യുഎഇയില്‍ ജോലി വേണോ? ശമ്പളം 80000 വരെ: നിരവധി ഒഴിവുകള്‍, അതും സർക്കാർ വഴി
യു എ ഇയിലേക്ക് വീണ്ടും തൊഴില്‍ അവസരങ്ങളുമായി സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്. ജേർണലിസം മേഖലയിലാണ് പുതിയ റിക്രൂട്ട്മെന്റ് നടക്കുന്നത്. ജേർണലിസ്റ്റ്/മള്‍ട്ടിമീഡിയ ഡിജിറ്റില്‍ മീഡിയ എക്സിക്യുട്ടീവ്, സബ് എഡിറ്റർ, വിഡിയോ ജോക്കി ട്രെയിനി, പി സി ആർ ടെക്നീഷ്യന്‍ കം എഡിറ്റർ തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം.
വനിതകള്‍ക്കും പുരുഷന്മാർക്കും അവസരമുണ്ട്. മതിയായ വിദ്യാഭ്യാസ യോഗ്യതകള്‍ക്കൊപ്പം മലയാളം ടൈപ്പിങ് സ്കില്ലും ആവശ്യമാണ്. മികച്ച ശമ്പളമാണ് എല്ലാ മേഖലയിലും നല്‍കുന്നത്. സബ് എഡിറ്റർ വിഭാഗത്തില്‍ 60000 - 80000 വരെയാണ് ശമ്പളം, പി സി ആർ ടെക്നീഷ്യന്‍ കം എഡിറ്റക്കും ഇതേ തോതില്‍ ശമ്പളം ലഭിക്കും.

വീഡിയോ ജോക്കി ട്രെയിനി, ജേർണലിസ്റ്റ്/മള്‍ട്ടിമീഡിയ ഡിജിറ്റില്‍ മീഡിയ എക്സിക്യുട്ടീവ് വിഭാഗത്തില്‍ 50000 മുതല്‍ 60000 വരെയാണ് ശമ്പളം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ, വിശദമായ CV [email protected] എന്ന ഇമെയിലിലേക്ക് 2024 ഓഗസ്റ്റ് 20-നോ അതിനുമുമ്പോ അയയ്‌ക്കുക.
ഏത് ഒഴിവിലേക്കാണോ സിവി അയക്കുന്നത് അതിന് അനുസരിച്ച് "PCR Technician cum Editor to UAE" എന്ന രീതിയില്‍ വേണം ഇമെയിലിൻ്റെ സബ്ജക്റ്റ് ലൈൻ വെക്കാന്‍. അപേക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍, ഓരോ ഒഴിവിലേക്കും വേണ്ട യോഗ്യതകള്‍ എന്നിവ അറിയാന്‍ ഒഡെപെക്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
വിദേശത്തേയ്ക്ക് അവസരങ്ങളുമായി നോര്‍ക്ക
വിവിധ വിദേശരാജ്യങ്ങളിലെ ആരോഗ്യമേഖലയില്‍ വിവിധ സ്പെഷ്യാലിറ്റികളിലെ നഴ്സിങ് പ്രൊഫഷണലുകള്‍ക്ക് അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് രജിസ്ട്രേഷന് തുടക്കമായി. നഴ്സിങില്‍ ഡിപ്ലോമ, ബിരുദം, പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു.
നിലവില്‍ ജര്‍മ്മനി (ട്രിപ്പിള്‍ വിന്‍), യുണൈറ്റഡ് കിംങ്ഡമില്‍-യു.കെ (ഇംഗ്ലണ്ട്, വെയില്‍സ്), കാനഡ (ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്രഡോര്‍ പ്രവിശ്യ), സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയം, കുവൈറ്റ് എന്നിവിടങ്ങളിലേയ്ക്കാണ് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റുകള്‍.
www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകള്‍ സന്ദര്‍ശിച്ച് ബയോഡാറ്റ അപ്പ്ലോഡ് ചെയ്ത് ആവശ്യമുളള വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ജോലി ചെയ്യാന്‍ താല്‍പര്യമുളള രാജ്യങ്ങള്‍ക്കും മുന്‍ഗണന നല്‍കാം. അധിക ഭാഷായോഗ്യതകള്‍ മറ്റ് യോഗ്യതകള്‍ എന്നിവ നല്‍കാനും സംവിധാനമുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.












Click it and Unblock the Notifications