ട് ഡയറക്ടർ 76,000 -87,000 വരെ

ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ വൈസ് പ്രസിഡന്റ്: 68,000 -84,000

ഡാറ്റാ ഗവേണൻസ് ഡയറക്ടർ: 71,000 -81,000

ഡാറ്റാ സയൻസ് മേധാവി: 63,000 -78,000

ഐടി ഡയറക്ടർ: 63,000 - 73,000

ഡയറക്ടർ ഓഫ് അനലിറ്റിക്സ്: 58,000 -73,000

ലീഡ് എന്റർപ്രൈസ് ആർക്കിടെക്റ്റ്: 56,000 -73,000

പ്രോഗ്രാം ഡയറക്ടർ: 61,000 -71,000

ഡിജിറ്റൽ ഹെഡ്: 54,000 -69,000

ഹെഡ് ഓഫ് ക്ലൗഡ് ബിസിനസ് യൂണിറ്റ് മേധാവി: 53,000 -68,000

ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ മാനേജർ: 56,000 -66,000

സൈബർ സുരക്ഷാ മാനേജർ: 51,000 -61,000

ഡാറ്റ ആർക്കിടെക്റ്റ്: 46,000- 56,000

ഡാറ്റ സയന്റിസ്റ്റ്: 42,000 -53,000

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+