Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ സർക്കാർ ജോലി: അതും ലക്ഷങ്ങള്‍ ശമ്പളത്തോടെ, പക്ഷെ ഈ യോഗ്യതകള്‍ വേണം

യു എ ഇയില്‍ ജോലി അന്വേഷിക്കുന്നവർക്ക് സന്തോഷം നല്‍കുന്ന വാർത്തളാണ് അടുത്ത ദിവസങ്ങളിലാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ആഗോള ഹ്യൂമൻ ക്യാപിറ്റൽ കൺസൾട്ടൻസിയായ മെർസർ കഴിഞ്ഞ ദിവസം പുറത്തുവിട്ട ഒരു റിപ്പോർട്ട് അനുസരിച്ച് ജീവിത ചിലവിനേക്കാള്‍ കൂടുതല്‍ ശമ്പളം വർധിക്കുന്ന രാജ്യമാണ് യു എ ഇ. അതായത് പണപ്പെരുപ്പത്തിൽ 2.3 ശതമാനം വർദ്ധനവുണ്ടായപ്പോൾ യുഎഇയിലെ ശരാശരി ശമ്പളം ഈ വർഷം 4 ശതമാനം വർദ്ധിക്കുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ഇപ്പോഴിതാ യു എ ഇയില്‍ സർക്കാർ മേഖലയില്‍ തന്നെ ജോലി നേടാനുള്ള വാതിലും തുറന്നിരിക്കുകയാണ്. സർക്കാർ മേഖലയിലാണ് അവസരങ്ങള്‍. അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി ആംബുലൻസ് സേവനങ്ങളിൽ നിരവധി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗവൺമെൻ്റ് മേഖലയിലെ ഒരു കരിയറാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ, അർഹമായ യോഗ്യതയുള്ള മത്സരാർത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.

uae

മെഡിക്കൽ സൂപ്പർവൈസർ, എമർജൻസി ഫിസിഷ്യൻ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ, ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ സ്പെഷ്യലിസ്റ്റ് തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. ഒഴിവുകളും യോഗ്യതകളും

എമർജൻസി മെഡിക്കൽ ടെക്നീഷ്യൻഅഡ്വാൻസ് കെയർ പാരാമെഡിക് (ഇഎംടിഎസ്)

യോഗ്യത: എമർജൻസി മെഡിക്കൽ സർവീസസിൽ ബാച്ചിലേഴ്സ് ബിരുദം. ഇഎംടി-ഇൻ്റർമീഡിയറ്റ്:ഡിപ്ലോമ ഇൻ എമർജൻസി മെഡിക്കൽ സർവീസസ്. ഇഎംടി - ബേസിക്: നഴ്‌സിംഗിൽ ബിരുദവും എമർജൻസി മെഡിക്കൽ സർവീസസിൽ അന്തർദേശീയമായി അംഗീകരിക്കപ്പെട്ട സർട്ടിഫിക്കറ്റും ആരോഗ്യവകുപ്പ് അബുദാബിയിൽ നിന്നുള്ള സാധുവായ ലൈസൻസ് നേടിയിട്ടുണ്ടായിരിക്കണം.

മെഡിക്കൽ സൂപ്പർവൈസർ

യോഗ്യത: എമർജൻസി മെഡിക്കൽ സർവീസസിൽ ബാച്ചിലേഴ്സ് ബിരുദം. സാധുവായ DOH ലൈസൻസ് (അഡ്വാൻസ് കെയർ പാരാമെഡിക്). ഇൻസ്ട്രക്ടർ കോഴ്സുകൾ: അഡ്വാൻസ് കാർഡിയാക് ലൈഫ് സപ്പോർട്ട്. പീഡിയാട്രിക് അഡ്വാൻസ് ലൈഫ് സപ്പോർട്ട്. ഇൻ്റർനാഷണൽ ട്രോമ ലൈഫ് സപ്പോർട്ട് എ, 2 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം.

ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ സ്പെഷ്യലിസ്റ്റ്

യോഗ്യത: ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ സ്പെഷ്യലിസ്റ്റില്‍ ബിരുദാനന്തര ബിരുദം

എമർജൻസി ഫിസിഷ്യൻ

യോഗ്യത മെഡിക്കൽ സ്പെഷ്യലിസ്റ്റിനായി അറബ് ബോർഡ് അല്ലെങ്കിൽ മറ്റ് രാജ്യങ്ങൾ നൽകുന്ന ബോർഡ് സർട്ടിഫിക്കറ്റ്. DOH-ൽ നിന്നുള്ള സാധുവായ ലൈസൻസ്. 2 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം.
അർഹമായ യോഗ്യത ഉള്ളവർക്ക് അവരുടെ സിവികള്‍ [email protected] ae എന്ന വെബൈസ്റ്റ് വഴി അയക്കാവുന്നതാണ്. മികച്ച ശമ്പളത്തോടൊപ്പം മറ്റ് ആനുകൂല്യങ്ങളും ഈ ജോലിക്ക് ലഭിക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+