യുഎഇയിലേക്ക് ജോലിക്ക് ആളെ വേണം: 1 ലക്ഷം വരെ ശമ്പളം, താമസവും വിമാനടിക്കറ്റും ഫ്രീ
കൊച്ചി: സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്ക് വീണ്ടും വിദേശ റിക്രൂട്ട്മെന്റ് നടത്തുന്നു. യു എ ഇയിലേക്ക് നടത്തുന്ന ഈ റിക്രൂട്ടമെന്റില്‍ പുരുഷന്‍മാർക്ക് മാത്രമാണ് അപേക്ഷിക്കാന്‍ സാധിക്കുക. ഇലക്ട്രിക്കൽ സൈറ്റ് എഞ്ചിനീയർമാർ, ഇലക്ട്രിക്കൽ ക്യുഎ ക്യുസി എഞ്ചിനീയർ, ഇലക്ട്രിക്കൽ സൂപ്പർവൈസർ/ ഫോർമാൻ എന്നീ ഒഴിവുകളാണുള്ളത്.
ബന്ധപ്പെട്ട മേഖലയില്‍ ഒരു വർഷം പ്രവർത്തി പരിചയമുള്ളവരായിരിക്കണം അപേക്ഷകർ. മതിയായ യോഗ്യതയുള്ളവർ ബയോഡാറ്റ [email protected] എന്ന മെയില്‍ ഐഡിയിലേക്ക് ഡിസംബർ 5 ന് മുമ്പായി അയക്കുക. ഒരോ വിഭാഗത്തിലേക്കും വേണ്ട യോഗ്യതയും സമ്പളവും താഴെ നല്‍കുന്നു.

ഇലക്ട്രിക്കൽ സൈറ്റ് എഞ്ചിനീയർ
15 ഒഴിവുകളാണ് ഇലക്ട്രിക്കൽ സൈറ്റ് എഞ്ചിനീയർ വിഭാഗത്തിലുണ്ട്. 2500 മുതല്‍ 4500 യുഎഇ ദിർഹം വരെയാണ് ശമ്പളം. അതായത് 57371 മുതല്‍ 103268 വരെ ഇന്ത്യന്‍ രൂപ. ദുബായിലെ പ്രശസ്തമായ വാണിജ്യ, റെസിഡൻഷ്യൽ പ്രോജക്ടുകളിലേക്കായിരിക്കും നിയമനം. ബി.ടെക് അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ് യോഗ്യതയുണ്ടായിരിക്കണം. അതോടൊപ്പം ബന്ധപ്പെട്ട മേഖലയില്‍ പ്രവർത്തി പരിചയവും.
സ്റ്റാൻഡേർഡ് ഇൻഡസ്ട്രി പ്രാക്ടീസുകൾക്ക് അനുസൃതമായി പ്രൊജക്റ്റുകൾ നടപ്പിലാക്കുക, ഇലക്ട്രിക്കൽ ഇൻസ്റ്റാളേഷനുകളുടെ മേൽനോട്ടം വഹിക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, പ്രധാന കരാറുകാരനും കൺസൾട്ടൻ്റ് ഇൻസ്പെക്ഷൻ എഞ്ചിനീയർമാരുമായി പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നിവയാണ് ഈ ജോലിയുടെ പ്രധാന ഉത്തരവാദിത്തം. 30 വയസ്സാണ് പ്രായപരിധി.
ഇലക്ട്രിക്കൽ ക്യുഎ ക്യുസി എഞ്ചിനീയർ
ഒഴിവുകളുടെ എണ്ണം 10. ശമ്പളം 2500 മുതല്‍ 4500 യുഎഇ ദിർഹം വരെ. ദുബായിലെ വാണിജ്യ, റസിഡൻഷ്യൽ ടവർ പ്രോജക്ടുകളിലേക്കാണ് നിയമം. ഇലക്ട്രിക്കൽ രംഗത്ത് ഗുണമേന്മ ഉറപ്പുനൽകുന്നതിനെക്കുറിച്ചും കണ്‍ട്രോളിങ് പ്രക്രിയകളെക്കുറിച്ചുമുള്ള ശക്തമായ ധാരണയും ഉദ്യോഗാർത്ഥികള്‍ക്ക് ഉണ്ടായിരിക്കണം. ബി.ടെക് അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി: 28 വയസ്സിൽ താഴെ
ഇലക്ട്രിക്കൽ സൂപ്പർവൈസർ/ ഫോർമാൻ
ഒഴിവുകളുടെ എണ്ണം 20. ശമ്പളം 2500 മുതല്‍ 4500 യുഎഇ ദിർഹം. അപേക്ഷിക്കുന്നവർക്ക് സമാനമായ മേഖലയിൽ കുറഞ്ഞത് 7 വർഷത്തെ പരിചയവും, ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റും വേണം. പ്രായപരിധി: 35 വയസ്സിൽ താഴെ
തിരഞ്ഞെടുക്കപ്പെടുന്നവരുടെ താമസം,ഗതാഗതം, മെഡിക്കല്‍ ഇന്‍ഷൂറന്‍സ്, രണ്ട് വർഷത്തിലൊരിക്കല്‍ വിമാനടിക്കറ്റ് എന്നിവ കമ്പനി നല്‍കും. വിശദവിവരങ്ങള്‍ക്ക് ഓഡെപെക്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
കേരള സർക്കാറിന് കീഴിലെ വിവിധ വകുപ്പുകളിലെ താല്‍ക്കാലിക ജോലി ഒഴിവുകള്‍
ആലപ്പുഴ: ഗവ: റ്റി.ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാത ശിശുക്കളുടെ കേൾവി പരിശോധനയ്ക്കായി കെ എസ് എസ് എം - എസ് ഐ ഡി - കാതോരം പദ്ധതിയ്ക്ക് കീഴിൽ നിയമിക്കുന്ന ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സിന്റെ നിലവിലുള്ള ഒഴിവിലേയ്ക്ക് 850/ രൂപ ദിവസ വേതന വ്യവസ്ഥയിൽ (പരമാവധി 22,050/മാസം) 179 ദിവസത്തേക്ക് നിയമനം നടത്തുന്നു. ഇതിനായി ഡിസംബർ അഞ്ചിന് രാവിലെ 11 മണിയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.
പ്രായപരിധി: 2024 നവംബർ 1 ന് 40 വയസ്സ് കവിയരുത്. യോഗ്യത: ജെപിഎച്ച്എൻ- കേരള നഴ്സസ് അൻഡ് മിഡ്വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ. ഹിയറിംഗ് സ്‌ക്രീനിംഗിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന. ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ആധാർ കാർഡ്, യോഗ്യത, പ്രായം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാക്കേണ്ടതാണ്.
ഡ്രൈവര്‍ കം അറ്റന്‍ഡന്റ്
മൃഗസംരക്ഷണ വകുപ്പ് മുഖേന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി നിലമ്പൂര്‍ ബ്ലോക്കിലേക്ക് 18000 രൂപ പ്രതിമാസ വേതന നിരക്കില്‍ ഡ്രൈവര്‍ കം അറ്റന്‍ഡന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ പത്താം ക്ലാസ് പാസ്സായവരും എല്‍ എം വി ലൈസന്‍സ് ഉള്ളവരുമായിരിക്കണം.
താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 3ന് രാവിലെ 10.30ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ (സിവില്‍ സ്റ്റേഷന്‍) വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. നിയമനം സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് മുഖേന നിയമന്‍ വരുന്നതുവരെയോ അല്ലെങ്കില്‍ 90 ദിവസത്തേയ്‌ക്കോ ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2734917.












Click it and Unblock the Notifications