എയർ അറേബ്യ വിളിക്കുന്നു: നിരവധി ഒഴിവുകള്‍, രണ്ട് ലക്ഷം രൂപ വരെ ശമ്പളം
ഗള്‍ഫ് മേഖലയിലെ ജനപ്രിയ എയർ സർവ്വീസുകളില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന കമ്പനിയാണ് എയർ അറേബ്യ. മിതമായ നിരക്കില്‍ ടിക്കറ്റ് ലഭ്യമാവുന്നു എന്നതിനാല്‍ തന്നെ പ്രവാസികള്‍ ഉള്‍പ്പെടെ നിരവധിയാളുകള്‍ എയർ അറേബ്യ യാത്രകള്‍ക്കായി ഉപയോഗിച്ച് വരുന്നു. ഇതേ എയർ അറേബ്യയില്‍ ജോലി നേടാനുള്ള മികച്ച അവസരമാണ് ഇപ്പോള്‍ ഒരുങ്ങിയിരിക്കുന്നത്.
വ്യോമയാന മേഖലയിൽ സംതൃപ്തമായ ഒരു കരിയർ നേടാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് എയർലൈന്റെ ഭാഗമാകാന്‍ ഇപ്പോള്‍ സാധിക്കും. മികച്ച കഴിവും അഭിലാഷങ്ങളും ഉള്ള വ്യക്തികൾക്ക് ഒരു തൊഴിൽ സാധ്യത തുറക്കുന്നു എന്ന് മാത്രമല്ല ഏറ്റവും ഉയർന്ന ശമ്പളവും എയർ അറേബ്യ വാഗ്ദാനം ചെയ്യുന്നു. ചില ഒഴിവുകളില്‍ 8500 ദിർഹം വരെയാണ് സാലറി. അതായത് രണ്ട് ലക്ഷം ഇന്ത്യന്‍ രൂപവരെയാണ് സാലറി.

ഒരോ ഒഴിവുകള്‍ക്ക് അനുസരിച്ചും വിദ്യാഭ്യാസ യോഗ്യതകള്‍ വ്യത്യസ്തമാണ്. ഹൈസ്കൂൾ ഡിപ്ലോമ മുതൽ ബാച്ചിലേഴ്സ് ബിരുദം വരെ യോഗ്യതയുള്ളവർക്ക് വിവിധ ഒഴിവുകള്‍ ലഭ്യമാണ്. ചില പദവികളില്‍ മുന്‍പരിചയം ആവശ്യമില്ലെങ്കിലും, മറ്റുള്ളവയ്ക്ക് വ്യോമയാന മേഖലയിൽ സമാനമായ തസ്തികയില്‍ ചുരുങ്ങിയത് ഒരു വർഷം പ്രവർത്തി പരിചയം ആവശ്യമായി വന്നേക്കും.
ഇംഗ്ലീഷിലുള്ള പ്രാവീണ്യം അടിസ്ഥാന യോഗ്യതയാണെങ്കിലും മറ്റ് ഭാഷകളുമായുള്ള പരിചയം, പ്രത്യേകിച്ച് അറബിക് ഭാഷയിലുള്ള അറിവ് പ്രയോജനകരമാണ്. ഉദ്യോഗാർത്ഥികൾ ഓരോ ജോലി വിഭാഗത്തിനും നിശ്ചയിച്ചിട്ടുള്ള പ്രായ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം. ഇക്കാര്യങ്ങള്‍ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്റ്റാഫ് ട്രാവല്‍ ഓഫീസർ, വീല്‍ ആന്‍ഡ് ബ്രേക്ക് ടെക്നീഷ്യന്‍, കോള്‍ സെന്റർ ഏജന്റ്, ടെക്നിക്കല്‍ ബയർ, കാബിന്‍ ക്രൂ, ട്രാവല്‍ സർവ്വീസ് ഏജന്റ്, സെർട്ടിഫിയിങ് എഞ്ചിനീയർ, ജൂനിയർ സ്റ്റോർ കണ്‍ട്രോളർ, കോക്പിറ്റ് ക്രൂ, ടെക്നീഷന്‍ ട്രെയ്നി, എഞ്ചിനീയറിങ് സേഫ്റ്റി ഇന്‍വെസ്റ്റിഗേറ്റർ, സീനിയർ ഫസ്റ്റ് ഓഫീസർ, ഡ്യൂട്ട സൂപ്പർവൈസർ, കാള്‍ സെന്റർ ഏജന്റ് തുടങ്ങിയ നിരവധി ഒഴിവുകളില്‍ ഇപ്പോള്‍ അപേക്ഷിക്കാം.
മറ്റ് ഏജന്‍സികളുടെ സഹായം ഇല്ലാതെ തന്നെ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി തന്നെ നിങ്ങള്‍ക്ക് ആവശ്യമായ ജോലികളിലേക്ക് അപേക്ഷിക്കാന്‍ സാധിക്കും. ഇതിനായി പ്രത്യേകം തയ്യാറാക്കിയ സിവി, വിദ്യാഭ്യാസ , പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകളും വെബ്സൈറ്റ് വഴി തന്നെ സമർപ്പിക്കേണ്ടി വരും. അപേക്ഷ സ്വീകരിച്ച് കഴിഞാല്‍ അഭിമുഖം ഉള്‍പ്പെടേയുള്ള നടപടി ക്രമങ്ങള്‍ പൂർത്തിയാക്കിയതിന് ശേഷമായിരിക്കും നിയമനം.












Click it and Unblock the Notifications