Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെക് പ്രൊഫഷണലുകള്‍ക്ക് വന്‍ ഡിമാന്‍ഡ്; ഗള്‍ഫ് മേഖലയില്‍ ഏറെ സാധ്യതകള്‍, പരിചയസമ്പത്ത് ആവശ്യം

ദുബായ്: യുഎഇ, സൗദി അറേബ്യ, അടക്കമുള്ള ഗള്‍ഫ് മാര്‍ക്കറ്റുകളില്‍ ടെക് മേഖലയിലുള്ളവര്‍ക്ക് വലിയ സാധ്യതകള്‍. കമ്പനികളെല്ലാം പുതിയ ജോലിക്കാരെ വിളിച്ചുകൊണ്ടിരിക്കുകയാണ്. ഗള്‍ഫില്‍ ജോലി തേടുന്നവരില്‍ ടെക്കികളുണ്ടെങ്കില്‍ തീര്‍ച്ചയായും ജോലിക്കായി ശ്രമിച്ച് നോക്കാവുന്നതാണ്.

ഈ വേനല്‍കാല സീസണില്‍ തൊഴില്‍ മേഖലയില്‍ ഡിമാന്‍ഡ് കുറയാത്തത് ടെക് ജീവനക്കാര്‍ക്ക് മാത്രമാണ്. മികച്ച പരിചയസമ്പത്തുള്ളവര്‍ക്ക് കമ്പനികള്‍ മികച്ച പാക്കേജുകളും വാഗ്ദാനം ചെയ്യുന്നതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മുന്‍ കമ്പനികളില്‍ പ്രൊജക്ടുകള്‍ കൈകാര്യം ചെയ്തവരെയാണ് കൂടുതലായി കമ്പനികള്‍ തേടുന്നത്.

job-money-interview

ടെക് മേഖലയില്‍ തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും ഗള്‍ഫ് രാജ്യങ്ങള്‍ തൊഴിലസവരങ്ങള്‍ ഒരുക്കുന്നുണ്ട്. കൃത്യമായി എത്ര ഒഴിവുകളുണ്ടെന്ന് പറയുന്നില്ലെങ്കിലും, നിരവധി പേര്‍ക്ക് തൊഴില്‍ ഉറപ്പിക്കുമെന്നാണ് കമ്പനികള്‍ പറയുന്നത്. വിവിധ കമ്പനികളില്‍ നിന്ന് മാറ്റം ആഗ്രഹിക്കുന്നവരെയും ഗള്‍ഫിലെ കമ്പനികള്‍ പ്രതീക്ഷിക്കുന്നുണ്ട്.

ഹെഡ്രിക് ആന്‍ഡ് സ്ട്രഗില്‍സ് എന്ന ടെക്‌നോളജി കമ്പനിയുടെ മിഡില്‍ ഈസ്റ്റ് പാര്‍ട്ണറായ ടോം ക്ലാര്‍ക്ക് നിരവധി അവസരങ്ങളുടെ കാര്യം സ്ഥിരീകരിച്ചു. എല്ലാ മേഖലയിലും പുതിയ ജീവനക്കാരെ നിയമിക്കുന്നത് വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐടി മേഖലയില്‍ പ്രത്യേകമായി വലിയ ഡിമാന്‍ഡുകളാണ് പ്രൊഫഷണുകള്‍ക്കായി ഉള്ളത്. ഐടി സര്‍വീസ് കമ്പനികളിലും ഇതുപോലെ ജീവനക്കാരെ ആവശ്യമാണെന്ന് ടോം ക്ലര്‍ക്ക് വ്യക്തമാക്കി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ സ്‌പെഷ്യലൈസ് ചെയ്തവര്‍ക്ക് മികച്ച പാക്കേജുകളും കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം ഗള്‍ഫ് മേഖലയിലേക്ക് വിദേശ കമ്പനികളുടെ വരവും വര്‍ധിച്ചിരിക്കുകയാണ്. ടെക് മേഖലയ്ക്ക് ഇവിടെയുള്ള സാധ്യതകള്‍ തിരിച്ചറിഞ്ഞാണ് ഇവരുടെ വരവ്. സിസ്റ്റം ഇന്റഗ്രേറ്റര്‍മാര്‍, സോഫ്റ്റ്‌വെയര്‍ നിര്‍മാണ കമ്പനികള്‍, ബോട്ടീക് കണ്‍സള്‍ട്ടന്‍സികള്‍, എന്നിവയെല്ലാം ഗള്‍ഫ് വിപണിയിലേക്ക് കടന്നുവന്നിരിക്കുകയാണ്.

