Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ സ്കൂളുകളില്‍ നിരവധി ഒഴിവുകള്‍: ശമ്പളം 1 മുതല്‍ 5 ലക്ഷം വരെ, അധ്യാപകർ അല്ലാത്തവർക്കും അവസരം

ദുബായ്: യു എ ഇയിലെ ഇന്ത്യന്‍ സ്കൂളുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ മേഖലയില്‍ നിരവധി തൊഴില്‍ അവസരങ്ങല്‍. വർദ്ധിച്ചുവരുന്ന പ്രവാസി ജനസംഖ്യ ഗുണനിലവാരമുള്ള വിദ്യാഭ്യാസം തേടുന്നതിന്റെ പശ്ചാത്തലത്തില്‍ സ്കൂള്‍ നടത്തിപ്പുകാർ യോഗ്യരായ ഉദ്യോഗാർത്ഥികളെ മികച്ച ശമ്പളം നല്‍കി നിയമിക്കുന്നുവെന്നാണ് റിപ്പോർട്ട്.

നിലവിൽ ആറോളം വിദ്യാഭ്യാസ സ്ഥാപനങ്ങല്‍ 2023-24 കലണ്ടർ വർഷത്തിൽ അധ്യാപകർ ഉള്‍പ്പെടേയുള്ളവരെ തേടുന്നുണ്ട്. അധ്യാപക തസ്തികളില്‍ വലിയ ശമ്പളമാണ് പല സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്നത്. ജെംസ് എഡ്യൂക്കേഷൻ, താലീം, നോർഡ് ആംഗ്ലിയ എഡ്യൂക്കേഷൻ തുടങ്ങി നിരവധി പ്രമുഖ സ്കൂൾ ഗ്രൂപ്പുകളില്‍ ഒഴിവുകളുണ്ട്. കഴിഞ്ഞ ഒരു വർഷമായി നിരവധി റിക്രൂട്ട്‌മെന്റ് ഡ്രൈവുകൾ ഇവർ നടത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും ഒഴിവുകള്‍ ലഭ്യമാണ്.

uae

നോർഡ് ആംഗ്ലിയ ഇന്റർനാഷണൽ സ്കൂളും അബുദാബിയിലെ ബ്രിട്ടീഷ് ഇന്റർനാഷണൽ സ്കൂളും നവംബറിൽ വാർഷിക റിക്രൂട്ട്മെന്റ് ഡ്രൈവ് സംഘടിപ്പിക്കും. ജുമൈറയിൽ പുതിയ ബ്രിട്ടീഷ് സ്‌കൂൾ തുറക്കുമ്പോൾ വിദ്യാഭ്യാസ സ്ഥാപനം റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തുമെന്ന് തലീമിലെ എച്ച്ആർ ഡയറക്ടർ തലത് ഷീരാസി അറിയിക്കുന്നത്. നിലവിൽ ഈ സ്ഥാപനത്തിൽ 3000 ജീവനക്കാരാണ് ജോലി ചെയ്യുന്ന്.

"അധ്യാപക-അനധ്യാപക പോസ്റ്റുകളില്‍ ഞങ്ങൾ മികച്ച ജീവനക്കാരെ നിയമിക്കാൻ ശ്രമിക്കുന്നു. യുകെ, നോർത്ത് അമേരിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളിൽ നിന്നാണ് ഞങ്ങളുടെ നിയമനങ്ങളില്‍ അധികവും, " തലത് ഷീരാസിനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

സ്ഥാപനത്തിനെ ആശ്രയിച്ച്, അധ്യാപകർക്ക് 5,000 ദിർഹം (1.1 ലക്ഷം രൂപ) മുതൽ 22,000 ദിർഹം (496237.06 രൂപ) വരെ ശമ്പളം ലഭിക്കാം. ഏഷ്യൻ കരിക്കുലം പിന്തുടരുന്ന സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകന് മാസം 8,000 ദിർഹം വരെ സമ്പാദിക്കാമെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. എന്നാല്‍ ബ്രിട്ടീഷ് കരിക്കുലം പിന്തുടരുന്ന സ്കൂളിലെ എലിമെന്ററി സ്കൂൾ അധ്യാപകർക്ക് തുടക്കത്തിൽ 13,000 ദിർഹം വരെ സമ്പാദ്യമായി ലഭിക്കും.

യുകെ കരിക്കുലം സ്‌കൂളിലെ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർമാർക്ക് (പിടി) 9,000 ദിർഹം മുതലും ദുബായിലെ ഇൻക്ലൂഷൻ അധ്യാപകർക്ക് 11,000 ദിർഹം മുതലുമായിരിക്കും ശമ്പളം ലഭിക്കുക. അനധ്യാപക പോസ്റ്റുകളില്‍ മെയിന്‍ അക്കൗണ്ട് മാനേജർക്ക് 20,000 ദിർഹം മുതൽ ശമ്പളം നേടാനാവുമ്പോള്‍
ഒരു ഏഷ്യൻ കരിക്കുലം സ്കൂളിലെ ഒരു സ്കൂൾ പ്രിൻസിപ്പലിന് 25,000 ദിർഹം മുതൽ സമ്പാദിക്കാം. സ്കൂൾ അക്കൗണ്ടന്റുമാർക്ക് തുടക്കത്തില്‍ 9,500 ദിർഹവും ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+