Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ ജോലി വേണോ? ഇതാ നിരവധി ഒഴിവുകള്‍, തികച്ചും ഫ്രീ റിക്രൂട്ട്മെന്റ്, അതും സർക്കാർ വഴി

കേരള സർക്കാർ പൊതുമേഖ സ്ഥാപനമായ ഒഡെപെക് വഴി യു എ ഇയിലേക്ക് നിരവധി ഒഴിവുകള്‍. ഇ എല്‍ വി ഫോർമാന്‍, റെസിഡന്റ് ടെക്നീഷ്യന്‍ തുടങ്ങിയ ഒഴിവുകളിലേക്കാണ് ഉദ്യോഗാർത്ഥികളെ തേടുന്നത്. തികച്ചും ഫ്രീയായി നടത്തുന്ന റിക്രൂട്ട്മെന്റാണ് ഒഡെപെക് നടത്തുന്നത്. യാതൊരു വിധി ഫീസും സ്ഥാപനം ഉദ്യോഗാർത്ഥികളില്‍ നിന്നും ഇടാക്കുന്നില്ല.

ഫോർമാന്‍ വിഭാഗത്തില്‍ യുഎഇ ഡ്രൈവിങ് ലൈസന്‍സുള്ളവർക്ക് മുന്‍ഗണന ലഭിക്കും. എന്നാല്‍ നിർബന്ധമില്ല. ഇ എല്‍ വി സിസ്റ്റങ്ങളുടെ ( (CCTV, SCS, ACS, INTERCOM, SMATV, GB) ഇൻസ്റ്റാളേഷൻ, ടെർമിനേഷൻ, ടെസ്റ്റിംഗ്, കമ്മീഷൻ ചെയ്യൽ എന്നിവയിൽ അനുഭവപരിചയം ഉണ്ടായിരിക്കണം. ഇ എല്‍ വി സിസ്റ്റങ്ങളിൽ 2-5 വർഷത്തെ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്കും മുന്‍ഗണനയുണ്ടാകും (യുഎഇ/ജിസിസിയിൽ അഭികാമ്യം).

uae

ഇലക്‌ട്രിക്കൽ അല്ലെങ്കിൽ ഇലക്‌ട്രോണിക്‌സിൽ ഐടിഐ/ഡിപ്ലോമ ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന. ഒന്നിലധികം പ്രോജക്ടുകളും സിസ്റ്റങ്ങളും കൈകാര്യം ചെയ്യുന്നതിൽ പരിചയമുണ്ടായിരിക്കണം. തുടക്കത്തില്‍ 2000 യു എ ഇ ദിർഹമായിരിക്കും (45000 രൂപ) ശമ്പളം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, പാസ്‌പോർട്ടിൻ്റെ പകർപ്പ്, അനുഭവ സാക്ഷ്യപത്രം എന്നിവ [email protected] എന്ന വിലാസത്തിൽ 2024 മാർച്ച് 11-നോ അതിനുമുമ്പോ അയയ്‌ക്കേണ്ടതാണ്.

ടെക്നീഷ്യന്‍ വിഭാഗത്തില്‍ പുരുഷന്മാർക്കും സ്ത്രീകള്‍ക്കും അവസരമുണ്ട്. റസിഡന്റ് ടെക്നീഷ്യർമാരായിട്ടായിരിക്കും സ്ത്രീകളുടെ നിയമനം. എസി ടെക്നീഷ്യന്‍ വിഭാഗത്തില്‍ എട്ട് ഒഴിവുകളും എംഇപി ടെക്നീഷ്യന്‍ -4, ടെക്നീഷ്യന്‍ ഇലക്ട്രിക്കല്‍ -4 , പ്ലംബർ - 3, ഓപ്പറേറ്റർ ബി എം എസ് -1 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.

ഉദ്യോഗാർത്ഥികൾ അവരുടെ ഭക്ഷണം സ്വയം കൈകാര്യം ചെയ്യേണ്ടി വരും. ഇതിനുള്ള ചിലവ് ശമ്പളത്തിന്റെ കൂടെ ലഭിക്കും. ജോലി സ്ഥലത്തെ അടിസ്ഥാനമാക്കി അവരുടെ സ്വകാര്യ സാധനങ്ങളും പാചക വസ്തുക്കളും കൊണ്ടുവരുന്നതിനുള്ള ഉത്തരവാദിത്തവും അവർക്കായിരിക്കും. ദുബായി, അബുദാബി എമിറേറ്റുകളിലായി ജോലി ചെയ്യേണ്ടി വരും.

2200 യു എ ഇ ദിർഹം മുതല്‍ 2500 ദിർഹം വരെയാണ് സാലറി. അതായത് 49534 രൂപ മുതല്‍ 56,288 രൂപ വരെ ശമ്പളമായി ലഭിക്കും. അലവന്‍സുകള്‍ ഇതില്‍ അടങ്ങിയിരിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ, നിങ്ങളുടെ CVയും പാസ്‌പോർട്ടിൻ്റെ പകർപ്പും [email protected] എന്ന ഇമെയിലിലേക്ക് 2024 മാർച്ച് 13-നോ അതിനു മുമ്പോ "പുരുഷ സാങ്കേതിക വിദഗ്ധൻ യുഎഇയിലേക്ക്" എന്ന വിഷയത്തിൽ അയയ്‌ക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒഡെപെക് ഓഫീസില്‍ ബന്ധപ്പെടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+