യുഎഇയില്‍ മാസ ശമ്പളം 45 ലക്ഷം വരെ: ഈ മേഖലയില്‍ അവസരങ്ങളുടെ പെരുമഴ, വന്‍ ശമ്പള വർധനവും
വിസ പരിഷ്‌കരണങ്ങളും വിവിധ മേഖലയില്‍ പ്രഖ്യാപിച്ച ഇളവുകളും കാരണം യു എ ഇ കൂടുതൽ തൊഴിലന്വേഷകരെയും നിക്ഷേപകരെയും ആകർഷിച്ചുകൊണ്ടിരിക്കുകയാണ്. ഇത് മൂലം യുഎഇയിലെ ബാങ്കിംഗ്, ഫിനാൻസ് പ്രൊഫഷണലുകൾക്കായുള്ള റിക്രൂട്ട്‌മെന്റ് പ്രവർത്തനം ശക്തമാണെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
യു എ ഇയില്‍ മാത്രമല്ല സൗദി അറേബ്യയിലും ഈ മേഖലയിലെ റിക്രൂട്ട്‌മെന്റ് ഉയർന്നതാണ്. സൗദിയില്‍ സർക്കാർ ധനസഹായത്തോടെയുള്ള നിയോം ഉള്‍പ്പെടേയുള്ള പ്രോജക്റ്റുകൾ കൂടുതൽ സജീവമായതോടെ നിരവധി തൊഴിലവസരങ്ങളും സാധ്യതകളും സൃഷ്ടിക്കുന്നുവെന്നാണ് ഹെയ്‌സ് 2023 ജിസിസി സാലറി ഗൈഡ് റിപ്പോർട്ട് ചെയ്യുന്നത്.

ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസ് മേഖലകളിലെ നിയമനത്തിനുള്ള ഏറ്റവും തിരക്കേറിയ മേഖലകളിൽ ചിലത് പ്രൈവറ്റ് ഇക്വിറ്റി, അഡ്വൈസറി സ്ഥാപനങ്ങൾ ആയിരുന്നു. "ഐപിഒ ഡിമാൻഡിലെ വർദ്ധനവ് കാരണം, ജിസിസിയിലുടനീളം ഇക്വിറ്റി ക്യാപിറ്റൽ മാർക്കറ്റ് റോളുകൾ തേടുന്നത് തുടരും. ഡീൽ ഫ്ലോ നിലനിർത്താൻ റീജിയണൽ ബാങ്കുകൾ ഇപ്പോൾ നിയമനങ്ങള്‍ വലിയ തോതില്‍ തുടരുന്നു, "ഹേസിലെ ബാങ്കിംഗ്, ഫിനാൻഷ്യൽ സേവനങ്ങളുടെ കൺസൾട്ടന്റ് ആഷിഷ് ഗിദ്വാനി പറയുന്നു.
കൂടാതെ, വലിയ നിക്ഷേപ ബാങ്കുകളുടെ സാമ്പത്തിക പ്രവചനങ്ങൾ നടക്കുകയാണെങ്കിൽ, സാമ്പത്തിക പുനർനിർമ്മാണത്തിൽ പ്രാവീണ്യമുള്ള വിദഗ്ധരായവരെ കൂടുതലായി വേണ്ടി വരും. അറബ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ യുഎഇയിലെ തൊഴിൽ വിപണി കോവിഡ് -19 പാൻഡെമിക്കിൽ നിന്ന് മികച്ച രീതിയില്‍ കയറി. സർക്കാർ സ്വീകരിച്ച സാമ്പത്തികപരമായ നയങ്ങളാണ് യു എ ഇയെ കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സഹായിച്ചതെന്നും റിപ്പോർട്ട് പറയുന്നു.
എമിറേറ്റ്‌സിലെ മിക്ക കമ്പനികളും ഈ വർഷത്തിന്റെ ശേഷിക്കുന്ന കാലയളവിൽ കൂടുതൽ ജീവനക്കാരെ നിയമിക്കാൻ പദ്ധതിയിടുന്നുണ്ട്. കൂപ്പർ ഫിച്ച് സാലറി ഗൈഡ് 2023 പ്രകാരം 2023 ൽ വേതനം 2 ശതമാനത്തിൽ താഴെയായി വർദ്ധിക്കുമെന്നും പ്രതീക്ഷിക്കുന്നു. ജി സി സിയി ലെ 300 കമ്പനികളില്‍ നടത്തിയ സർവ്വേ പ്രകാരം പകുതിയിലധികം കമ്പനികളും (57 ശതമാനം) ഈ വർഷം ശമ്പളം വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സൗദി അറേബ്യയിലേക്ക് വരികയാണെങ്കില്‍ അവിടെ നിക്ഷേപ കമ്പനികൾക്ക് ഇപ്പോഴും നിക്ഷേപ പങ്കാളികളെ ആവശ്യമുണ്ട്. ഈ തസ്തികകളിലേക്കുള്ള ഉയർന്ന ഡിമാൻഡ് കണക്കിലെടുത്ത്, യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ കുറവുണ്ടെന്നും റിപ്പോർട്ടുകള്‍ പറയുന്നു. കൂടാതെ, പുതിയ നിക്ഷേപ കമ്പനികൾ തുറക്കുന്നതോടെ കൂടുതല്‍ പേർക്കും തൊഴില്‍ അവസരങ്ങള്‍ ലഭിക്കും.
സൗദി അറേബ്യയുടെ ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റിയാണ് ഈ കമ്പനികളെ നിയന്ത്രിക്കുന്നത്.
