Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിൽ ഈ മേഖലയിൽ മികച്ച തൊഴിലവസരങ്ങൾ, ഡിഗ്രിക്കാർക്കും സാധ്യത..ശമ്പളം 2 ലക്ഷത്തിനടുത്ത്

ദുബായ്: ഉദ്യോഗാർത്ഥികൾക്ക് വൻ അവസരങ്ങളൊരുക്കുകയാണ് യുഎഇയിലെ വ്യോമയാന മേഖല. ഉയർന്ന ശമ്പളം മാത്രമല്ല കമ്പനികൾ നൽകുന്ന ആനുകൂല്യങ്ങളും യുഎഇയിൽ തൊഴിലന്വേഷിച്ചെത്തുന്ന യുവാക്കളെ മേഖലയിലേക്ക് ആകർഷിക്കുന്നുണ്ട്. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന ശമ്പളമാണ് കമ്പനികൾ നൽകുന്നതെന്നും പ്രധാനമാണ്.

അടുത്തിടെ എമിറൈറ്റ്സ് എയൽലൈൻ 5000 നിയമനങ്ങളാണ് നടത്തിയത്. പരിചയ സമ്പത്തുള്ളവരെ മാത്രമല്ല ഡിഗ്രിക്കാരായ ഉദ്യോഗാർത്ഥികളേയും കമ്പനി നിയമിച്ചിട്ടുണ്ട്. 'ബിരുദം കഴിഞ്ഞിറങ്ങുന്നവരേയും ഇന്റേൺഷിപ്പോ പാർട്ട് ടൈം ജോലിയോ ചെയ്ത് പരിചയമുള്ളവരേയും കൂടാതെ ഹോസ്പിറ്റാലിറ്റി കസ്റ്റമർ സർവ്വീസ് മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ളവരേയും കമ്പനി ക്ഷണിക്കുന്നുണ്ട്', എമിറേറ്റ്സ് വക്താവ് പറഞ്ഞു.

job-

എയർ അറേബ്യയും സമാനരീതിയിൽ പുതിയ ബിരുദധാരികൾക്ക് ഊന്നൽ നൽകുന്നുണ്ട്. 2023 നെക്കാൾ ഗണ്യമായ വളർച്ച മേഖലയിൽ ഉണ്ടാകുമെന്നത് കൊണ്ട് തന്നെ വ്യോമയാന പ്രൊഫഷണലുകളുടെ ആവശ്യം ഈ വർഷവും ഉയർന്ന നിലയിൽ തുടരാനാണ് സാധ്യതയെന്ന് കാബിൻ ക്രൂ ട്രെയിനർമാർ ചൂണ്ടിക്കാട്ടുന്നു.

എന്തുകൊണ്ട് പുതിയ ബിരുദധാരികൾക്ക് അവസരം?

ഇത്തരത്തിലുള്ള നിയമനങ്ങൾ സാധാരണമാണെന്ന് പറയുകയാണ് ക്യാബിൻ ക്രൂ പരിശീലനത്തിലും റിക്രൂട്ട്‌മെൻ്റിലും വിദഗ്ധരായ ബ്ലൂ ഓഷ്യൻ കോർപ്പറേഷൻ്റെ സിഇഒ ഡോ സത്യ മേനോൻ.കൂടുതല്‍ തൊഴില്‍ അനുഭവപരിചയമുളളവർ ഗ്രൗണ്ട് ഹാൻഡ്‌ലിങ് ജോലികളാണ് ചെയ്യാന്‍ ഇഷ്ടപ്പടുന്നത്. അതുകൊണ്ട് തന്നെ യുവാക്കളെയാണ് കമ്പനികൾ തേടുന്നത്.നിരവധി പേർ വിരമിക്കുന്നതിനാൽ ആ ഒഴിവുകളിലേക്കും ആളുകളെ ആവശ്യമാണ്. മാത്രമല്ല വെല്ലുവിളി നിറഞ്ഞ ഈ മേഖലയ്ക്ക് പലപ്പോഴും താത്പര്യം യുവാക്കൾ ആണെന്നും അവർ പറയുന്നു.

ശമ്പളത്തിലും വർധനവ്

2023 ൽ ക്യാബിൻ ക്രൂ തസ്തികയിൽ ശമ്പള സ്കെയിലുകൾ 5-10 ശതമാനം വർദ്ധിച്ചിരുന്നു. വിമാനക്കമ്പനികൾ കൂടുതൽ സർവ്വീസുകൾ ആരംഭിക്കാനിരിക്കുന്നതിനാൽ ഇത്തവണ ശമ്പള സ്കെയിലിൽ 20 ശതമാനം വർധനവിന് സാധ്യതയുണ്ടെന്നാണ് മേഖലയിലെ വിദഗ്ദർ പറയുന്നത്.നിലവിൽ മുഴുവന്‍ സമയ കാരിയറുകള്‍ 9500 ദിർഹം മുതല്‍ 1150 ദിർഹം വരെയാണ് ശരാശരി ശമ്പളം നല്‍കുന്നത്. നേരത്തെ ഇത് 8500 ആയിരുന്നു. കുറഞ്ഞ നിരക്കിലുള്ള കാരിയറുളിൽ കുറഞ്ഞത് 6,000 ദിർഹമാണ് ശമ്പളം.

വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും പണപ്പെരുപ്പ നിരക്കും പരിഗണിച്ച് കഴിഞ്ഞ വർഷം, എമിറേറ്റ്‌സ് തങ്ങളുടെ ജീവനക്കാർക്ക് ശമ്പളം വർധിപ്പിച്ചിരുന്നു. ആസ്ഥാനമായുള്ള ജീവനക്കാർക്ക് അവരുടെ താമസത്തിനും ഗതാഗത അലവൻസുകൾക്കും പുറമേ അടിസ്ഥാന നിരക്കിൽ 5 ശതമാനം വർധനവാണ് നൽകിയത്.വിദ്യാഭ്യാസം ഉള്‍പ്പടെയുളള മറ്റ് ചെലവുകള്‍ക്കായി ശമ്പളത്തില്‍ 10 ശതമാനം വർധനവും കൊടുത്തിരുന്നു.ഫ്ലൈ ദുബായ്, ക്യാബിൻ ക്രൂവിന് പ്രതിമാസം 7,500 ദിർഹം (ഭവന, ഗതാഗത അലവൻസ് ഉൾപ്പെടെ) വാഗ്ദാനം ചെയ്യുന്നത്. ശരാശരി 80 ഫ്ലൈയിംഗ് മണിക്കൂർ അടിസ്ഥാനമാക്കി പ്രതിമാസം 3,800 ദിർഹം വരേയും ലഭിക്കും.എത്തിഹാദ് എയർലൈനില്‍ കാബിന്‍ ക്രൂ ജീവനക്കാരന്‍റെ മാസ ശമ്പളം 8000-15,000 ദിർഹമാണ്. എയർ അറേബ്യയിൽ 8500 ദിർഹവും.

ഖത്തർ എയർവേയ്‌സ് ഈ വർഷം 1000 ജീവനക്കാരെ നിയമിക്കുമെന്നാണ് സിഇഒ അറിയിച്ചത്. അടുത്ത 7 വർഷത്തേക്ക് പ്രതിവർഷം 1000 പേരെ നിയമിക്കാനാണ് പദ്ധതിയെന്നാണ് എത്തിഹാദ് എയർവേയ്സ് അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+