Get Updates
Get notified of breaking news, exclusive insights, and must-see stories!

റൂം ബോയ് മുതല്‍ സൂപ്പർവൈസർ വരെ; യുഎഇയിലെ പ്രമുഖ ഹോട്ടലില്‍ ജോലി നേടാന്‍ അവസരം,ഇപ്പോള്‍ അപേക്ഷിക്കാം

ആഡംബരവും പുതുമയും ഇഴചേരുന്ന തിരക്കേറിയ നഗരമായ ദുബായിൽ ലോകോത്തര മികവില്‍ സേവനങ്ങള്‍ നല്‍കുന്ന ലെ മെറിഡിയൻ ഹോട്ടല്‍ യുഎഇയിലെ ഹോസ്പ്പിറ്റാലിറ്റി വ്യവസായ രംഗത്ത് പകരം വെക്കാനില്ലാത്ത സ്ഥാപനങ്ങളിലൊന്നാണ്. നിലവിലെ നിരവധി ജോലി ഒഴിവുകളാണ് ലെ മെറിഡിയന്‍ ഹോട്ടല്‍ ശൃംഖലയിലുടനീളം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ആതിഥ്യമര്യാദയിൽ താൽപ്പര്യമുള്ള, ഉപഭോക്തൃ സേവനത്തിൽ കഴിവുള്ള, നല്ല ഭക്ഷണം പാചകം ചെയ്യാന്‍ കഴിവുള്ള ഒരു വ്യക്തിയാണ് നിങ്ങളെങ്കില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഹോട്ടല്‍ വ്യവസായത്തിന്റെ ഭാഗമാവാനുള്ള സുവർണ്ണാവസരമാണ് ലെ മെറിഡിയന്‍ ജോലിയിലൂടെ വാഗ്ദാനം ചെയ്യുന്നത്.

uae

വൈവിധ്യമാർന്ന തൊഴിൽ അവസരങ്ങളിലേക്കുള്ള വാതിലുകളാണ് ലെ മെറിഡിയന്‍ തുറക്കുന്നത്. നിങ്ങൾ ഒരു ഫ്രണ്ട് ഡെസ്‌ക് എക്‌സിക്യൂട്ടീവോ, പാചക മാസ്റ്റർപീസുകൾ തയ്യാറാക്കുന്ന ഒരു ഷെഫ്, കുറ്റമറ്റരീതിയില്‍ അതിഥിയെ സേവിക്കുന്ന ഒരു ഹൗസ് കീപ്പിംഗ് വിദഗ്ധൻ, അല്ലെങ്കിൽ ആകർഷകമായ കാമ്പെയ്‌നുകൾ സൃഷ്‌ടിക്കുന്ന മാർക്കറ്റിംഗ് മാനേജർ എന്നിവരാവാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ലെ മെറിഡിയൻ ഫാമിലിയില്‍ നിങ്ങൾക്കും ഒരു ഇടം കണ്ടെത്താന്‍ സാധിക്കും.

ഫുഡ് സർവീസ് സൂപ്പർവൈസർ, കുക്ക്, ഹ്യൂമണ്‍ റിസോഴ്സ് എക്സിക്യുട്ടീവ്, സർവീസ് ഏജന്റ്, ബീവറേജ് മാനേജർ, ഷെഫ്, എക്സിക്യൂട്ടീവ് അസ്റ്റന്റ്, ഫ്ളോർ സൂപ്പർവൈസർ, കഫ്റ്റീരിയ കുക്ക്, ബിസിനസ് സെന്‍ട്രല്‍ അസിസ്റ്റന്റ്, ഫ്രണ്ട് ഓഫീസ് അസോസിയേറ്റ്, ഗസ്റ്റ് എക്സപീരിയന്‍സ് എക്സ്പേർട്ട്, ഗസ്റ്റ് സർവീസ് ഏജന്റ് തുടങ്ങിയ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്.

ഇതോടൊപ്പം തന്നെ സർവെർ-റൂം സർവീസ്, മാർക്കറ്റിങ് മാനേജർ, സൂപ്പർവൈസർ കിച്ചണ്‍, റവന്യൂ ക്ലർക്ക്, ഗസ്റ്റ് സർവ്വീസ് മാനേജർ, ഫ്രണ്ട് ഓഫീസ് മാനേജർ, ഗസ്റ്റ് സർവ്വീസ് അസോസിയേറ്റ്, റസ്റ്ററന്റ് മാനേജർ, വിഐപി സർവ്വീസ് കോർഡിനേറ്റർ, കാറ്ററിങ് അസിസ്റ്റന്റ് മാനേജർ, അറ്റന്‍ഡന്റ്, മെക്കാനിക്ക്, സിആർ സൂപ്പർവൈസർ തുടങ്ങിയ ഒഴിവുകളിലേക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഉദ്യോഗാർത്ഥികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്.

മികച്ച ശമ്പളത്തോടൊപ്പം തന്നെ മറ്റ് നിരവധി ആനുകൂല്യങ്ങളും ലെ മെറിഡിയനിലൂടെ നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. അതേസമയം മുഴുവന്‍ സമയത്തിന് പുറമെ പാർട് ടൈം ജോബും നിങ്ങള്‍ക്ക് ലെ മെറിഡയനില്‍ കണ്ടെത്താനാവുന്നതാണ്. ഇതിനായി കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. പ്രവർത്തന പരിചയത്തിന് മുന്‍തൂക്കം നല്‍കുന്നതിനോടൊപ്പം തന്നെ തുടക്കക്കാർക്കും ലെ മെറിഡയനില്‍ ജോലി കണ്ടെത്താനാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+