ഗള്‍ഫ് വിപണിയില്‍ ഇവരുടേതായ ഇടം കണ്ടെത്താനാണ് ശ്രമം.യുഎസ്സിലെയും-ആഗോള ടെക് വിപണിയിലെയും കൂട്ടപ്പിരിച്ചുവിടല്‍ ഗള്‍ഫ് മേഖലയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എഐ ചര്‍ച്ചാ വിഷയമായത് ഗള്‍ഫിലെ ടെക് മേഖലയിലും താല്‍പര്യം വര്‍ധിപ്പിച്ചിട്ടുണ്ട്.യുഎഇ എഐ കൗണ്‍സിലും രൂപീകരിച്ചിട്ടുണ്ട്.

ആര്‍ട്ടിഫിഷ്യല്‍ ലോകം മുഴുവന്‍ തരംഗമായിരിക്കുന്ന സാഹചര്യത്തില്‍, അതിന്റെ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയില്‍ മുന്നിലെത്താനാണ് അവരുടെ ശ്രമം. അതിനാണ് ഈ കൗണ്‍സില്‍ സഹായിക്കുക. 2019ല്‍ തന്നെ എഐ യൂണിവേഴ്‌സിറ്റികള്‍ യുഎഇ സ്ഥാപിച്ചിരുന്നു. ബിരുദ തലം മുതലുള്ള എഐ പഠനത്തിനായിട്ടാണ് ഇവര്‍ സൗകര്യം ചെയ്ത് കൊടുക്കുന്നത്.

ഡിജിറ്റല്‍ ബിസിനസ് അന്തരീക്ഷമാണ് ഇപ്പോള്‍ ലോകത്തുള്ളത്. അതില്‍ പിന്തള്ളി പോകാതിരിക്കാനാണ് കൂടുതല്‍ ജീവനക്കാരെ ഈ മേഖലയില്‍ നിയമിക്കുന്നത്. ഇതിനായി പ്രവാസികളെ അടക്കമാണ് സ്വാഗതം ചെയ്യുന്നതെന്നും ടോം ക്ലര്‍ക്ക് വ്യക്തമാക്കി. ഹെഡ്രിക് ആന്റ് സ്ട്രഗിള്‍സ് ചീഫ് ടെക്‌നോളജി ഓഫീസര്‍മാര്‍ക്കാണ് അവസരങ്ങള്‍ നല്‍കുന്നത്.ഉയര്‍ന്ന ശമ്പളം ഇവര്‍ ഓഫര്‍ ചെയ്യുന്നു. ഇത് എത്രയാണെന്ന് പറയുന്നില്ല.

എന്നാല്‍ അലവന്‍സുകള്‍ കുറയാന്‍ സാധ്യതയുണ്ടെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പകരം ഉയര്‍ന്ന ശമ്പളമായിരിക്കും ലഭിക്കും. അലവന്‍സുകള്‍ കുറയുകയോ, പൂര്‍ണമായി ഇല്ലാതാവുകയോ ചെയ്യും. ടേം ഇന്‍സെന്റീവ് പ്ലാനുകള്‍ വിദേശ കമ്പനികള്‍ സാധാരണ നല്‍കുന്നതാണ്. എന്നാല്‍ മിഡില്‍ ഈസ്റ്റ് മേഖലയില്‍ ഇത് ഇടയ്ക്ക് മാത്രം ലഭിക്കുന്ന കാര്യമാണ്. ജീവനക്കാര്‍ മുന്‍ കമ്പനികളില്‍ അവര്‍ ചെയ്ത പ്രൊജക്ടുകളുടെ വിശദമായ വിവരങ്ങളും കമ്പനികള്‍ക്ക് നല്‍കണമെന്ന് നിര്‍ദേശമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+