Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ ജോലി വേണോ? ശമ്പളം 1.14 ലക്ഷം, വിസയും വിമാന ടിക്കറ്റും ഫ്രീ, ഉടന്‍ അപേക്ഷിക്കു

വിദേശ ജോലി സ്വപ്നം കാണുന്നവർക്ക് വീണ്ടും അവസരങ്ങളുമായി കേരള സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്. വിശ്വാസ്യതയോടൊപ്പം തന്നെ തികച്ചും ഫ്രീയായി റിക്രൂട്ട്മെന്റ് നടത്തുന്നു എന്നുള്ളതാണ് ഒഡെപെക്കിന്റെ പ്രത്യേകത. യു എ ഇയിലേക്കാണ് സ്ഥാപനം ഇപ്പോള്‍ ഏറ്റവും പുതിയ റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇൻഡസ്ട്രിയൽ മെഡിസിൻ വിഭാഗത്തിലേക്ക് നഴ്സുമാരേയാണ് ആവശ്യമുള്ളത്. പുരുഷന്‍മാർക്ക് മാത്രമാണ് ഈ വിഭാഗത്തിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുക. യു എ ഇയിലെ പ്രശസ്തമായ ആശുപത്രിക്ക് കീഴിലായിരിക്കും ജോലി. ബി എസ്‌ സി നഴ്‌സിംഗ് / പോസ്റ്റ് ബേസിക് ബി എസ്‌ സി നഴ്‌സിംഗ് യോഗ്യതയുള്ളവർക്ക് ഈ ഒഴിവിലേക്ക് അപേക്ഷിക്കാം.

uae-

ഐ സി യു, എമർജൻസി, അടിയന്തര പരിചരണം, ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻഡ് ഗ്യാസ് നഴ്‌സിംഗ് എന്നിവയിൽ കുറഞ്ഞത് 2 വർഷത്തെ പരിചയവുമുണ്ടായിരിക്കണം. അതോടൊപ്പം തന്നെ ഡി ഒ എച്ച് ലൈസന്‍സ് അല്ലെങ്കില്‍ ഡി ഒ എച്ച് ഡാറ്റാഫ്ലോ ഫലം ഉണ്ടായിരിക്കണം. ഉടനടി ജോലിക്ക് ചേരാന്‍ താല്‍പര്യമുള്ളവർക്ക് മുന്‍ഗണന ലഭിക്കും. പ്രായപരിധി: 40 വയസ്സിൽ താഴെ.

ആഴ്ചയില്‍ 60 മണിക്കൂർ ജോലിയുണ്ടാകും. വിസ, വിമാന ടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷൂറന്‍ എന്നിവ കമ്പനി നല്‍കും. വർഷത്തില്‍ ശമ്പളത്തോട് കൂടി ഒരു മാസത്തെ അവധി ലഭിക്കും. 5000 യു എ ഇ ദിർഹമാണ് ശമ്പളം. അതായത് ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുയാണെങ്കില്‍ 1.14 ലക്ഷം രൂപയിലേറെ. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വിശദമായ സി വി, ഡി ഒ എച്ച് ലൈസൻസിൻ്റെ പകർപ്പ്, ഡി ഒ എച്ച് ഡാറ്റാഫ്ലോ ഫലം എന്നിവ 2024 നവംബർ 20-നോ അതിനു മുമ്പോ [email protected] എന്ന മെയിലിലേക്ക് അയക്കണം. ഇമെയിലിൻ്റെ സബ്‌ജക്റ്റ് ലൈൻ Male Industrial Nurse to UAE എന്നതായിരിക്കണം.

കുക്ക് ഒഴിവ്

സംസ്ഥാന ഭവനനിർമാണ ബോർഡിന്റെ ഹോസ്റ്റലിൽ കുക്കിന്റെ താൽക്കാലിക ഒഴിവുണ്ട്. ഹോസ്റ്റലിൽ താമസിച്ച് ജോലിചെയ്യാൻ താൽപര്യമുള്ള വനിതകൾക്ക് നവംബർ 11ന് രാവിലെ 10.30ന് ബോർഡിന്റെ കോട്ടയം ഡിവിഷണൽ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. വിശദവിവരത്തിന് ഫോൺ: 04812961775.

താൽക്കാലിക ഒഴിവ്

സംസ്ഥാന ഭവനനിർമാണ ബോർഡിന്റെ എരുമേലി സൈറ്റിൽ ശബരിമല തീർഥാടകരുടെ വാഹന പാർക്കിങ് സൗകര്യം ലഭ്യമാക്കാൻ സെക്യൂരിറ്റി, കളക്ഷൻ ഏജന്റ് എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഇതിനായുള്ള അഭിമുഖം നവംബർ 11ന് ഉച്ചകഴിഞ്ഞ് 2.30ന് ബോർഡിന്റെ കോട്ടയം ഡിവിഷണൽ ഓഫീസിൽ നടക്കും. യോഗ്യത: പത്താംക്ലാസ് ബിരുദം. വിശദവിവരത്തിന് ഫോൺ: 04812570410.

താത്കാലിക നിയമനം

ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം സർക്കാർ ഹോമിയോ ആശുപത്രിയിൽ അറ്റൻഡർ/മൾട്ടി പർപ്പസ് വർക്കർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ജനനി, സീതാലയം, ആയുഷ്മാൻ ഭവഃ എന്നീ പദ്ധതികളിൽ മൂന്ന് ഒഴിവാണ് ഉള്ളത്.

എസ്.എസ്.എൽ.സിയാണ് വിദ്യാഭ്യാസ യോ​ഗ്യത. കൂടാതെ എ ക്ലാസ്സ് ഹോമിയോ പ്രാക്ടീഷ്യണറുടെ കീഴിൽ 3 വർഷം ജോലിചെയ്ത പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രായപരിധി 45 വയസ്സിന് താഴെ. പ്രതിമാസം 18,390 രൂപ ലഭിക്കും.

താത്പര്യമുള്ളവർ ഇ-മെയിൽ ഐ.ഡി, മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ ഫോട്ടോ പതിച്ച ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും സഹിതം [email protected] എന്ന ഐഡിയിലോ നേരിട്ടോ അയക്കുക. ഇന്റർവ്യൂ തിയ്യതി പിന്നീട് അറിയിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+