കമ്പനിയുടെ സാമ്പത്തിക വിജയം ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഫിനാൻഷ്യൽ മാനേജർമാരുടെയും ഫിനാൻഷ്യൽ സർവീസുകളുടെ ഡയറക്ടർമാരുടെയും റോളുകൾക്കും ഇതേ രീതിയിലുള്ള ഡിമാൻഡ് ബാധകമാണ്, ഹെയ്സ് റിപ്പോർട്ട് ചെയ്യുന്നു.
ചീഫ് ഫിനാൻഷ്യൽ ഓഫീസർ, കംപ്ലയൻസ് ഓഫീസർ, ഫണ്ട് അക്കൗണ്ടന്റ്, ഇൻവെസ്റ്റർ റിലേഷൻസ്, ഫിനാൻസ് ഇൻവെസ്റ്റ്‌മെന്റ് മാനേജർമാർ, മാർക്കറ്റ് റിസ്ക് മാനേജർ, മിഡിൽ ഓഫീസുകളിലെ ഓപ്പറേഷൻ റോളുകൾ (പ്രൈവറ്റ് ഇക്വിറ്റികൾ, ലിസ്‌റ്റഡ് ഇക്വിറ്റികൾ, ഹെഡ്ജ് ഫണ്ടുകൾ) എന്നിവയാണ് യുഎഇയുടെ ബാങ്കിംഗിലെ ഏറ്റവും ഡിമാൻഡുള്ള ജോലികളില്‍ ചിലതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
യുഎഇയുടെ ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസ് മേഖലയിലെ ജീവനക്കാർക്ക് 2022-ൽ ഏത് മേഖലയിലും ഏറ്റവും ഉയർന്ന ശമ്പള വർദ്ധനവ് ലഭിച്ചതായും ഹെയ്‌സ് സാലറി ഗൈഡ് കാണിക്കുന്നു. ഈ വർഷം ശമ്പളം ഇനിയും വർദ്ധിക്കുമെന്നും പ്രൊഫഷണലുകളും തൊഴിലുടമകളും സമ്മതിക്കുന്നു. 2022-ൽ തങ്ങളുടെ ശമ്പളം വർധിച്ചതായി ഹെയ്‌സ് നടത്തിയ വോട്ടെടുപ്പിൽ പകുതിയിലധികം, അതായത് 56 ശതമാനം ജീവനക്കാർ പറഞ്ഞു. വ്യക്തിഗത പ്രകടനവുമായി ബന്ധപ്പെട്ട ശമ്പള വർദ്ധനവാണ് പ്രധാന കാരണം.
ശമ്പള വർദ്ധനവ് ലഭിച്ചവർക്ക്, ഏറ്റവും സാധാരണമായ വർദ്ധനവ് 15 ശതമാനത്തിലേറെയാണ്. അതായത് ഏത് മേഖലയിലും ഏറ്റവും ഉയർന്ന നിരക്ക്.നിലവില്‍ 77 ശതമാനം പേരും 2023-ലും തങ്ങളുടെ ശമ്പളം വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശമ്പളത്തിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ ഹോള്‍സെയില്‍ ബാങ്കിംഗ് മേധാവിക്ക് (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്) പ്രതിമാസം 98000 ദിർഹം മുതൽ 177000 ദിർഹം വരെയാണ് സാലറി. ഇതാണ് ബാങ്കിങ് മേഖലയിലെ ഏറ്റവും ഉയർന്ന സാലറിയും. അതായത് ഇന്ത്യന്‍ രൂപയിലേക്ക് വരുമ്പോള്‍ 22 ലക്ഷം മുതല്‍ 40 ലക്ഷം വരെ ഇന്ത്യന്‍ രൂപ.
കോർപ്പറേറ്റ് ബാങ്കിംഗ് മേധാവിക്ക് (സീനിയർ വൈസ് പ്രസിഡന്റ്): 75,000 ദിർഹം മുതൽ 107,000 ദിർഹം വരെയും സീനിയർ റിലേഷൻഷിപ്പ് മാനേജർക്ക് 35000 ദിർഹം മുതൽ 50000 ദിർഹം വരെയും സാലറി ലഭിക്കും. റീട്ടെയില്‍ ബാങ്കിങ് മേഖലയിലേക്ക് വരുമ്പോള്‍ ഏറ്റവും ഉയർന്ന ശമ്പളം കൺസ്യൂമർ ബാങ്കിംഗ് മേധാവിക്കാണ് (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്). 95000 മുതൽ 200,000 ദിർഹം വരെയാണ് ഇവരുടെ ശമ്പളം. അതായത് 45 ലക്ഷം വരെ ഇന്ത്യന്‍ രൂപ.
റീട്ടെയിൽ ബാങ്കിംഗ് മേധാവിക്ക് (സീനിയർ വൈസ് പ്രസിഡന്റ്) 75,000 ദിർഹം മുതൽ 120,000 ദിർഹം വരെയും അസറ്റ്/സെയില്‍സ് ഹെഡിന് 47000 മുതൽ 100000 ദിർഹം വരെയും സാലറി ലഭിക്കും. ഇന്‍വെസ്റ്റ്മെന്റ് ബാങ്കിങ് മേഖലയില്‍ മാനേജിംഗ് ഡയറക്ടർക്ക് 87000 മുതൽ 185000 ദിർഹം വരെയും
എക്സിക്യൂട്ടീവ്/സീനിയർ ഡയറക്ടർക്ക് 60,000 ദിർഹം മുതൽ 120,000 ദിർഹം വരെയുമാണ് സാലറി. സാധാരണ തൊഴിലാളികളിലേക്ക് വരികയാണെങ്കില്‍ ഓഫീസ് അറ്റന്‍ഡർ മുതലുള്ള നിരവധി ജോലികള്‍ അവർക്കും ലഭ്യമാണ്.












Click it and Unblock the Notifications